ആറാം ക്ലാസിൽ തുടങ്ങിയ സംരംഭക പാഠങ്ങൾ

Update:2018-08-28 12:41 IST

റമീസ് മൊയ്തു (29)

ഡയറക്റ്റര്‍, കേരള റോഡ് വേയ്‌സ് ലിമിറ്റഡ്, കോഴിക്കോട്‌

ആറാം ക്ലാസ് മുതല്‍ ഞാന്‍ കെആര്‍എസ് ഓഫീസില്‍ പോയിത്തുടങ്ങി. എല്ലാ വേനലവധിക്കാലത്തും പരിശീലനത്തിനായി സ്ഥാപനത്തില്‍ പോയി. 2010 ല്‍ ബാംഗളൂരില്‍ മറ്റൊരു കമ്പനിയില്‍ ജോലി നോക്കുകയും 2012 ല്‍ വീണ്ടും കെആര്‍എസിലേക്ക് എത്തുകയും ചെയ്തു.

കെആര്‍എസിന്റെ ശക്തി

അടിസ്ഥാനസൗകര്യം, ലൊക്കേഷന്‍സ്, കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിംഗ്, മികച്ച ഉപഭോക്തൃ അടിത്തറ എന്നിവയാണ് കെആര്‍എസിന്റെ ശക്തി. വിപണിയില്‍ കമ്പനിക്ക് നല്ല മതിപ്പും ജനപ്രീതിയുമുണ്ട്.

വെല്ലുവിളികളുണ്ട്

ജിഎസ്റ്റിയുമായി ബന്ധപ്പെട്ട സംശയം പൂര്‍ണമായും വിപണിയില്‍ നിന്ന് മാറിയിട്ടില്ല. ഇ ബില്‍, ഇ ഫയലിംഗ് സംബന്ധിച്ചും സംശയങ്ങള്‍ നിവാരണം ചെയ്യപ്പെട്ടിട്ടില്ല.

പഠിച്ച പാഠം

കാഷ് മാനേജ്‌മെന്റ് ശരിയല്ലെങ്കില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാ

കും. ചാടിക്കേറി റിസ്‌ക് എടുക്കരുത്. എല്ലാ കാര്യങ്ങളും പഠിച്ച ശേഷം മാത്രം റിസ്‌ക് എടുക്കാം. ശരിയായ അവസരം എന്താണെന്ന് കണ്ടെത്തിയാല്‍ റിസ്‌ക് എടുക്കാം. കെആര്‍എസിനെ സാമ്പത്തികമായി സ്വാതന്ത്ര്യവും ഭദ്രതയുമുള്ള കമ്പനിയായി വളര്‍ത്തണമെന്ന ആഗ്രഹമാണുള്ളത്. ഇപ്പോഴത്തെ വിപണിയിലെ പ്രശ്‌നങ്ങള്‍ തീരുമ്പോള്‍ ഉല്‍പ്പാദന മേഖലയില്‍ എന്തെങ്കിലും സംരംഭം തുടങ്ങുക എന്ന ലക്ഷ്യമുണ്ട്.

Similar News