'ഓണ്‍ലൈനും ഓഫ്‌ലൈനും സംയോജിച്ചുള്ള ബിസിനസ് ശൈലി'

Update: 2018-08-28 07:11 GMT

സിബിന്‍ കെ (25)

ഡയറക്റ്റര്‍, മേപ്പിള്‍ ട്യൂണ്‍, മലപ്പുറം

അങ്ങേയറ്റം പാഷനേറ്റായി ബിസിനസ് ചെയ്യുന്ന പിതാവ്, ശശിധരന്റെ ശൈലി കണ്ടുകൊണ്ടാണ് ഞാന്‍ വളര്‍ന്നു വന്നത്. രണ്ടു വര്‍ഷം മുമ്പ്ബി സിനസിലേക്കിറങ്ങുമ്പോള്‍ അച്ഛന്‍ കെട്ടിപ്പടുത്ത ബ്രാന്‍ഡിനെ അതിനേക്കാള്‍ ഉയര്‍ന്ന തലത്തില്‍ വേറിട്ട് നിര്‍ത്തണമെന്ന ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശത്തോടെ തന്നെ അത് നിറവേറ്റാനും സാധിച്ചു.

റോയല്‍ ടച്ച് മേപ്പിള്‍ ട്യൂണായി

റോയല്‍ ടച്ചിനെ മേപ്പിള്‍ ട്യൂണാക്കി റീ ബ്രാന്‍ഡ് ചെയ്ത ആ പ്രോസസാണ് ബിസിനസിലെ ഏറ്റവും വലിയ സന്തോഷം. ഒരു ലക്ഷ്വറി ബ്രാന്‍ഡാണ് മേപ്പിള്‍ ട്യൂണ്‍.

ഓഫ്‌ലൈന്‍ ഓണ്‍ലൈന്‍ സംഗമം

ഇന്നത്തെ ഉപഭോക്താവിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളാണ് മേപ്പിള്‍ ട്യൂണ്‍ ബ്രാന്‍ഡിന്റെ സവിശേഷത. ഓണ്‍ലൈനും ഓഫ്‌ലൈനും സംയോജിച്ചുള്ള ബിസിനസ് ശൈലിയാണ് ഒരുക്കുന്നത്. സമ്പൂര്‍ണ ഇന്റീരിയര്‍ സൊലൂഷന്‍ പ്രൊവൈഡറാണ് മേപ്പിള്‍ ട്യൂണ്‍. ദക്ഷിണേന്ത്യ മുഴുവന്‍ ശൃംഖല വ്യാപിച്ചിട്ടുണ്ട്. ഡിസൈന്‍ സ്റ്റുഡിയോ ഞങ്ങളുടെ സവിശേഷതയാണ്.

അച്ഛനാണെന്റെ പ്രചോദനം

അങ്ങേയറ്റം പാഷനേറ്റായി നിരന്തരം ബിസിനസില്‍ തന്നെ ആഴ്ന്നിറങ്ങുന്ന അച്ഛനാണ് എന്റെ പ്രചോദനം. സാധാരണക്കാരോട് ഒരു ഫര്‍ണിച്ചര്‍ ബ്രാന്‍ഡിനെ കുറിച്ച് ചോദിക്കുമ്പോള്‍ അവര്‍ ആദ്യം മേപ്പിള്‍ ട്യൂണിനെ കുറിച്ച പറയണമെന്നതാണ് എന്റെ ആഗ്രഹം.

Similar News