പതിനാറാം വയസില്‍ സംരംഭകൻ: മലപ്പുറത്തിന്റെ സ്വന്തം ടിപ്പു യൂസഫലി

Update: 2018-08-28 07:17 GMT

ടിപ്പു യൂസഫലി (20)

ടിപ്പു ഗ്ലോബല്‍ കെമിക്കല്‍സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ്, മലപ്പുറം

പിതാവ് ബിസിനസുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ ആകൃഷ്ടനാവുകയും പത്താം ക്ലാസ് കഴിഞ്ഞ ഉടനെ പതിനാറാം വയസില്‍ സംരംഭകനാകുകയും ചെയ്തു. പഠനം അതിന്റെ കൂടെ നടന്നു.

ബ്രാന്‍ഡിംഗില്‍ ശ്രദ്ധ

ലാഭത്തേക്കാളുപരി ബ്രാന്‍ഡിംഗിലാണ് ശ്രദ്ധ. ഗുണനിലവാരം അതിനനുസരിച്ച് മികച്ചു നില്‍ക്കണമെന്ന നിര്‍ബന്ധമുണ്ട്. ഭാവിയില്‍ ഈ രംഗത്തെ മികച്ച ബ്രാന്‍ഡായി മാറണമെന്ന ആഗ്രഹവുമുണ്ട്.

ബന്ധങ്ങള്‍ നിലനിര്‍ത്തുക

ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ ന്യായമായ വിലയില്‍ ലഭ്യമാക്കുന്നുവെന്നതാണ് സന്തോഷം പകരുന്ന കാര്യം. ലാഭത്തിന് അത്ര വലിയ പ്രാധാന്യം നല്‍കുന്നില്ല. ബന്ധങ്ങള്‍ നിലനിര്‍ത്തുക എന്നതാണ് പ്രധാനം.

ബിസിനസ് തന്നെ പ്രചോദനം

ബിസിനസുകാര്‍ക്ക് നന്നായി പ്രവര്‍ത്തിച്ചാല്‍ ഉയര്‍ച്ചയുണ്ടാകും. ഇല്ലെങ്കില്‍ കുഴപ്പത്തിലാകും. ഈയൊരു സന്നിഗ്ധാവസ്ഥ ആസ്വദിക്കാനാകണം. ബിസിനസുകാരന് മികച്ചൊരു ജീവിതവും ഭാവിയും ഉണ്ട് എന്നതും പ്രചോദനമേകുന്നു.

ഐപിഒ ലക്ഷ്യം

2022 ആകുമ്പോഴേക്കും കമ്പനിയുടെ ഐപിഒ ലിസ്റ്റിംഗ് ആണ് ലക്ഷ്യം. എം.എ യൂസഫലിയെ പോലെ വിജയിയായ സംരംഭകനാകുക എന്നത് സ്വപ്‌നം കാണുന്നു.

Similar News