ടാറ്റയുടെ വാണിജ്യ വാഹനങ്ങള്‍ വാങ്ങാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് നേടാം വായ്പ

ലളിതമായ വ്യവസ്ഥകള്‍

Update:2024-05-02 13:00 IST

Image : Tata Motors and SIB

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കൾക്ക് ഇനി ലളിതമായ വ്യവസ്ഥകളോടെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് വായ്പ നേടാം. ഇത് സംബന്ധിച്ച് ടാറ്റാ മോട്ടോഴ്‌സും സൗത്ത് ഇന്ത്യന്‍ ബാങ്കും തമ്മില്‍ ധാരണയിലെത്തി.
ടാറ്റാ മോട്ടോഴ്‌സിന്റെ എല്ലാ വാണിജ്യ വാഹന മോഡലുകള്‍ക്കും ലളിതമായ വ്യവസ്ഥകളിലൂടെ ഫിനാന്‍സ് സൗകര്യം ഉറപ്പാക്കുകയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയ്യുന്നത്. ടാറ്റയുമായി കൈകോര്‍ക്കുന്നതിലൂടെ ലളിതവും വൈവിദ്ധ്യവുമാര്‍ന്ന വാഹന വായ്പാ സ്‌കീമുകളെ വിപുലപ്പെടുത്തുകയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ലക്ഷ്യമിടുന്നതെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.ആര്‍. ശേഷാദ്രി പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ ബാങ്കുമായുള്ള സഹകരണം ഇരു സ്ഥാപനങ്ങള്‍ക്കും നേട്ടമാകുമെന്നും ഉപഭോക്താക്കള്‍ക്ക് വൈവിദ്ധ്യമാര്‍ന്ന ഫിനാന്‍സ് സേവനങ്ങള്‍ ഇതുവഴി ലഭിക്കുമെന്നും ടാറ്റാ മോട്ടോഴ്‌സ് (ട്രക്ക്) വൈസ് പ്രസിഡന്റും ബിസിനസ് ഹെഡ്ഡുമായ രാജേഷ് കൗള്‍ പറഞ്ഞു.
Tags:    

Similar News