ധനം ബിഎഫ്എസ്‌ഐ സമിറ്റ്: ബാങ്കിംഗ് മേഖലയുടെ ഭാവിയെക്കുറിച്ച് ശ്യാം ശ്രീനിവാസന്‍ സംസാരിക്കുന്നു

സമിറ്റ് ഫെബ്രുവരി 22 ന് കൊച്ചി- ലെ മെറിഡിയനില്‍

Update: 2023-02-14 12:12 GMT

ബാങ്കിംഗ്, ധനകാര്യ, സാമ്പത്തിക, നിക്ഷേപ രംഗങ്ങളില്‍ വരാനിരിക്കുന്ന കാര്യങ്ങളെന്തൊക്കെയാണ്, ഈ മേഖലകളിലുള്ള വെല്ലുവിളികളെന്താണ്,  തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുതരാന്‍ സാധിക്കുക അതത് രംഗങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള വിദഗ്ധര്‍ക്ക് മാത്രമായിരിക്കും. അത്തരമൊരു പ്രതിഭാ സംഗമത്തിന് കൊച്ചി വേദിയാകുകയാണ്.

ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് രംഗത്തെ സൗത്ത് ഇന്ത്യയിലെ തന്നെ വലിയ സംഗമമായ 'ധനം' ബിഎഫ്എസ്‌ഐ (BFSI) സമിറ്റ് ഫെബ്രുവരി 22 ന് ലെ മെറിഡിയനില്‍ സംഘടിപ്പിക്കുന്നു. മേഖലയിലെ ഇരുപതോളം പ്രതിഭാധനരാണ് മുഖ്യപ്രഭാഷകരാകുക.

കേള്‍ക്കാം വിദഗ്ധരില്‍ നിന്നും

പുതിയ സാമ്പത്തിക വര്‍ഷത്തെ പുതിയ കാഴച്ചപ്പാടോടെ, ആത്മവിശ്വാസത്തോടെ നേരിടാൻ  ഒരുങ്ങിയിരിക്കുന്ന ഈ നാളുകളില്‍ ധനകാര്യ, സാമ്പത്തിക, നിക്ഷേപ, ഇന്‍ഷുറന്‍സ് മേഖലയിലെ ദേശീയ, രാജ്യാന്തര തലത്തിലെ പ്രമുഖരുടെ അറിവുകള്‍ പങ്കുവെയ്ക്കപ്പെടുന്ന വിവിധ സെഷനുകളാണ് സമിറ്റിന്റെ പ്രത്യേകത.

സമിറ്റില്‍ ഫെഡറല്‍ ബാങ്ക് എം.ഡി & സി.ഇ.ഒ, ശ്യാം ശ്രീനിവാസനും മുഖ്യപ്രഭാഷകനാണ്. ബാങ്കിംഗ് മേഖലയുടെ ഭാവി(Future of Banking) എന്ന വിഷയത്തിലാണ്  അദ്ദേഹം സംസാരിക്കുന്നത്.

ശ്യാം ശ്രീനിവാസന്‍

രാജ്യത്തെ പ്രമുഖ സ്വകാര്യ വാണിജ്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്കിനെ പതിമൂന്ന് വര്‍ഷമായി നയിക്കുകയാണ് ശ്യാം ശ്രീനിവാസന്‍. അതിനു മുമ്പ് 20 വര്‍ഷത്തിലേറെ ഇന്ത്യയിലും മിഡ്ല്‍ ഈസ്റ്റിലും സൗത്ത് ഈസ്റ്റ് ഏഷ്യയിലും വിവിധ ബാങ്കുകളില്‍ പ്രവര്‍ത്തിച്ചു. റീറ്റെയ്ല്‍ ലെന്‍ഡിംഗ്, വെല്‍ത്ത് മാനേജ്‌മെന്റ്, എസ്.എം.ഇ ബാങ്കിംഗ് തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ മേഖല.

ഫെഡറല്‍ ബാങ്കിന്റെ ഡിജിറ്റലൈസേഷന് മുന്നില്‍ നിന്ന് നയിച്ചത് ശ്യാം ശ്രീനിവാസനായിരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തിരുച്ചിറപ്പള്ളി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കൊല്‍ക്കൊത്ത, ലണ്ടന്‍ ബിസിനസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

ഫെഡറല്‍ ബാങ്കിനെ ദേശീയ തലത്തില്‍ ശ്രദ്ധേയമാക്കുന്നതില്‍ നിര്‍ണായക പങ്കാണ് ശ്യാം ശ്രീനിവാസന്‍ വഹിച്ചത്. ബാങ്ക് മൂന്ന് ലക്ഷം കോടി രൂപയുടെ ബിസിനസിലെത്തിയതും അദ്ദേഹത്തിന്റെ കാലത്താണ്. സി.ഐ.ഐ മുന്‍ സംസ്ഥാന ചെയര്‍മാന്‍ തുടങ്ങി നിരവധി സംഘടനാ ചുമതലകളിലും സര്‍ക്കാരിന് കീഴിലുള്ള വിവിധ  ബോര്‍ഡുകളുടെ അംഗം എന്ന  നിലയിലും പ്രവര്‍ത്തിച്ചു വരുന്നു.

അവാർഡ് നൈറ്റ് 

ബി.എഫ്.എസ്.ഐ രംഗത്ത് കഴിഞ്ഞ വര്‍ഷം തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയ സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കുന്ന അവാര്‍ഡ് നിശയാണ് സമിറ്റിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ധനകാര്യ, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, നിക്ഷേപ, ടെക്‌നോളജി രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആറ് പ്രമുഖരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുക.


ധനം ബി.എഫ്.എസ്.ഐ (BFSI) സമിറ്റിനെ കുറിച്ച് കൂടുതല്‍ അറിയാനും പങ്കെടുക്കാനും വിളിക്കുക:

അനൂപ് ഏബ്രഹാം: 90725 70065 

ഇ-മെയ്ല്‍: vijay@dhanam.in

രജിസ്റ്റര്‍ ചെയ്യാന്‍ : www.dhanambfsisummit.com

Tags:    

Similar News