പ്രമുഖ വ്യവസായിയെ കബളിപ്പിച്ച് സൈബര്‍ കുറ്റവാളികള്‍ ഏഴു കോടി തട്ടി

പദ്മഭൂഷണ്‍ നേടിയ പ്രമുഖ വ്യവസായിയും വര്‍ധമാന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ എസ്.പി ഓസ്‌വാളിനെ കബളിപ്പിച്ച് സൈബര്‍ കുറ്റവാളികള്‍ ഏഴു കോടി രൂപ തട്ടി. 'കള്ളപ്പണ കേസി'ല്‍ സുപ്രീംകോടതിയുടെ വ്യാജമായ വാദംകേള്‍ക്കല്‍ തന്നെ ഓണ്‍ലൈനില്‍ സംഘടിപ്പിച്ചും 'ഡിജിറ്റല്‍ അറസ്റ്റ്' നടത്തിയുമാണ് 82-കാരനില്‍ നിന്ന് തുക തട്ടിയത്. തികച്ചും നാടകീയമായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ അഞ്ചു കോടി രൂപ ചണ്ഡീഗഡ് പൊലീസ് വീണ്ടെടുത്തു.
Update: 2024-10-01 11:35 GMT

Linked news