ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ആദ്യ അഞ്ചു വര്‍ഷം നികുതിയില്ല

Update: 2020-02-07 06:34 GMT

പുതുതായി വാങ്ങുുന്ന ഡീസല്‍ -പെട്രോള്‍ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ച് വര്‍ഷത്തെ ഒറ്റത്തവണ നികുതി 2500 രൂപയാക്കി. പുതുതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണ നികുതി അഞ്ച് ശതമാനമായി കുറച്ചെന്നും ധനമന്ത്രി പറഞ്ഞു.

15 ലക്ഷത്തിന് മുകളില്‍ വിലയുള്ള കാറുകള്‍ക്ക് രണ്ട് ശതമാനം നികുതി കൂട്ടി. ആഡംബര നികുതി വര്‍ധിപ്പിച്ചു. ഇതു വഴി 16 കോടി രൂപ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. അതേപോലെ രണ്ടു ലക്ഷത്തിനു മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു ശതമാനം നികുതി കൂട്ടി. ഇതിലൂടെ പ്രതീക്ഷിക്കുന്നത് 200 കോടി രൂപയുടെ അധിക വരുമാനം.

സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മുചക്ര വാഹനങ്ങളുടെ നികുതി രണ്ട് ശതമാനമായി ഉയര്‍ത്തി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹന നികുതി വര്‍ധിപ്പിച്ചു. സ്റ്റേജ് കാരിയറുകളുടെ നികുതി 10 ശതമാനം കുറച്ചു. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ പരസ്യത്തിന് 20 രൂപയും ഡിജിറ്റല്‍ പരസ്യങ്ങള്‍ക്ക് 40 രൂപയും നികുതി നല്‍കണം. മോട്ടോര്‍ വാഹന വകുപ്പിലെ ഫാന്‍സി രജസ്‌ട്രേഷന്‍ നമ്പറുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News