ക്ഷേമപെന്‍ഷനുകള്‍ 100 രൂപ കൂട്ടി

Update: 2020-02-07 04:46 GMT

സംസഥാനത്തെ എല്ലാ ക്ഷേമപെന്‍ഷനുകളും നൂറ് രൂപ വീതം വര്‍ധിപ്പിക്കാനുള്ള തീരുമാനം  ബജറ്റിലൂടെ ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു.1300 രൂപയാക്കിയാണ് ഉയര്‍ത്തിയത്.

2020-21

വര്‍ഷത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം 10071 കോടിയാക്കി

ഉയര്‍ത്തി മുഖ്യമന്ത്രിയുടെ റോഡ് വികസന പദ്ധതിയിലേക്ക് ആയിരം കോടി രൂപ

അനുവദിച്ചു. തീരദേശ വികസനത്തിന് 380 കോടി വകയിരുത്തി. തീരദേശ പാക്കേജിന്

മൊത്തത്തില്‍ ആയിരം കോടി അനുവദിച്ചു.ലൈഫ് മിഷനില്‍ ഒരു ലക്ഷം വീടുകളും

ഫ്‌ളാറ്റുകളും നിര്‍മ്മിക്കും. നെല്‍ കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കാനായി

40 കോടി വകയിരുത്തി.

കിഫ്ബി കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നുവെന്ന് മന്ത്രി പറഞ്ഞു. 2985 കിമീ റോഡുകള്‍ നിര്‍മ്മിക്കും.43 കിമീ ദൂരത്തില്‍ 10 ബൈപ്പാസുകള്‍,22  കിമീ ദൂരത്തില്‍ 20 ഫ്‌ളൈ ഓവറുകള്‍, 51 കിമീ ദൂരത്തില്‍ മേല്‍പ്പാലങ്ങള്‍, കോവളം - ബേക്കല്‍ ജലപാത എന്നീ പദ്ധതികളുമുണ്ട്.

കെ ഫോണ്‍ പദ്ധതി നടപ്പാക്കും. 57 ലക്ഷം ചതുരശ്രയടി വലിപ്പത്തില്‍ സ്‌കൂള്‍ കെട്ടിട്ടങ്ങളും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, നാല് ലക്ഷം ചതുരശ്രയടിയില്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍,37 ലക്ഷം ചതുരശ്രയടി വലിപ്പത്തില്‍  44 സ്റ്റേഡിയങ്ങള്‍, 46 ലക്ഷം ചതുരശ്രയടി ആശുപത്രികളും അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍,4384 കോടി രൂപയുടെ കുടിവെള്ളപദ്ധതികള്‍, 2450 കിമീ ജലവിതരണപൈപ്പുകള്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളുമുണ്ട് ബജറ്റില്‍

2851

കോടി  പ്രളയദുരിതാശ്വാസമായി നല്‍കിയെന്ന് മന്ത്രി അറിയിച്ചു.  കഴിഞ്ഞ

സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തെ നാല് വര്‍ഷം കൊണ്ട് ഈ

സര്‍ക്കാര്‍ മറികടന്നു.ഇനിയുള്ള ഒരു വര്‍ഷം ബോണസാണെന്ന് മന്ത്രി

അവകാശപ്പെട്ടു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News