ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ലക്ഷം പഞ്ചായത്തുകളിലേക്ക്

Update:2020-02-01 13:25 IST

ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകള്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പുതിയ ബജറ്റിലൂടെ പ്രഖ്യാപിച്ചു. പുനരുപയോഗ ഊര്‍ജ മേഖലയ്ക്കായി പുതിയ കേന്ദ്ര ബജറ്റില്‍ 20,000 കോടി രൂപ വകയിരുത്തി. പരമ്പരാഗത ഊര്‍ജ മീറ്ററുകള്‍ക്ക് പകരം മൂന്നു വര്‍ഷത്തിനകം പ്രീ പെയ്ഡ് സ്മാര്‍ട് മീറ്ററുകള്‍ നടപ്പാക്കും. ഇത് ഏതു കമ്പനിയുടേത് വേണമെന്നത് ഉപഭോക്താവിന് നിശ്ചയിക്കാം.

ശുദ്ധവായു ഉറപ്പാക്കാനുളള പദ്ധതികള്‍ക്കായി 4,400 കോടി രൂപ വകയിരുത്തി.ഗതാഗത മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1.7 ലക്ഷം കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. 2024ന് മുന്‍പ് 6000 കിലോമീറ്റര്‍ ദേശീയപാത നിര്‍മിക്കും. ഡല്‍ഹി- മുംബൈ എക്‌സ്പ്രസ് വേ 2013 ല്‍ പൂര്‍ത്തിയാക്കും. വന്‍തോതില്‍ സൗരോര്‍ജ ഉല്‍പാദനത്തിന് റെയില്‍പാതകളോടു ചേര്‍ന്ന് പദ്ധതി വരും.

ദേശീയ പൊലീസ് സര്‍വകലാശാല ആരംഭിക്കും. 2025 ഓടെ സമ്പൂര്‍ണ ക്ഷയരോഗ നിര്‍മാര്‍ജനം ഉറപ്പാക്കും.സ്വച്ഛ് ഭാരത് പദ്ധതിക്കായി 12,300 കോടി രൂപ വകയിരുത്തി. സ്വകാര്യ മേഖലയുമായി സഹകരിച്ച് രാജ്യത്തുടനീളം ഡാറ്റാ സെന്റര്‍ പാര്‍ക്കുകള്‍ തുടങ്ങും. ജല്‍ ജീവന്‍ പദ്ധതിക്കായി 3.6 ലക്ഷം കോടി രൂപ ചെലവഴിക്കും.

സാംസ്‌കാരിക മന്ത്രാലയത്തിനായി 3,150 കോടി രൂപയാണു ബജറ്റിലുള്ളത്. പുരാവസ്തുപ്രാധാന്യമുള്ള അഞ്ചു സ്ഥലങ്ങളില്‍ മ്യൂസിയങ്ങള്‍ക്ക് പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിന് 9,000 കോടി വകയിരുത്തി. സെപ്റ്റിക് ടാങ്കുകളുടെയും ഓടകളുടെയും ശുചീകരണത്തിന് പുതിയ സാങ്കേതികവിദ്യ നടപ്പാക്കും. ജല്‍ ജീവന്‍ പദ്ധതിക്കായി 3.6 ലക്ഷം കോടി രൂപയുടെ പദ്ധതി വരും.

പട്ടികജാതി വിഭാഗത്തിനും മറ്റ് പിന്നോക്കവിഭാഗങ്ങളുടെയും ക്ഷേമത്തിന് പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് 85,000 കോടി രൂപ വകയിരുത്തി.പോഷകാഹാര പദ്ധതികള്‍ക്കായി 35,600 കോടി രൂപയും. രാജ്യത്തെ പത്തു കോടി വീടുകളിലെ പോഷകാഹാര സ്ഥിതി വിലയിരുത്താന്‍ ആറു ലക്ഷം അങ്കണവാടി ജീവനക്കാര്‍ക്ക് സ്മാര്‍ട് ഫോണ്‍ നല്‍കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News