സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്പ വര്‍ക്ക് ഓര്‍ഡര്‍ വഴി

Update:2020-02-07 11:15 IST

മൂലധനത്തിന്റെ പോരായ്മ മൂലം വെല്ലുവിളി നേരിടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൈത്താങ്ങേകുന്ന പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. മൂന്ന് പ്രധാന തീരുമാനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്ക് നടത്തിയത്.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ പ്രമുഖ കോര്‍പറേറ്റുകള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്ന് വര്‍ക്ക് ഓര്‍ഡറുകള്‍ ഉള്ളവര്‍ക്ക് ആസ്തി സെക്യൂരിറ്റി ഇല്ലാതെ വായ്പ ലഭ്യമാക്കും. വര്‍ക്ക് ഓര്‍ഡറിന്റെ 90 ശതമാനം, പരമാവധി 10 കോടി രൂപ വരെ പത്ത് ശതമാനം പലിശയ്ക്കാണ് ലഭ്യമാക്കുന്നത്. പര്‍ച്ചേയ്സ് ഓര്‍ഡറുകള്‍ ഡിസ്‌കൗണ്ട് ചെയ്ത് പണം നല്‍കും.

ഐ.ടി. സെക്രട്ടറി ചെയര്‍മാനായുള്ള ഒരു വിദഗ്ധ കമ്മറ്റി നല്‍കുന്ന ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കെ.എഫ്.സിയും കെ.എസ്.ഐ.ഡി.സിയും കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ തന്നെ കൗണ്ടറിലൂടെ പണം ലഭ്യമാക്കും. ഇത് മൂലം എന്തെങ്കിലും നഷ്ടമുണ്ടായാല്‍ അത് സര്‍ക്കാര്‍ നികത്തിക്കൊടുക്കും.

സര്‍ക്കാരിന്റെ

ഏതെങ്കിലും വകുപ്പിന് ആവശ്യമുള്ളതും ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന

ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടതുമായ നൂതന ഉല്‍പ്പന്ന പ്രോട്ടോടൈപ്പുകളുടെ

വിപുലീകരണ ഘട്ടത്തില്‍ ഒരു കോടി വരെ ധനസഹായം നല്‍കും. ഇതിനായി

കെ.എഫ്.സിക്ക് 10 കോടിരൂപ അനുവദിച്ചു. 2020-21ല്‍ 73.5 കോടി സ്റ്റാര്‍ട്ട്

അപ്പ് മിഷനു വേണ്ടി വകയിരുത്തുന്നു.

കര്‍ണാടകത്തെയും

തമിഴ്നാടിനെയും അപേക്ഷിച്ച് കമ്പനികളുടെ സ്ഥാപനത്തിനും സംയോജനത്തിനും

കേരളം അനുയോജ്യമാണ്. എന്നാല്‍ കേരളത്തില്‍ ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി

വേണ്ടിവരുന്നതു മൂലം പുതിയ കമ്പനികളുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് ബെംഗളൂരിലും

ചെന്നൈയിലുമാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.

ഇക്കാര്യം പരിശോധിച്ച് നിരക്കുകള്‍ പുനര്‍നിര്‍ണയിച്ച് ഫിനാന്‍ഷ്യല്‍

ബില്ലിലൂടെ 30 ശതമാനമാക്കാനുദ്ദേശിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News