പേടിഎമ്മിന്റെ വിജയരഹസ്യമെന്ത്

Update:2019-09-28 14:36 IST

സ്റ്റാര്‍ട്ടപ് സംരംഭകര്‍ പണമുണ്ടാക്കാനല്ല മറിച്ച് പ്രോബ്ലം സോള്‍വ് ചെയ്യുന്നതിനായിരിക്കണം സംരംഭങ്ങള്‍ തുടങ്ങേണ്ടതെന്ന് പേടിഎമ്മിന്റെ ബില്‍ഡ് ഫോര്‍ ഇന്ത്യ-ഹെഡായ സൗരഭ് ജെയിന്‍ അഭിപ്രായപ്പെട്ടു. ആദ്യം ഒരു പ്രോബ്ലം കണ്ടെത്തുക. എന്നിട്ട് അത് പരിഹരിക്കാനുള്ള സൊലൂഷന്‍സ് കണ്ടെത്തുക. ഈയൊരു മാര്‍ഗമാണ് പേടിഎമ്മിന്റെ വിജയത്തിന് വഴിവച്ചതെന്നും സൗരഭ് ജെയിന്‍ ചൂണ്ടിക്കാട്ടി.

ബ്ലാക്ക്മണി ഗവണ്‍മെന്റുകള്‍ക്ക് പോലും വലിയൊരു പ്രശ്‌നമാണ്. എങ്ങനെയാണത് പരിഹരിക്കുക? എല്ലാവരും ഡിജിറ്റല്‍ മണി ഉപയോഗിച്ചാല്‍ ബ്ലാക്ക്മണിയുടെ പ്രശ്‌നം ഇല്ലാതാകും. ഡിജിറ്റല്‍ മണിയില്‍ ഫോക്കസ് ചെയ്തതാണ് പേടിഎമ്മിനെ വിജയത്തിലേക്ക് നയിച്ചത്. നിങ്ങള്‍ കണ്ടെത്തുന്ന പ്രശ്‌നം ഒരു സാധാരണക്കാരനെയും ബാധിക്കുന്നതായിരിക്കണമെന്ന് സൗരഭ് അഭിപ്രായപ്പെട്ടു. പേടിഎം സാധാരണക്കാരിലേക്കും ഡിജിറ്റല്‍ മണി എത്തിച്ചുവെന്നതാണ് പ്രധാന നേട്ടം. നിലവിലുള്ള ഒരു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനായാല്‍ തീര്‍ച്ചയായും സ്റ്റാര്‍ട്ടപ് സരംഭകര്‍ക്ക് വിജയം സുനിശ്ഛിതമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രോഡക്ട്, പീപ്പിള്‍, പര്‍ച്ചേസിംഗ് പവര്‍ എന്നീ മൂന്ന് മേഖലകളിലായിരിക്കണം സ്റ്റാര്‍ട്ടപ് സംരംഭകര്‍ ഫോക്കസ് ചെയ്യേണ്ടത്. എത്ര വലിയ സാങ്കേതികവിദ്യ ഉപയോഗിച്ചാലും സാധാരണക്കാരനും എളുപ്പത്തില്‍ മനസ്സിലാക്കി ഉപയോഗിക്കാനാകുന്ന ഉല്‍പന്നമായിരിക്കണം വികസിപ്പിക്കേണ്ടത്. സാധാരണക്കാര്‍ക്ക് ഒരൊറ്റ ക്ലിക്കിലൂടെ പേമെന്റ് നടത്താനുള്ള സംവിധാനമാണ് പേടിഎം ഒരുക്കിക്കൊടുത്തത്. കറന്‍സി റദ്ദാക്കിയ സമയത്ത് പേടിഎം ക്ലിക്കായതിനുള്ള ഒരു പ്രധാന കാരണം അതായിരുന്നു. സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്ക് വിജയിക്കണമെങ്കില്‍ അവര്‍ക്ക് ഒരു ഗ്രോത്ത് മൈന്‍ഡ് സെറ്റ് ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തു നടന്ന ഹഡില്‍ കേരള സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Similar News