ധനം ഫാമിലി ബിസിനസ് കോണ്‍ക്ലേവ് അറിയാം, മുതിര്‍ന്ന തലമുറയുടെ അനുഭവ പാഠങ്ങള്‍

Update:2018-10-15 13:20 IST

കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്തി കൊണ്ടു തന്നെ അടിമുടി പ്രൊഫഷണലായൊരു കുടുംബ ബിസിനസ് കെട്ടിപ്പടുക്കുക എന്നത് ഒരു കല തന്നെയാണ്. അത് എല്ലാവര്‍ക്കും അത്രയെളുപ്പത്തില്‍ സാധിക്കണമെന്നില്ല. എന്നാല്‍ വിജയകരമായി അത് നടപ്പാക്കിയവരുണ്ട്. അവര്‍ക്ക് പങ്കുവെയ്ക്കാന്‍ ഏറെ അനുഭവങ്ങള്‍ കാണും. അതില്‍ നിന്ന് ഉള്‍ക്കൊള്ളാന്‍ ഒട്ടേറെ അറിവുകളും.

ഇതിനുള്ള അസുലഭ അവസരമാണ് സംസ്ഥാനത്ത് ഇതാദ്യമായി ധനം സംഘടിപ്പിക്കുന്ന ദ്വിദിന കുടുംബ ബിസിനസുകള്‍ക്കായുള്ള സെമിനാര്‍ ഒരുക്കുന്നത്. നവംബര്‍ 21, 22 തിയതികളില്‍ കൊച്ചിയിലെ റമദ റിസോര്‍ട്ടില്‍ വെച്ചാണ് കോണ്‍ക്ലേവ് നടക്കുന്നത്.

സംസ്ഥാനത്തെ വ്യവസായ ലോകത്ത് നിറസാന്നിധ്യമായ കുടുംബ ബിസിനസുകളുടെ മുതിര്‍ന്ന തലമുറയെ പ്രതിനിധീകരിക്കുന്ന അമരക്കാരാണ് കോണ്‍ക്ലേവിലെ ഒരു പാനല്‍ ചര്‍ച്ചയില്‍ അണിനിരക്കുക. മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി. പി നന്ദകുമാര്‍, ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്റ്റര്‍ ഡോ. വിജു ജേക്കബ്, കൊട്ടാരം ഗ്രൂപ്പ് ഡയറക്റ്റര്‍ ലത പരമേശ്വരന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രമുഖര്‍ പാനല്‍ ചര്‍ച്ചയില്‍ സംബന്ധിക്കും.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക പങ്കാണ് കുടുംബ ബിസിനസുകള്‍ വഹിക്കുന്നത്. ഇവ കരുത്തോടെ നിലനില്‍ക്കേണ്ടത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. എന്നാല്‍ പല ബിസിനസുകളിലും മൂന്നാം തലമുറയെത്തുമ്പോഴേക്കും ശിഥിലമാകുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇത് മറികടക്കാനുള്ള പ്രായോഗിക നിര്‍ദേശങ്ങളാണ് ധനം ബിസിനസ് കോണ്‍ക്ലേവിലെ പാനല്‍ ചര്‍ച്ച മുന്നോട്ടുവെയ്ക്കുക.

രണ്ടു ദിനം, ബിസിനസ് കെട്ടുറപ്പിനായി

ദേശീയ, രാജ്യാന്തരതലങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ബിസിനസ് ഗ്രൂപ്പുകളില്‍ ഒട്ടുമുക്കാലും കുടുംബ ബിസിനസ് സംരംഭങ്ങളാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍ ബിസിനസ് രംഗത്ത് മുമ്പെന്നത്തേക്കാളും സങ്കീര്‍ണമായ പ്രതിസന്ധികളും വെല്ലുവിളികളുമാണ് കടന്നുവരുന്നത്. ഈ സാഹചര്യത്തില്‍ ദൈനംദിന ബിസിനസ് നടത്തിപ്പിലും ഒപ്പം ദീര്‍ഘകാലത്തേക്കുള്ള ബിസിനസ് കാഴ്ചപ്പാടിലും ശാസ്ത്രീയമായ രീതികള്‍ ഉള്‍ച്ചേര്‍ക്കേണ്ടി വരും.

ലോകമെമ്പാടുമുള്ള കുടുംബ ബിസിനസുകളെ അറിയുകയും അത്തരം ബിസിനസുകള്‍ക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നവരില്‍ നിന്ന് ഇത്തരം പുതിയ അറിവുകള്‍ ഗ്രഹിക്കാനാകും. അതിനുള്ള അവസരമാണ് ധനം ഫാമിലി ബിസിനസ് കോണ്‍ക്ലേവിലൂടെ ഒരുക്കുന്നത്.

എത്തുന്നത് വിദഗ്ധര്‍

രണ്ടു ദിനങ്ങളിലായി നീളുന്ന ഈ സെമിനാറില്‍ സുസ്ഥിരമായ ബിസിനസ് മോഡല്‍ എങ്ങനെ സൃഷ്ടിക്കാമെന്നത് കൈകാര്യം ചെയ്യുന്നത് ഈ വിഷയത്തില്‍ രാജ്യാന്തര തലത്തിലെ പ്രഗത്ഭനായ മയൂര്‍ ടി ദലാലാണ്. ന്യൂയോര്‍ക്കിലെ ദലാല്‍ കാപിറ്റല്‍ അഡൈ്വസേഴ്‌സ് ആന്‍ഡ് ഓക്‌സ്‌ഫോഡ് ഗ്രൂപ്പ് ഓഫ് ലേക്ക് സക്‌സസിന്റെ വെല്‍ത്ത് കോച്ചും സിഇഒയുമായ ഇദ്ദേഹം 100 വര്‍ഷത്തേക്കുള്ള സസ്‌റ്റെയ്‌നബിലിറ്റി റോഡ് മാപ്പ് കുടുംബ ബിസിനസുകള്‍ക്കായി സൃഷ്ടിച്ചു നല്‍കുന്നതില്‍ വിദഗ്ധനാണ്. ലോകത്തിലെ അതിപ്രശസ്തമായ 100 ലേറെ, അതും വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, കുടുംബ ബിസിനസുകള്‍ക്ക് കൃത്യമായ പിന്തുടര്‍ച്ചാ ക്രമം മുതല്‍ വെല്‍ത്ത് മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശം ഇദ്ദേഹം നല്‍കി വരുന്നു. കുടുംബ ബിസിനസുകളുടെ സുഗമമായ നടത്തിപ്പ് പ്രത്യേകം പരിശീലിക്കേണ്ട കാര്യം തന്നെയാണ്.

ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലും കുടുംബ ബിസിനസുകളെ ആഴത്തില്‍ അറിയുന്ന, അവയുടെ മെന്റര്‍ എന്ന നിലയില്‍ ഏറെ പ്രശസ്തനായ

പ്രൊഫ. ഡോ. പരിമള്‍ മര്‍ച്ചന്റാണ് സെമിനാറില്‍ സംസാരിക്കുന്ന മറ്റൊരു വിദഗ്ധന്‍. ദുബായിയിലെ എസ് പി ജെയ്ന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്‌മെന്റിലെ ഗ്ലോബല്‍ എഫ്എംബി പ്രോഗ്രാമിന്റെ ഡയറക്റ്ററായ ഡോ. പരിമള്‍ മര്‍ച്ചന്റ് നാളത്തെ ബിസിനസ് സാരഥികളെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

എന്തിന് പങ്കെടുക്കണം?

  • രാജ്യാന്തര തലത്തില്‍ പ്രഗത്ഭരായ, കുടുംബ ബിസിനസുകളെ ആഴത്തില്‍ അറിയുന്ന രണ്ടു വിദഗ്ധരുമായി അടുത്തിടപഴകാനും അവരുടെ മാര്‍ഗനിര്‍ദേശം സ്വീകരിക്കാനും സുവര്‍ണാവസരം.
  • സംസ്ഥാനത്തെ 100 ഓളം കുടുംബ ബിസിനസ് സാരഥികളെ കാണാനും പരിചയപ്പെടാനും അവരുമായി അടുത്ത ബന്ധം സ്ഥാപിക്കാനും അവസരം
  • കുടുംബ ബിസിനസില്‍ എങ്ങനെ തീരുമാനങ്ങളെടുക്കാം, പുതിയ തലമുറയെ എങ്ങനെ ബിസിനസിലേക്ക് കൊണ്ടുവരാം. അവര്‍ക്കെങ്ങനെ പരിശീലനം നല്‍കാം. ബിസിനസിലുള്ള കുടുംബാംഗങ്ങള്‍ക്ക് വേതനം എങ്ങനെ നിജപ്പെടുത്താം. കുടുംബത്തിന്റെ സ്വത്ത് എങ്ങനെ വിദഗ്ധമായി മാനേജ് ചെയ്യാം. അഭിപ്രായ വ്യത്യാസങ്ങള്‍ എങ്ങനെ ഫലപ്രദമായി രമ്യതയിലെത്തിക്കാം

    തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദഗ്ധമായ മാര്‍ഗനിര്‍ദേശം ലഭിക്കും.

റമദ റിസോര്‍ട്ടാണ് കോണ്‍ക്ലേവിന്റെ ഡയമണ്ട് സ്‌പോണ്‍സര്‍. മണപ്പുറം ഫിനാന്‍സ്, സ്പിന്നര്‍ പൈപ്പ്‌സ് എന്നിവര്‍ അസോസിയേറ്റ് സ്‌പോണ്‍സറും. സെയ്ന്റ്ഗിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിനു കീഴിലുള്ള സെയ്ന്റ്ഗിറ്റ്‌സ് സെന്റര്‍ ഫോര്‍ ഫാമിലി ബിസിനസ് ആണ് കോണ്‍ക്ലേവിന്റെ നോളജ്

പാര്‍ട്ണര്‍. ചിത്ര പെയ്‌ന്റേഴ്‌സാണ് ഔട്ട്‌ഡോര്‍ മീഡിയ പാര്‍ട്ണര്‍.

എങ്ങനെ പങ്കെടുക്കാം?

സെമിനാറില്‍ പങ്കെടുക്കാന്‍ സ്‌പോട്ട് രജിസ്‌ട്രേഷന് ജിഎസ്ടി അടക്കം 23,600 രൂപയാണ് ഫീസ്. എന്നാല്‍ ഇപ്പോള്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നികുതി അടക്കം 21,240 രൂപ മതിയാകും. ഇതിനു പുറമേ ഒരു കുടുംബ ബിസിനസില്‍ നിന്നുള്ള അധികമായുള്ള ഓരോ പ്രതിനിധിക്കും നികുതി അടക്കം 14,160 രൂപ മതി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9663883075, 8921760538, ഇ മെയ്ല്‍: mail@dhanam.in

Similar News