സിഎസ്ബി ബാങ്ക്: പാദവാര്‍ഷിക ലാഭം 28 കോടി

Update: 2020-02-06 06:19 GMT

മൂന്നാം പാദത്തില്‍ സിഎസ്ബി ബാങ്കിന്റെ ലാഭം 14% ഉയര്‍ന്ന് 28.1 കോടി

രൂപയായി. സാമ്പത്തിക വര്‍ഷത്തിലെ മൂന്നു പാദങ്ങളിലായി ലാഭം 72.4 കോടിയാണ്.

തൊട്ടു മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 46.8 കോടി നഷ്ടം

രേഖപ്പെടുത്തിയിരുന്നു.

കേരളത്തില്‍നിന്ന്

ഏറ്റവും അവസാനം ലിസ്റ്റഡ് കമ്പനിയായി മാറിയ പ്രത്യേകത മൂലം വിപണി ഏറെ

താല്‍പര്യത്തോടെ കാത്തിരുന്ന ഫലമാണ് സിഎസ്ബി ബാങ്കിന്റേത്. മുമ്പു

കാത്തലിക് സിറിയന്‍ ബാങ്ക് എന്ന് അറിയപ്പെട്ടിരുന്ന സിഎസ്ബി ബാങ്കിന്റെ

ഓഹരികളുടെ ആദ്യ പൊതു വില്‍പന (ഐപിഒ) നവംബര്‍ അവസാനമായിരുന്നു. അതിനു

ശേഷമുള്ള ആദ്യ പ്രവര്‍ത്തന ഫലം  ഓഹരി ഉടമകളെ നിരാശരാക്കിയില്ല.

ഓഹരിയുടെ

ഇഷ്യു വില 195 രൂപയായിരുന്നു. വിപണി വില ഇഷ്യു വിലയിലും അല്‍പ്പം

താഴെയാണിപ്പോള്‍. ആദ്യം ലിസ്റ്റ് ചെയ്തപ്പോള്‍ വില 307 രൂപ വരെ

ഉയര്‍ന്നിരുന്നു.

ഐപിഒ യഥാസമയം നടത്തിയില്ലെന്നതിന്റെ പേരില്‍ ബാങ്കിന്റെ മേല്‍ പുതിയ ശാഖകള്‍ തുറക്കുന്നതിനു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് കഴിഞ്ഞയാഴ്ച നീക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News