വിപണി മൂല്യം 100 ബില്യണ്‍ ഡോളര്‍ മറികടന്ന് എച്ച്ഡിഎഫ്സി ബാങ്ക്

Update: 2019-12-19 09:35 GMT

ഏഴു ലക്ഷം കോടി രൂപ (100 ബില്യണ്‍ ഡോളര്‍) വിപണി മൂല്യം മറികടക്കുന്ന രാജ്യത്തെ മൂന്നാമത്തെ കമ്പനിയായി എച്ച്ഡിഎഫ്സി ബാങ്ക്.വിപണി മൂല്യത്തിന്റെ കാര്യത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് 140.74 ബില്യണ്‍ ഡോളറുമായി മുന്നിലുള്ളത്.രണ്ടാമത് 114.60 ബില്യണ്‍ ഡോളറുമായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടിസിഎസ്) ഉണ്ട്.

ബ്ലൂംബര്‍ഗിന്റെ വിലയിരുത്തല്‍ പ്രകാരം ഇന്നത്തെ ഓഹരി വ്യാപാരത്തിനിടെ 100 ബില്യണ്‍ ഡോളര്‍ വിപണിമൂല്യം മറികടന്നതോടെ ലോകത്ത് ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പട്ടികയില്‍ 110 ാം സ്ഥാനമാണ് എച്ച്ഡിഎഫ്സി ബാങ്കിനുള്ളത്. 100 ബില്യണ്‍ ഡോളറിലേറെ വിപണിമൂല്യമുള്ള 109 കമ്പനികളാണ് പട്ടികയിലുള്ളത്.

ബാങ്കുകളുടെ വിപണിമൂല്യ പ്രകാരം ലോകത്ത് 26 ാം സ്ഥാനത്തുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായത്തിലും തുടര്‍ച്ചയായി 20 ശതമാനത്തിലേറെ വളര്‍ച്ചയുണ്ട്. 0.4 ശതമാനം നേട്ടത്തോടെയാണ് ബാങ്കിന്റെ ഓഹരി 1297.50 നിലവാരത്തില്‍ വ്യാപാരം നടക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News