മിനിമം ബാലന്‍സ്: ഇതര ബാങ്കുകളും എസ്ബിഐയെ പിന്തുടര്‍ന്നേക്കും

Update: 2020-03-12 05:19 GMT

സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന

ഒഴിവാക്കണമെന്ന ദീര്‍ഘ കാല ആവശ്യത്തിന്മേല്‍ അനുകൂല നടപടിയുമായി എസ്ബിഐ.

എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തമെന്ന നിബന്ധന പിന്‍വലിച്ച

എസ്ബിഐയുടെ തീരുമാനം പിന്തുടരാന്‍ ഇതര ബാങ്കുകളും

നിര്‍ബന്ധിതമായേക്കുമെന്നാണ് ബാങ്കിംഗ് മേഖലയിലുള്ളവര്‍ പറയുന്നു. മറ്റ്

പൊതുമേഖലാ ബാങ്കുകള്‍ വൈകാതെ മിനിമം ബാലന്‍സ് നിബന്ധന പരിഷ്‌കരിക്കുമെന്നും

ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും ഇക്കാര്യത്തില്‍ പിടിവാശി

ഉപേക്ഷിക്കേണ്ടിവരുമെന്നാണ് സൂചന.

എസ്ബിഐയുടെ

തീരുമാനം 44.51 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കാകും

ഗുണകരമാകുക. മെട്രോ, സെമി അര്‍ബന്‍, ഗ്രാമീണ മേഖലകളില്‍ യഥാക്രമം 3000,

2000, 1000 രൂപ എന്നിങ്ങനെയായിരുന്നു ബാലന്‍സ് നിലനിര്‍ത്തേണ്ടിയിരുന്നത്.

മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ടുകളില്‍ നിന്ന് അഞ്ചു രൂപ മുതല്‍

15 രൂപ വരെ പിഴയും നികുതിയും ഈടാക്കിയിരുന്നു.

ഓരോ മാസം കൂടുമ്പോഴും അക്കൗണ്ട് ഉടമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എസ്എംഎസ് ചാര്‍ജും എസ്ബിഐ പിന്‍വലിച്ചിട്ടുണ്ട്. എല്ലാ സേവിങ്സ് അക്കൗണ്ടുകളുടെയും വാര്‍ഷിക പലിശ 3 ശതമാനമായും നിജപ്പെടുത്തി. ഈ നടപടികള്‍ക്കനുസൃതമായ തീരുമാനങ്ങള്‍ ഇതര ബാങ്കുകളും പിന്തുടരുമെന്നാണ് ഇടപാടുകാരുടെ പ്രതീക്ഷ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News