എസ്.ബി.ഐ പലിശ വീണ്ടും കുറച്ചു; സ്ഥിര നിക്ഷേപത്തിനു പരമാവധി 6.25 ശതമാനം

Update: 2019-11-08 08:59 GMT

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര

നിക്ഷേപങ്ങളുടെയും വായ്പയുടെയും പലിശ നിരക്ക് കുറച്ചു. പുതിയ നിരക്കുകള്‍

നവംബര്‍ 10 ന് പ്രാബല്യത്തില്‍ വരും.

ഒരു

വര്‍ഷത്തിനും രണ്ടു വര്‍ഷത്തിനുമിടയില്‍ കാലാവധിയുള്ള സ്ഥിര

നിക്ഷേപത്തിന്റെ പലിശ നിരക്കില്‍ 15 ബേസിസ് പോയിന്റാണ് കുറവു വരുത്തിയത്.

രണ്ടു കോടി രൂപയ്ക്കു മുകളിലുള്ള നിക്ഷേപങ്ങള്‍ക്കുള്ള നിരക്ക് 30 മുതല്‍

75 വരെ ബേസിസ് പോയിന്റ് കുറച്ചു.

മാര്‍ജിനല്‍

കോസ്റ്റ് ഓഫ് ലെന്റിങ് റേറ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ നിരക്കില്‍

5 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ ഒരു വര്‍ഷ

കാലാവധിയുള്ള എംസിഎല്‍ആര്‍ നിരക്ക് 8.05 ശതമാനത്തില്‍നിന്ന് 8 ശതമാനമാകും.

നവംബര്‍ 10 മുതലാണ് ഈ നിരക്കും പ്രാബല്യത്തില്‍ വരിക.

റിസര്‍വ്

ബാങ്ക് റിപ്പോ നിരക്കു കുറച്ചതിന്റെ അനന്തര നടപടിയായി 2019-20 സാമ്പത്തിക

വര്‍ഷത്തില്‍ ഇത് ഏഴാം തവണയാണ് എംസിഎല്‍ആര്‍ നിരക്ക് എസ് ബി ഐ

കുറയ്ക്കുന്നത്. സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്കുകള്‍:

7

ദിവസം മുതല്‍ 45 ദിവസം: 4.50 ശതമാനം, 46 -179 ദിവസം : 5.50 ശതമാനം,

180-210 ദിവസം : 5.80 ശതമാനം, 211 ദിവസം - ഒരു വര്‍ഷം : 5.80 ശതമാനം, 1 -2

വര്‍ഷം : 6.25 ശതമാനം, 2 - 3 വര്‍ഷം :  6.25 ശതമാനം, 3-5 വര്‍ഷം : 6.25

ശതമാനം, 5 - 10 വര്‍ഷം :  6.25 ശതമാനം. മുതിര്‍ന്ന പൗരന്മാര്‍ക്ക് അര

ശതമാനം വരെ അധിക പലിശ ലഭിക്കും.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Similar News