എസ്ബിഐ പലിശ നിരക്കുകള്‍ കുറച്ചു

Update: 2019-10-09 10:48 GMT

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കുറവ് വരുത്തിയതിനെ തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന വായ്പാ പലിശ നിരക്ക് 0.1 ശതമാനം താഴ്ത്തി. 8.15 ശതമാനത്തില്‍ നിന്നും 8.05 ശതമാനമാക്കി. പുതിയ പലിശ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

ഈ വര്‍ഷം ഇത് വരെ ആറ് തവണയാണ് എസ്ബിഐ പലിശ കുറച്ചത്. പുതിയതായി ഭവന,വാഹന വായ്പകള്‍ എടുക്കുന്നവര്‍ക്ക് പലിശ കുറച്ചതിന്റെ നേട്ടം ലഭിക്കും.
അതേസമയം, എസ്ബിഐ സേവിങ്സ അക്കൗണ്ടിലെ നിക്ഷേപത്തിന് നല്‍കിയിരുന്ന പലിശ നിരക്കും കുറച്ചു. ഒരു ലക്ഷം രൂപ വരെ അക്കൗണ്ടില്‍ ബാലന്‍സുണ്ടെങ്കില്‍ നല്‍കിയിരുന്ന 3.5 ശതമാനം പലിശ 3.25 ശതമാനമായാണ് കുറച്ചത്.

വിവിധ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശയും കുറച്ചിട്ടുണ്ട്. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ 10 ബേസിസ് പോയന്റാണ് കുറച്ചത്. നാളെ മുതല്‍ ഇത് പ്രാബല്യത്തിലാകും.

സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ ഒരു ലക്ഷത്തിനു മുകളിലുള്ള നിക്ഷേപത്തിന്റെ പലിശ റിപ്പോ നിരക്കുമായി നേരത്തെതന്നെ ബന്ധിപ്പിച്ചിരുന്നു. നിലവില്‍ ഇത് മൂന്ന് ശതമാനമാണ്.
പണലഭ്യത കൂടിയതിനെതുടര്‍ന്നാണ് എസ്ബി അക്കൗണ്ടിലെയും സ്ഥിര നിക്ഷേപങ്ങളുടെയും പലിശ കുറച്ചത്.മുതിര്‍ന്ന പൗരന്മാര്‍ക്ക് അര ശതമാനം പലിശ അധികം ലഭിക്കും.

രണ്ടു കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് :

7 ദിവസം മുതല്‍ 45 ദിവസംവരെ-4.50ശതമാനം
46 ദിവസം മുതല്‍ 179 ദിവസംവരെ-5.50 ശതമാനം
180 ദിവസം മുതല്‍ 210 ദിവസംവരെ-5.80ശതമാനം
211 ദിവസം മുതല്‍ 364 ദിവസം വരെ-5.80ശതമാനം
ഒരുവര്‍ഷം മുതല്‍ 2വര്‍ഷംവരെ-6.4ശതമാനം
2 വര്‍ഷം മുതല്‍ 3വര്‍ഷംവരെ-6.25ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷംവരെ-6.25 ശതമാനം
5 വര്‍ഷം മുതല്‍ 10 വര്‍ഷംവരെ-6.25 ശതമാനം

Similar News