ഐകിയ ഇന്ത്യയിലെ ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കും

200 ദശലക്ഷത്തിലധികം ഉപഭോക്താക്കളിലേക്കെത്തുകയാണ് ലക്ഷ്യം. ആദ്യ സിറ്റി സ്റ്റോര്‍ മുംബൈയില്‍ ആരംഭിക്കാനും തീരുമാനമായി.

Update: 2021-08-24 14:10 GMT

ലോകത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ റീറ്റെയിലറായ ഐകിയ, 200 ദശലക്ഷത്തിലധികം ഉപഭോക്താക്കളിലേക്കും കൂടുതല്‍ താങ്ങാവുന്ന പ്ലാറ്റ്‌ഫോമായി മാറുന്നതിനായി ഇന്ത്യയിലെ ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാനൊരുങ്ങുന്നു.

വില കുറയുന്തോറും രാജ്യത്ത് കൂടുതല്‍ വില്‍പ്പന ഉറപ്പാക്കാമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് ഐകിയ ഇന്ത്യയിലെ മാര്‍ക്കറ്റ് ആന്‍ഡ് എക്‌സ്പാന്‍ഷന്‍ മാനേജര്‍ പെര്‍ ഹോണല്‍ പറഞ്ഞു.
ഐകിയ ബ്രാന്‍ഡ് താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന ഫര്‍ണിച്ചര്‍ കാറ്റഗറി എന്നത് കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള പദ്ധതികളിലാണ് കമ്പനി. വില കഴിയുന്നത്ര കുറയ്ക്കാന്‍ ശ്രമിക്കുമെന്നാണ് ഹോണല്‍ പറയുന്നത്. ഏകദേശം നാല് ഡസനോളം ഉല്‍പന്നങ്ങള്‍ക്ക് ഏകദേശം 20 ശതമാനം വില കുറവുണ്ടായേക്കുമെന്നും അദ്ദേഹം വിശദമാക്കി.
അതോടൊപ്പം ഐകിയയുടെ ആദ്യ സിറ്റിസ്റ്റോറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 80,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റോര്‍ മുംബൈയിലെ വര്‍ളി ഏരിയയിലെ കമല മില്‍സില്‍ ആകും സ്ഥാപിക്കുകയെന്നും ഓഗസ്റ്റ് 24 ന് പുറത്തുവിട്ട പ്രസ്താവനയില്‍ കമ്പനി പറയുന്നു.
റിമോട്ട് പ്ലാനിംഗ്, പേഴ്‌സണല്‍ ഷോപ്പര്‍, ക്ലിക്ക് ആന്‍ഡ് കളക്റ്റ്്, റസ്റ്റോറന്റ് എന്നിവയുള്‍പ്പെടുന്നതാകും ഈ സ്‌റ്റോര്‍. ഹോം ഡെലിവറിയും ഒരുക്കും.


Tags:    

Similar News