ഉത്സവകാല വില്‍പ്പന തകര്‍ത്തു, കമ്പനികള്‍ പെട്ടിയിലാക്കിയത് 47,000 കോടി രൂപ
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19% വളര്‍ച്ച
രാജ്യത്തെ ഈ വര്‍ഷത്ത ഉത്സവകാല വില്‍പ്പനയുടെ ആദ്യ ആഴ്ചയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ 47,000 കോടി രൂപയുടെ വില്‍പ്പന (മൊത്ത വ്യാപാര മൂല്യം) നടത്തിയതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19% വളര്‍ച്ചയാണുണ്ടായതെന്ന് റെഡ്‌സീറിന്റെ സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.
മൊബൈലുകള്‍, ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍ എന്നിവ മാത്രം വില്‍പ്പനയുടെ 67% വരും. ഉപഭോക്താക്കളില്‍ 25 ശതമാനത്തില്‍ അധികം പേര്‍ സൗന്ദര്യവും വ്യക്തിഗത പരിചരണം, ഫാഷന്‍ തുടങ്ങിയ മേഖലകളിലെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നുണ്ട്.ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍, ബിഗ് ബില്യണ്‍ ഡേയ്സ് എന്നീ വില്‍പ്പയിലൂടെ നിരവധി സ്മാര്‍ട്ട്ഫോണുകളും ഇലക്ട്രോണിക്സും വസ്ത്രങ്ങളും ഗൃഹാലങ്കാരങ്ങളും തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ഡിസ്‌കൗണ്ടുകള്‍, ഡീലുകള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍ എന്നിവയോടെ വിറ്റഴിച്ചു.
സര്‍വേയില്‍ പങ്കെടുത്ത 55% ഉപഭോക്താക്കളും ആദ്യ ആഴ്ചയില്‍ തന്നെ ഷോപ്പിംഗ് നടത്തിയവരാണ്. ശേഷിക്കുന്ന ദിവസങ്ങളിലും വില്‍പ്പന വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉപഭോക്താക്കളില്‍ 30% പേരും എളുപ്പത്തില്‍ ലഭ്യമാകുന്ന ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.