തൊഴിലാളി യൂണിയന്റെ ആവശ്യം നടന്നില്ല, പെപ്‌സി കേരളം വിടുന്നു
പാലക്കാട് പ്ലാന്റ് ഇനി തുറക്കില്ല
പാലക്കാട് പെപ്‌സികോ നിര്‍മാണ യൂണിറ്റ് ഇനി തുറക്കില്ലെന്ന് തീരുമാനം. ആയിരക്കണക്കിന് താഴിലാളികളുള്ള സ്ഥാപനം തുറക്കണമെന്ന സംയുക്ത തൊഴിലാളി യൂണിയന്റെ ആവശ്യം നിഷേധിച്ച്, കമ്പനി തുറക്കില്ലെന്നും ഓണത്തിനു മുന്‍പു നഷ്ടപരിഹാരം സംബന്ധിച്ച രൂപരേഖയുമായി വീണ്ടും ചര്‍ച്ചയ്ക്കു തയാറാണെന്നുമാണ് ഇപ്പോള്‍ മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പെപ്‌സിയുടെ ഉല്‍പാദന ഫ്രാഞ്ചൈസിയായ വരുണ്‍ ബ്ര്യൂവറീസ് മുഴുവന്‍ കരാര്‍ തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. രണ്ടു വര്‍ഷമായി പൂട്ടിക്കിടക്കുന്ന കഞ്ചിക്കോട് പെപ്‌സികോ തുറക്കില്ലെന്നും ജോലി നഷ്ടമായവര്‍ക്ക് ഇത് നല്‍കുന്നതിലൂടെ കമ്പനി പ്രശ്‌ന പരിഹാരം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നാണ് കമ്പനി നിലപാട്.
ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന ലേബര്‍ കമ്മിഷണറുടെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗിലാണ് മാനേജ്‌മെന്റ് അന്തിമതീരുമാനം അറിയിച്ചത്. കമ്പനി സമരത്തെത്തുടര്‍ന്നു പൂട്ടുവീണത് 2020 മാര്‍ച്ച് 22 നായിരുന്നു. തുടര്‍ന്നു മുപ്പതിലേറെ തവണ ചര്‍ച്ച നടന്നെങ്കിലും തീരുമാനമാകാതെ നീളുകയായിരുന്നു.