നിഫ്റ്റി ഹ്രസ്വകാല ശരാശരികള്‍ക്ക് മുകളില്‍; 24,500 ന് മുകളില്‍ നീങ്ങിയാല്‍ ബുള്ളിഷ് ട്രെന്‍ഡിന് സാധ്യത; ഇന്‍ട്രാഡേ പിന്തുണ 24,435

നവംബർ ആറിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-11-07 07:48 IST

നിഫ്റ്റി 270.75 പോയിൻ്റ് (1.12%) ഉയർന്ന് 24,484.05 ലാണ് ക്ലോസ് ചെയ്തത്. 24,500 എന്ന റെസിസ്റ്റൻസ് ലെവലിന് മുകളിൽ സൂചിക നീങ്ങിയാൽ പോസിറ്റീവ് ചായ്‌വ് തുടരും.

നിഫ്റ്റി ഉയർന്ന് 24,308.80 ലാണ് വ്യാപാരം ആരംഭിച്ചത്. കൂടുതൽ മുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് 24,204.10 എന്ന താഴ്ന്ന നിലയിലെത്തി. തുടർന്ന് സൂചിക 24,537.60 എന്ന ഉയരം പരീക്ഷിച്ച് 24,484.05 ൽ ക്ലോസ് ചെയ്തു. എല്ലാ മേഖലകളും നേട്ടം കുറിച്ചു. ഐടി, റിയൽറ്റി, മെറ്റൽ, മീഡിയ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ.

2136 ഓഹരികൾ ഉയരുകയും 524 ഓഹരികൾ ഇടിയുകയും 101 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റിക്ക് കീഴിലുള്ള ഏറ്റവും വലിയ നേട്ടം ഭാരത് ഇലക്ട്രോണിക്സ്, അദാനി എൻ്റർപ്രൈസസ്, ടിസിഎസ്, ഇൻഫോസിസ് എന്നിവയ്ക്കായിരുന്നു. കൂടുതൽ നഷ്ടം എസ്ബിഐ ലൈഫ്, ടൈറ്റൻ, എച്ച്ഡിഎഫ്സി ലൈഫ്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയ്ക്കാണ്.

മൊമെൻ്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. ഇവയെല്ലാം സൂചിപ്പിക്കുന്നത് ആക്കം കാളകൾക്ക് അനുകൂലമായി മാറുകയാണെന്നാണ്. സൂചികയ്ക്ക് 24,500 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്താൽ ഹ്രസ്വകാല ട്രെൻഡ് ബുള്ളിഷ് ആയി മാറും. അല്ലെങ്കിൽ, സൂചിക ഉയർച്ച തുടരുന്നതിന് മുമ്പ് താഴെ സമാഹരിക്കപ്പെട്ടേക്കാം. അടുത്തുള്ള ഇൻട്രാഡേ പിന്തുണ 24,435 ലാണ്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 24,435 -24,340 -24,240

പ്രതിരോധം 24,540 -24,625 -24,700

(15-മിനിറ്റ് ചാർട്ടുകൾ).


പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 23,800 -23,350

പ്രതിരോധം 24,500 -25,200.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 110.15 പോയിൻ്റ് നേട്ടത്തിൽ 52,317.40 ലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ഡെയ്‌ലി ചാർട്ടിൽ സൂചിക ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ കാൻഡിൽ സ്റ്റിക്കിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയർച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 52,400 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ചെയ്താൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. 52,200 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ.

ഇൻട്രാഡേ ട്രേഡേഴ്സിന്

പിന്തുണ 52,200 -51,950 -51,700

പ്രതിരോധം 52,450 -52,700 -53,000

(15 മിനിറ്റ് ചാർട്ടുകൾ).


പൊസിഷനൽ ട്രേഡർമാർക്ക് പിന്തുണ 51,000 -50,000

പ്രതിരോധം 52,400 -53,500.

Tags:    

Similar News