തുടക്കം ആവേശത്തിൽ , പിന്നീടു പിന്മാറ്റം

കേരളം ആസ്ഥാനമായുള്ള ഫിനാൻസ് കമ്പനികളിൽ വലിയ തോതിൽ വില്പന സമ്മർദം

Update: 2020-11-17 05:47 GMT

സെൻസെക്സ് 44000നു മുകളിലേക്ക് എടുത്തു ചാടുന്നതു കണ്ടു കൊണ്ടാണ് ഓഹരി വിപണി പുതിയ സംവത്സരത്തിലെ ആദ്യ വ്യാപാര ദിനം തുടങ്ങിയത്. 40,161 വരെ പ്രീ - ഓപ്പൺ വ്യാപാരത്തിൽ കയറി. പിന്നീടു സെൻസെക്സ് നേട്ടം കുറഞ്ഞു 40,000 ന് താഴെയായി.

നിഫ്റ്റിയും അതേ വഴി പിന്തുടർന്നു. 12,900-നു മുകളിൽ നിഫ്റ്റി ക്ലോസ് ചെയ്യുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അങ്ങനെ ചെയ്താൽ ബുൾ മുന്നേറ്റം നീണ്ടു നിൽക്കും.

കോവിഡ് വാക്സിൻ പ്രതീക്ഷ ഡോളർ വിനിമയ നിരക്ക് താഴ്ത്തി. ഡോളറിന് 20 പൈസ കുറഞ്ഞ് 74.40 രൂപയായി. വാക്സിൻ യാഥാർഥ്യമാകുന്നതോടെ ഡോളറിൻ്റെ നിരക്ക് 20 ശതമാനം താഴുമെന്നു സിറ്റി ഗ്രൂപ്പിൻ്റെ ചീഫ് ഇക്കണോമിസ്റ്റ് അഭിപ്രായം വിപണിയിൽ ശ്രദ്ധ നേടി.

ബിപിസിഎൽ വാങ്ങാൻ വമ്പന്മാർ വന്നില്ലെന്ന റിപ്പോർട്ട് ഓഹരി വില താഴ്ത്തി.

എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റാ സ്റ്റീൽ, അൾട്രാടെക് സിമൻറ്, എം ആർ എഫ് , ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയവ നല്ല നേട്ടത്തിലാണ്. ടാറ്റാ സ്റ്റീൽ യൂറോപ്പിലെ യൂണിറ്റുകൾ വിൽക്കാൻ ആലോചിക്കുന്നുണ്ട്.

പോപ്പുലർ ടൂ വീലറുകളുടെ വിൽപന 20 ശതമാനം കുറയുമെന്ന റിപ്പോർട്ട് ബജാജ് ഓട്ടോയുടെ വിലയിടിച്ചു. കേരളം ആസ്ഥാനമായുള്ള ഫിനാൻസ് കമ്പനികളിൽ വലിയ തോതിൽ വില്പന സമ്മർദം കണ്ടു.

Tags:    

Similar News