സ്മാര്‍ട്ട് നിക്ഷേപകര്‍ക്ക് വീണ്ടും അവസരമൊരുക്കി സ്‌മോള്‍ മിഡ്ക്യാപ് ഓഹരികള്‍

പൊറിഞ്ചു വെളിയത്ത് നിര്‍ദേശിക്കുന്ന സ്‌മോള്‍, മിഡ്ക്യാപ് സ്‌റ്റോക്കുകളുടെ പോര്‍ട്ട്‌ഫോളിയോ

Update: 2020-11-26 08:58 GMT

സംവത് 2076 അവിശ്വസനീയമാം വിധം വെല്ലുവിളികള്‍ നിറഞ്ഞ വര്‍ഷമായിരുന്നു. കോവിഡ് -19 മഹാവ്യാധി, നേരത്തെ തന്നെ ദുര്‍ബലമായിരുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ആഴമുള്ള ഗര്‍ത്തത്തിലേക്ക് തള്ളിവിട്ടു. 2020 ജനുവരിയിലെ എക്കാലത്തെയും ഉയര്‍ന്ന നിലയായ 12430 ല്‍ നിന്ന് 40 ശതമാനം ഇടിവോടെ 2020 മാര്‍ച്ചില്‍ 7511 എന്ന നിലയിലേക്ക് നിഫ്റ്റി എത്തുന്നതിന് ഓഹരി നിക്ഷേപകര്‍ സാക്ഷിയായി. ഈ ഉയര്‍ന്ന ചാഞ്ചാട്ടം മിക്ക നിക്ഷേപകര്‍ക്കും ഓര്‍ക്കാപ്പുറത്തുള്ള തിരിച്ചടിയായിരുന്നു. എന്നാല്‍ ഇടിഎഫ് പ്രവാഹങ്ങളും വിദേശ ഫണ്ടൊഴുക്കും ചേര്‍ന്ന് നിഫ്റ്റിയെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നിരിക്കുന്നു, ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ സമാന്തരമില്ലാത്ത അത്രയും ഉദാരമായി പണം ഒഴുക്കുന്നതിനു നന്ദി. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള മിക്ക നിക്ഷേപകരും കോവിഡ് ഞെട്ടലില്‍ നിന്ന് പൂര്‍ണമായി കരകയറിയിട്ടില്ല.

കഴിഞ്ഞ 5 വര്‍ഷമായി മുന്‍നിര അസറ്റ് മാനേജ്മെന്റ് കമ്പനികളെല്ലാം തന്നെ (AMCs) നിഫ്റ്റിയേക്കാള്‍ മോശം പ്രകടനമാണ്. പ്രകടനം മെച്ചപ്പെടുത്താന്‍ ഉള്ള സമ്മര്‍ദത്തില്‍, ഈ ഫ്യുുകള്‍ മികച്ച ഭാവി സാധ്യതകളുള്ള, ആകര്‍ഷകമായ വിലയില്‍ ലഭ്യമായ സ്മോള്‍/മിഡ് ക്യാപ്പുകളെ വലിച്ചെറിഞ്ഞു, അല്ലെങ്കില്‍ തന്നെ മൂല്യത്തേക്കാള്‍ വളരെ ഉയര്‍ന്ന വിലയില്‍ എത്തി നില്‍ക്കുന്ന ബ്ലൂ ചിപ്പുകളെ അന്ധമായി പിന്തുടരുകയാണ്. ഇത് സുസ്ഥിരമല്ല. ഫണ്ടുകളുടെ യുക്തിരഹിതമായ ഈ പെരുമാറ്റം സ്മാര്‍ട്ട് നിക്ഷേപകര്‍ക്ക് സ്മോള്‍ /മിഡ് ക്യാപ് സ്റ്റോക്കുകളില്‍ നേരിട്ടു നിക്ഷേപിക്കാനുള്ള സുവര്‍ണാവസരമാണ് നല്‍കുന്നത്. അത്തരം സ്മോള്‍ / മിഡ്ക്യാപ് സ്റ്റോക്കുകളുടെ ഒരു പോര്‍ട്ട്‌ഫോളിയോയാണ് വായനക്കാര്‍ക്കായി ഞാന്‍ നിര്‍ദ്ദേശിക്കുന്നത്. ഈ നിക്ഷേപ ആശയങ്ങള്‍ വിലയിരുത്തുമ്പോള്‍ ഓര്‍ക്കുക, ഇതിലൊക്കെ തന്നെയും എനിക്ക് പ്രത്യേക നിക്ഷേപ താല്‍പ്പര്യങ്ങള്‍ ഉണ്ടാകാം.

സൊമാനി ഹോം ഇന്നവേഷന്‍സ് ലിമിറ്റഡ് (Somany Home Innovations Ltd. )

സാനിറ്ററി വെയറിലെ മാര്‍ക്കറ്റ് ലീഡറായ കമ്പനി പ്രശസ്തമായ 'ഹിന്ദ് വെയര്‍' ബ്രാന്‍ഡിന്റെയും അതിന്റെ വിശാലമായ വിതരണ ശൃംഖലയുടെയും ഉടമകള്‍ ആണ്. ബ്രാന്‍ഡിനെയും വിതരണ ശൃഖലയേയും പരമാവധി പ്രയോജനപ്പെടുത്തി അടുക്കള, വീട്ടുപകരണങ്ങള്‍, സിപിവിസി പൈപ്പുകള്‍ തുടങ്ങി പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാല്‍ ചില മ്യൂച്വല്‍ഫണ്ടുകള്‍ വിറ്റൊഴിയുന്നത് കൊണ്ടു മാത്രം ആണ് 550 കോടി വിപണി മൂല്യത്തില്‍ ഈ കമ്പനി ലഭ്യമാകുന്നത്. ഫണ്ട് വില്‍പ്പന ആഗിരണം ചെയ്ത് കഴിഞ്ഞാല്‍, ഈ ഓഹരി കൂടുതല്‍ യുക്തമായ ഉയര്‍ന്ന വിലയിലേക്ക് മടങ്ങേണ്ടതും ഇപ്പോള്‍ നിക്ഷേപിക്കുന്നവര്‍ക്ക് നല്ല ലാഭം ലഭിക്കേണ്ടതും ആണ്.

എച്ച്പിസിഎല്‍ (HPCL )

ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ, വിപണന കമ്പനിയാണിത്. പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ആഭ്യന്തര എണ്ണ വിപണിയില്‍ 25 ശതമാനം വിപണി വിഹിതമുണ്ട്. ഇന്ത്യയിലുടനീളം ശക്തമായ ഉല്‍പ്പാദന വിതരണ ശൃംഖലയുടെ പിന്തുണയുമുണ്ട്. 17 ദശലക്ഷം മെട്രിക് ടണ്‍ ശുദ്ധീകരണ ശേഷിയുള്ള എച്ച്പിസിഎല്‍, രാജ്യത്തെ ഏറ്റവും വലിയ ല്യൂബ് റിഫൈനറിയും ഉല്‍പ്പന്ന പൈപ്പ്ലൈന്‍ ശൃംഖലയില്‍ രണ്ടാം സ്ഥാനത്തുമാണ്. എല്‍ഐസി ഉള്‍പ്പെടെയുള്ള ചില സ്ഥാപനങ്ങള്‍ കൈവശമുള്ള ഓഹരികള്‍ വിറ്റൊഴിയുന്നതിനാല്‍ മാത്രം ആണ് 2015 ലെ വില നിലവാരത്തില്‍ 30,000 കോടിയില്‍ താഴെ വിപണി മൂല്യത്തില്‍ ഈ ഓഹരി വ്യാപാരം നടത്തുന്നത്. അവിശ്വസനീയമായ ഈ കുറഞ്ഞ വില കാരണം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി എച്ച്പിസിഎല്‍ ബോര്‍ഡ് ഈയിടെ ഒരു ഓഹരിക്ക് 250 രൂപ നിരക്കില്‍ 2500 കോടി രൂപയുടെ ബൈബാക്ക് പ്രഖ്യാപിച്ചു. ഇതും ആസന്നമായ ബിപിസിഎല്‍ ഓഹരി വിറ്റഴിക്കലും എച്ച്പിസിഎല്‍ ഓഹരി വിലയെ ഉയരങ്ങളിലേക്ക് നയിച്ചേക്കാം.

ജിന്‍ഡാല്‍ സ്റ്റെയ്ന്‍ലെസ് (Jindal Stainless (Hisar) Ltd )

ജെഎസ്എല്‍ (ഹിസാര്‍), അതിന്റെ സഹോദര സ്ഥാപനമായ ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവ സംയുക്തമായി 50 ശതമാനം വിപണി വിഹിതവുമായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉല്‍പ്പാദകരാണ്. ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസിന്റെ 35 ശതമാനം ഉടമസ്ഥാവകാശം ജെഎസ്എല്‍(ഹിസാര്‍) ന് ഉ്യു്, ര്യു് കമ്പനികളുടെയും ലയനം ഉടന്‍ പ്രതീക്ഷിക്കുന്നു. കമ്പനിക്ക് സമ്പൂര്‍ണ്ണ സംയോജിത പ്രവര്‍ത്തനമുണ്ട്. കൂടാതെ ഇന്ത്യയിലെ ഒരേയൊരു സ്പെഷ്യാലിറ്റി സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നിര്‍മ്മാതാക്കളുമാണ്. വെറും 2250 കോടി രൂപയുടെ വിപണി മൂല്യത്തില്‍ ആണ് ഈ ഓഹരി ലഭിക്കുന്നത്. ചൈനയില്‍ നിന്നുള്ള വില കുറഞ്ഞ സ്റ്റെയിന്‍ലെസ് സ്റ്റീലിന്റെ ഇറക്കുമതി നിയന്ത്രിക്കപ്പെടുകയും ലയന പ്രക്രിയ പൂര്‍ത്തിയാകുകയും ചെയ്യുമ്പോള്‍ ഓഹരിവില ഉയര്‍ന്നേക്കാം.

ടാറ്റ കെമിക്കല്‍സ് (Tata Chemical )

ലോകത്തെ മൂന്നാമത്തെ വലിയ സോഡാ ആഷ് നിര്‍മ്മാതാക്കളാണ് ടാറ്റ കെമിക്കല്‍സ്. സോഡാ ആഷ് ഉല്‍പ്പാദന ശേഷിയുടെ 70 ശതമാനവും വിലകുറഞ്ഞ പ്രകൃതിദത്ത സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നതിനാല്‍ കമ്പനിക്ക് എതിരാളികളേക്കാള്‍ ഒരു മുന്‍തൂക്കമുണ്ട്. അഗ്രോ സയന്‍സസ് (സബ്സിഡിയറി കമ്പനിയായ റാലീസ് ഇന്ത്യയിലൂടെ) ഉള്‍പ്പെടെയുള്ള സ്പെഷ്യാലിറ്റി ഉല്‍പ്പന്നങ്ങളുടെ നല്ല ഒരു പോര്‍ട്ട്‌ഫോളിയോ കമ്പനിക്ക് ഉണ്ട്. കമ്പനി അടുത്തിടെ പുതിയ ഒരു ന്യൂട്രാസ്യൂട്ടിക്കല്‍സ് പ്ലാന്റ്, ഒരു സിന്തറ്റിക് റബ്ബര്‍ പ്ലാന്റ്, ലിഥിയം അയണ്‍ ബാറ്ററി പ്രോജക്റ്റ് എന്നിവയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ പുതിയ ബിസിനസ് മേഖലകളില്‍ കൂടി ലീഡര്‍ഷിപ്പ് നേടുകയാണ് ലക്ഷ്യം. ഈ നിക്ഷേപങ്ങള്‍ ഫലം കണ്ടു തുടങ്ങുന്നതോടെ ഓഹരി വിലയിലും നല്ല മുന്നേറ്റമുണ്ടാകും.


ഓറിയന്റ് ബെല്‍ (Orient Bell)

ഇന്ത്യയിലെ മുന്‍നിര ടൈല്‍ നിര്‍മ്മാതാക്കളില്‍ ഒന്നാണ് ഓറിയന്റ് ബെല്‍. ബെല്‍ സെറാമിക് ഏറ്റെടുക്കലിനുശേഷം, ഇന്ന് ഇന്ത്യയിലുടനീളം പ്ലാന്റുകളും സൗകര്യങ്ങളുമുള്ള ഒരു പാന്‍-ഇന്ത്യ പ്ലേയറാണ്. ബ്രാന്‍ഡ് അവബോധവും വിതരണവും വര്‍ദ്ധിപ്പിക്കുന്നതിന് മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ് ബജറ്റ് വര്‍ദ്ധിപ്പിക്കുകയാണ് മാനേജുമെന്റ്. മികച്ച കാഷ് ഫ്ളോ പ്രയോജനപ്പെടുത്തി കടരഹിത കമ്പനിയായി മാറിയിരിക്കുകയാണ് കമ്പനി. പ്രമോട്ടര്‍മാര്‍ സ്ഥിരമായി ഓഹരിപങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നുണ്ട്. പ്രശസ്ത അംഗീകൃത പാന്‍ ഇന്ത്യ ബ്രാന്‍ഡും മികച്ച ഉല്‍പ്പന്ന പ്രൊഫൈലും ഉള്ള ഈ ഓഹരി 175 കോടി രൂപ വിപണി മൂല്യത്തില്‍ കണ്ണടച്ചു വാങ്ങിയാലും അതു തെറ്റാകില്ല. ഒരു മള്‍ട്ടിബാഗര്‍ ആകാനുള്ള എല്ലാ ഘടകങ്ങളും ഈ ഓഹരിക്കുണ്ട്.

Tags:    

Similar News