പൊതുഗതാഗതം സൗജന്യമാക്കി ലക്‌സംബര്‍ഗ്

Update:2020-03-03 18:31 IST

റോഡിലെ തിരക്കും മലിനീകരണവും കുറയ്ക്കുന്നതിനും കുറഞ്ഞ

വരുമാനക്കാരെ സഹായിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി ലക്‌സംബര്‍ഗ്

സര്‍ക്കാര്‍ ട്രെയിനുകള്‍, ട്രാമുകള്‍, ബസുകള്‍ എന്നിവയിലെ യാത്ര

എല്ലാവര്‍ക്കും സൗജന്യമാക്കി.

ചെറുതും

അതിസമ്പന്നമായ കൊച്ചു യൂറോപ്യന്‍ രാജ്യത്ത് ഇതുവരെ 440 യൂറോ (485 ഡോളര്‍)

ആയിരുന്നു സാധാരണ യാത്രാ പാസിനു വാര്‍ഷിക നിരക്ക്. ഒന്നാം ക്ലാസ്സിന് 660

യൂറോയും.പൊതുഗതാഗതം പൂര്‍ണ്ണമായും സൗജന്യമാക്കുന്ന ആദ്യ

രാജ്യമാവുകയാണിപ്പോള്‍ ലക്‌സംബര്‍ഗ്.

ലക്‌സംബര്‍ഗില്‍ വെറും 600,000 നിവാസികളാണുള്ളത്. എന്നാല്‍ അയല്‍ രാജ്യങ്ങളായ ജര്‍മ്മനി, ബെല്‍ജിയം, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്ന് പ്രതിദിനം 214,000 പേര്‍ ജോലിക്ക് വരുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും കാറില്‍ യാത്ര ചെയ്യുന്നത് കനത്ത ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ലക്‌സംബര്‍ഗിലെ ഹരിതഗൃഹ വാതക ഉദ്ഗമനം പകുതിയിലധികവും ഗതാഗതത്തില്‍ നിന്നാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News