എയര്‍ ഇന്ത്യ ബുക്കിംഗ് ആരംഭിച്ചു; ആഭ്യന്തര സര്‍വീസുകള്‍ മെയ് നാല് മുതല്‍

Update: 2020-04-18 12:35 GMT

ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ വിവിധ വിമാന സര്‍വീസുകള്‍ ലോക്ഡൗണ്‍ കഴിയുന്നതോടെ ഭാഗികമായി പുനരാരംഭിക്കുകയാണ് വിമാനക്കമ്പനികള്‍. ലോക്ഡൗണ്‍ അവസാനിക്കുന്നതോടെ തങ്ങളുടെ സര്‍വീസുകള്‍ പരമാവധി പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. മേയ് മൂന്നിന് ലോക്ഡൗണ്‍ കഴിയുന്നതോടെ നാല് മുതല്‍ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതിയെന്നാണ് കമ്പനി പറയുന്നത്.

ആഭ്യന്തര സര്‍വീസുകള്‍ക്ക് പുറമെ രാജ്യാന്ത സര്‍വീസുകളും ആരംഭിക്കാന്‍ തയാറായിട്ടുണ്ട് കമ്പനി. ജൂണ്‍ ഒന്നുമുതല്‍ ആയിരിക്കും രാജ്യാന്തര സര്‍വീസ് പുനരാരംഭിക്കുക. സ്ഥിതി നിരന്തരമായി നിരീക്ഷിക്കുകയാണെന്നും സാമൂഹിക അകലം പാലിക്കാന്‍ വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും കമ്പനി അറിയിച്ചു.

സാമൂഹിക അകലം പാലിക്കുന്നതിനാല്‍ തന്നെ സീറ്റിംഗിലും മറ്റും കാര്യമായ മാറ്റം വരുത്താന്‍ ഇടയുണ്ട്. സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് നേരത്തെ തന്നെ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പറഞ്ഞു മനസ്സിലാക്കാന്‍ കമ്പനിക്ക് പ്രത്യേകം ടീം ഉണ്ടായിരിക്കും. നിരക്ക് വര്‍ധന സംബന്ധിച്ച് ഇപ്പോള്‍ വിവരങ്ങളൊന്നും എയര്‍ ഇന്ത്യ പുറത്തു വിട്ടിട്ടില്ല. നിയന്ത്രിത സര്‍വീസ് ആയിരിക്കും ഒരു അറിയിപ്പുണ്ടാകും വരെ ഇവര്‍ തുടരുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News