ഈ യുവബിസിനസ് സാരഥി പറയുന്നു, 'നിങ്ങളുടെ ടീമില്‍ വിശ്വസിക്കുക'!
സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ മന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ധനം Top & Emerging Young Business Leaders of Kerala ലേഖന പരമ്പരയില്‍ ഇന്ന് ഡിബിഎസ് ഓട്ടോമോട്ടീവ് (ഫോര്‍വണ്‍ ഗ്രൂപ്പ്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ബിബിന്‍ ജോര്‍ജ് ചിറ്റേത്ത്.
ബിസിനസുകളും ബിസിനസ് സാഹചര്യങ്ങളും മാറി. കേരളത്തിലെ വിവിധ മേഖലകളില്‍ ഇന്ന് യുവതലമുറയാണ് മുന്നില്‍ നിന്ന് ബിസിനസിനെ നയിക്കുന്നത്. വിപണിയും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും സാങ്കേതിക വിദ്യകളും അതിവേഗം മാറുന്ന കാലത്ത്, ബിസിനസ് രംഗത്തെ യുവ തലമുറയുടെ അതിജീവന തന്ത്രമെന്താണ്? വിജയ, പരാജയങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്തെല്ലാം? വായിക്കാം. ഈയൊരു ലക്കത്തില്‍ ഒതുങ്ങുന്നില്ല യുവ ബിസിനസ് സാരഥികളുടെ ഈ അനുഭവ ചിത്രങ്ങള്‍. ഇതാ സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ മന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ധനം Top & Emerging Young Business Leaders of Kerala ലേഖന പരമ്പരയില്‍ ഇന്ന് ഡിബിഎസ് ഓട്ടോമോട്ടീവ് (ഫോര്‍വണ്‍ ഗ്രൂപ്പ്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ബിബിന്‍ ജോര്‍ജ് ചിറ്റേത്ത്.
ബിസിനസ് ഇതുവരെ:
- ടയര്‍, അനുബന്ധ സേവനങ്ങള്‍ എന്നിവയുമായി 2010 ല്‍ തുടക്കം
- നാലു പേര്‍ ചേര്‍ന്ന് തുടങ്ങിയ സ്ഥാപനം ചുരുങ്ങിയ സമയം കൊണ്ട് മികച്ച വളര്‍ച്ചയിലേക്ക്. ബ്രിഡ്ജ്‌സ്റ്റോണ്‍, മിഷലിന്‍ തുടങ്ങിയ ബ്രാന്‍ഡുകളുമായുള്ള കൂട്ടുകെട്ടിലൂടെ കൊച്ചിയിലെ മുന്‍നിര ടയര്‍ റീറ്റെയ്‌ലറായി
- രണ്ടാമത്തെ റീറ്റെയ്ല്‍ ഷോറൂം ആലുവയില്‍ തുറന്നു
- 9 കോടിലേറെ വിറ്റുവരവ്. അഞ്ചു വര്‍ഷം കൊണ്ടണ്ട് 15 ഷോറൂമുകള്‍ കൂടി ലക്ഷ്യമിടുന്നു
നേട്ടം:
2013 ല്‍ ബ്രിഡ്ജ്‌സ്റ്റോണിന്റെ രാജ്യത്തെ മികച്ച ഡീലറായി തെരഞ്ഞെടുക്കപ്പെട്ടു. 2019 ല്‍ മിഷലിന്‍ ഡീലര്‍ഷിപ്പ് കൗണ്‍സില്‍ മെംബറായി തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തെ അതിജീവിച്ച് വിശ്വാസ്യതയുള്ള ടയര്‍ റീറ്റെയ്‌ലറും സേവനദാതാക്കളുമായി മാറാനായി. ആളുകളുടെ വിശ്വാസം നേടിയെടുക്കാനായതും മികച്ച ടീം വര്‍ക്കും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ മികച്ച വിജയം നേടാന്‍ ഞങ്ങളെ പ്രാപ്തരാക്കി.
വെല്ലുവിളികളുടെ അതിജീവനം:
കാലാനുസൃതമായ സാങ്കേതിക വിദ്യയും ഡാറ്റബേസ് മാനേജ്‌മെന്റും വളര്‍ച്ചയ്ക്ക് ഊര്‍ജം പകര്‍ന്നു. എന്നാല്‍ ടയര്‍ ബിസിനസിനു പുറത്ത് മൂലധനനിക്ഷേപം നടത്തിയത് പ്രധാന ബിസിനസിനെബാധിക്കാനിടയായി. നിങ്ങളിലും ടീമിലും ഉള്ള വിശ്വാസമാണ് വെല്ലുവിളികള്‍ അതിജീവിക്കാന്‍ കരുത്താകുന്നത്. വിപൂലീകരണ പദ്ധതികളില്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് ഞങ്ങളുടെ കരുത്തായ ടയറുമായി ബന്ധപ്പെട്ടവയിലാണ്.അതോടൊപ്പം കൂടുതല്‍ പ്രൊഫഷണലാവാനും സാങ്കേതിക വിദ്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താനും തയാറാവുന്നു.
വിജയ/പരാജയങ്ങളില്‍ പഠിച്ച പാഠങ്ങള്‍:
നിങ്ങള്‍ ചെയ്യുന്ന കാര്യം ആസ്വദിച്ച് ചെയ്യുക. തെറ്റുകളില്‍ നിന്ന് പാഠം പഠിക്കുകയും ടീമില്‍ വിശ്വാസം പുലര്‍ത്തുകയും ചെയ്യുക. വലുതായി സ്വപ്നം കാണുകയും ചെയ്യുക.
തുടരും...