ഈ യുവ ബിസിനിസ് സാരഥി പറയുന്നു; 'തിരിച്ചടികളാണ് മുന്നേറാനുള്ള ഊര്‍ജം'

സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ മന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ധനം Top & Emerging Young Business Leaders of Kerala ലേഖന പരമ്പരയില്‍ ഇന്ന് ആക്സിസ് വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്റ്റര്‍ രഞ്ജിത്ത് തളിയാടത്ത്.

Update: 2021-09-13 08:10 GMT

എക്കാലത്തും, ബിസിനസില്‍ മാത്രമല്ല മറ്റെല്ലാ രംഗത്തും, യുവതലമുറ ഉദിച്ചുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനൊരു സവിശേഷതയുണ്ട്. കാലങ്ങളായി നിലനില്‍ക്കുന്ന ബിസിനസുകളെ, പുതിയ കാലഘട്ടത്തില്‍ കൂടുതല്‍ ചടുലതയോടെ നയിക്കാന്‍ മുന്‍പെന്നത്തേക്കാള്‍ ഊര്‍ജ്ജസ്വലതയോടെ യുവത്വം മുന്നോട്ട് വന്നിരിക്കുന്നു. അതോടൊപ്പം വെല്ലുവിളികള്‍ക്കിടയിലെ പുതിയ അവസരങ്ങള്‍ കണ്ടെത്തി കൂടുതല്‍ ന്യൂ ജെന്‍ സംരംഭകരും ഉയര്‍ന്നുവരുന്നുണ്ട്.

പരമ്പരാഗത ബിസിനസ് രീതികളെ വകഞ്ഞുമാറ്റുന്ന പുതിയ കാഴ്ചപ്പാടുകളാണ് ഇവരുടേത്. ഇതിനിടയില്‍ വിജയങ്ങള്‍ക്കൊപ്പം പരാജയങ്ങളെയും അവര്‍ക്ക് മുഖാമുഖം കാണേണ്ടിവരുന്നുണ്ട്. വിപണിയും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും സാങ്കേതിക വിദ്യകളും അതിവേഗം മാറുന്ന കാലത്ത്, അവരുടെ അതിജീവന തന്ത്രമെന്താണ്? വിജയ, പരാജയങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്തെല്ലാം? ഈയൊരു ലക്കത്തില്‍ ഒതുങ്ങുന്നില്ല യുവ ബിസിനസ് സാരഥികളുടെ ഈ അനുഭവ ചിത്രങ്ങള്‍.
സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ മന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ധനം Top & Emerging Young Business Leaders of Kerala ലേഖന പരമ്പരയില്‍ ഇന്ന് ആക്സിസ് വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്റ്റര്‍ രഞ്ജിത്ത് തളിയാടത്ത്.
ബിസിനസ് ഇതുവരെ:
  • 2011 ല്‍ തുടക്കം. പ്രോജക്റ്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്നു
  • നിര്‍മാണമേഖലയുമായി ബന്ധപ്പെട്ട 14 തരം കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്നുണ്ട്
  • ടൗണ്‍ഷിപ്പ്, കൊമേഴ്സ്യല്‍, അപ്പാര്‍ട്ട്മെന്റ്, റിസോര്‍ട്ട്സ്, ഇന്‍ഡസ്ട്രിയല്‍ ബില്‍ഡിംഗ് മുതലായവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം
നേട്ടം:
ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട സേവനങ്ങളില്‍ കുറഞ്ഞ സമയം കൊണ്ടു തന്നെ പ്രാവീണ്യവും സാന്നിധ്യവും തെളിയിക്കാനായി. ബാംഗളൂര്‍ അടക്കമുള്ള മെട്രോ നഗരങ്ങളില്‍ പോലും പ്രോജക്ടുകള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നു.
വിവിധ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു. രാജ്യാന്തര തലത്തില്‍ മികവുള്ള കമ്പനികള്‍ മത്സരിക്കുന്ന വിദേശ വിപണിയില്‍ പോലും സാന്നിധ്യം ഉറപ്പിക്കാന്‍ കഴിഞ്ഞു.
വെല്ലുവിളികളെ നേരിട്ടത്:
ഓരോ പ്രതിസന്ധിയിലും ഉള്‍ക്കൊള്ളേണ്ട പാഠങ്ങളുണ്ടാകും. നമുക്ക് കിട്ടുന്ന തിരിച്ചടികളും ഇത്തരത്തില്‍ മുന്നേറാന്‍ പ്രയോജനപ്പെടുത്താം. ഓരോ ആളുകളുടെയും ഉദ്ദേശ്യങ്ങളെ കുറിച്ച് ധാരണ ഇക്കാലത്തിനിടയില്‍ ഉണ്ടായിട്ടുണ്ടണ്ട് അതുകൊണ്ട് ഓരോരുത്തര്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. വിജയത്തിനൊപ്പം പരാജയവും
ഉണ്ടാകുമെന്ന തിരിച്ചറിവുണ്ടെങ്കില്‍ പ്രശ്നമില്ല.
വിജയ/പരാജയങ്ങളില്‍ പഠിച്ച പാഠങ്ങള്‍:
ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ പരാജയത്തില്‍ നിന്നും വിജയത്തില്‍ നിന്നും പഠിക്കാനുണ്ട്. ഓരോ മേഖലകളിലുമുള്ള പഴുതുകള്‍ എന്തൊക്കെയെന്നും അത് എങ്ങനെ അടയ്ക്കണം എന്നും ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്.

തുടരും...


Tags:    

Similar News