യുവ സംരംഭകരോട് ഈ ബിസിനസ് സാരഥി പറയുന്നു; 'നിങ്ങള്‍ പറക്കുക പട്ടം പോലെ'

സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ മന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ധനം Top & Emerging Young Business Leaders of Kerala ലേഖന പരമ്പരയില്‍ ഇന്ന് അനുഭവങ്ങള്‍ പങ്കുവെച്ച് അക്വാ സ്റ്റാര്‍ പ്രൊപ്രൈറ്റര്‍ സീജോ പൊന്നൂര്‍.

Update:2021-09-15 14:51 IST

ഇത് യുവ നേതൃത്വം മുന്നില്‍ നിന്നു നയിക്കുന്ന ബിസിനസുകളുടെ കാലം കൂടിയാണ്. പരമ്പരാഗത ബിസിനസ് രീതികളെ വകഞ്ഞുമാറ്റുന്ന പുതിയ കാഴ്ചപ്പാടുകളാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. വിജയങ്ങള്‍ക്കൊപ്പം പരാജയങ്ങളെയും അവര്‍ക്ക് മുഖാമുഖം കാണേണ്ടിവരുന്നുണ്ട്. വിപണിയും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും സാങ്കേതിക വിദ്യകളും അതിവേഗം മാറുന്ന കാലത്ത്, അവരുടെ അതിജീവന തന്ത്രമെന്താണ്? വിജയ, പരാജയങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്തെല്ലാം? ഈയൊരു ലക്കത്തില്‍ ഒതുങ്ങുന്നില്ല യുവ ബിസിനസ് സാരഥികളുടെ ഈ അനുഭവ ചിത്രങ്ങള്‍.

സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ മന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ധനം Top & Emerging Young Business Leaders of Kerala ലേഖന പരമ്പരയില്‍ ഇന്ന് അക്വാ സ്റ്റാര്‍ പ്രൊപ്രൈറ്റര്‍ സീജോ പൊന്നൂര്‍.
ബിസിനസ് ഇതുവരെ:
അക്വാ സ്റ്റാര്‍
  • പിവിസി പൈപ്പ്‌സ് & ഫിറ്റിംഗ്‌സ് രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പൊന്നൂര്‍ ഗ്രൂപ്പില്‍ നിന്നുള്ളതാണ് അക്വാസ്റ്റാര്‍
  • 2015ല്‍ തൃശൂര്‍ ആസ്ഥാനമായി ആരംഭിച്ച അക്വാസ്റ്റാര്‍ രാജ്യത്തെ ആദ്യത്തെ കോറുഗേറ്റഡ് ഡിസൈന്‍ യുപിവിസി മഴപ്പാത്തി (റെയ്ന്‍ ഗട്ടര്‍) നിര്‍മാതാക്കളാണ്. ഇന്ന് വിഭിന്ന രൂപത്തിലും വിവിധ വലുപ്പത്തിലുമുള്ള മഴപ്പാത്തികള്‍ വിപണിയിലെത്തിക്കുന്നു
  • മഴപ്പാത്തിക്ക് 10 വര്‍ഷത്തെ വാറന്റി നല്‍കുന്ന ഏക ബ്രാന്‍ഡ്
  • മഴക്കൊയ്ത്ത് രംഗത്ത് വിപ്ലവകരമായ ടെക്‌നോളജി അവതരിപ്പിച്ചവര്‍
നേട്ടം:
മഴവെള്ള സംഭരണ രീതിയെ തന്നെ മാറ്റിമറിക്കാന്‍ അക്വാസ്റ്റാര്‍ യുപിവിസി മഴപ്പാത്തികള്‍ക്ക് സാധിച്ചു. മഴ പെയ്യും കാലത്തോളം ഈ ഉല്‍പ്പന്നത്തിന് പ്രസക്തിയുണ്ട്. മഴവെള്ള സംഭരണത്തിനാണ് ഞങ്ങള്‍ ഏറെ പ്രാധാന്യം നല്‍കുന്നത്. മഴപ്പാത്തികളുടെ വിപണിയില്‍ ആദ്യത്തെ, ഏറ്റവും മികച്ച ഉല്‍പ്പന്നം എന്ന നിലയില്‍ ബ്രാന്‍ഡിംഗ് നടത്താന്‍ സാധിച്ചു.
വിജയ/പരാജയങ്ങളില്‍ പഠിച്ച പാഠങ്ങള്‍:
ജീവിതം തുലനാവസ്ഥയുടെ കളിയാണ്. ഒരു പട്ടം എത്ര സുന്ദരമാണെങ്കിലും അത് ആകാശത്ത് ഉയര്‍ന്ന് പാറാന്‍ സന്തുലിതമായിരിക്കണം. കാറ്റിനെ അതിജീവിക്കാനുള്ള കരുത്തും വേണം. സാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോള്‍ പ്രതീക്ഷ നശിച്ച് തളര്‍ന്നുപോകാറുണ്ട് പലരും. അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ പട്ടത്തിന്റെ പറക്കല്‍ രീതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാം. വിജയിക്കണമെന്ന് കഠിനമായി ആഗ്രഹിക്കുന്നുവെങ്കില്‍ ആകാശം പോലും അവര്‍ക്ക് മുന്നില്‍ അതിരല്ല. വെല്ലുവിളികള്‍ കൂടുമ്പോള്‍ കരുത്തര്‍ മാത്രമാകും അതിനെ അതിജീവിക്കുക. ചിലപ്പോള്‍ പട്ടം പറത്തുന്നയാള്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താലും പട്ടം വാനില്‍ ഉയരെ പൊങ്ങണമെന്നില്ല. ആ ദിവസം നമ്മുടേതല്ലെന്ന് മാത്രം കരുതുക. എന്തുകൊണ്ട് ഉയരെ പോകാന്‍ പറ്റിയില്ലെന്ന് വിശകലനം ചെയ്ത് അടുത്ത ദിവസം വീണ്ടും പരിശ്രമിക്കുക.

തുടരും...


Tags:    

Similar News