കുടുംബ ബിസിനസുകളുടെ എണ്ണത്തിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം

Update:2018-09-15 15:18 IST

ഏറ്റവുമധികം കുടുംബ ബിസിനസുകൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. ചൈനയാണ് ഏറ്റവും മുന്നിൽ. യുഎസിന് രണ്ടാം സ്ഥാനമാണ്.

മൊത്തം 111 കുടുംബ ബിസിനസുകളാണ് ഇന്ത്യയിലുള്ളത്. ഈ കമ്പനികളുടെയാകെ വിപണിമൂല്യം 83,900 കോടി ഡോളർ ആണ്.

ചൈനയിൽ കുടുംബ ബിസിനസുകളുടെ എണ്ണം 159 ആണ്. യുഎസിൽ 121 ഉം.

ക്രെഡിറ്റ് സ്യൂസിന്റെ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കിയത്. ജപ്പാൻ ഒഴികെയുള്ള 11 രാജ്യങ്ങളാണ് ഏഷ്യൻ മേഖലയിൽ സ്ഥാപനം പഠനത്തിന് വിധേയമാക്കിയത്.

ആഗോള തലത്തിൽ ഏറ്റവും ലാഭകരമായ 50 കുടുംബ ബിസിനസുകളിൽ, 24 എണ്ണം ഏഷ്യയിൽ നിന്നാണ്. ഇതിൽ 12 എണ്ണവും ഇന്ത്യൻ കുടുംബങ്ങൾ നയിക്കുന്നതാണ്.

ജപ്പാൻ ഒഴികെയുള്ള ഏഷ്യൻ മേഖലയിൽ, ഏറ്റവും ലാഭകരമായ 30 കുടുംബ ബിസിനസുകളിൽ പകുതിയും ഇന്ത്യയിലാണ്.

Similar News