റിമോട്ട് വര്‍ക്കിംഗ് ബിസിനസ് മോഡലിന്റെ ഗുണങ്ങളറിയാം

കോവിഡ് കഴിഞ്ഞും പല കമ്പനികളും റിമോട്ട് വര്‍ക്കിംഗ് തുടരുന്നു, ചെലവ് കുറഞ്ഞ ബിസിനസ് മോഡലിനെക്കുറിച്ച് കൂടുതല്‍ അറിയാം

Update:2022-04-28 17:50 IST

റിമോട്ട് വര്‍ക്കിംഗ് മുമ്പും മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ മോഡലായിരുന്നു. എന്നാല്‍ കോവിഡ് കാലമായതോടെ റിമോട്ട് വര്‍ക്കിംഗ് സര്‍വ്വസാധാരണമായി മാറി. ഇപ്പോഴും ലോകമെമ്പാടുമുളള കമ്പനികള്‍ വലിയൊരു ശതമാനം ജീവനക്കാരെ റിമോട്ട് വര്‍ക്കിംഗിന് അനുവദിക്കുന്നുണ്ട്. ഇ-കൊമേഴ്സ് സ്ഥാപനമായ മീഷോ സ്ഥിരമായി ജീവനക്കാര്‍ക്ക് എവിടെ നിന്നും ജോലി ചെയ്യാം എന്ന നയം ആവിഷ്‌കരിച്ചിരുന്നു. ജീവനക്കാരെ വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ അല്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും സ്ഥലത്ത് നിന്നോ ജോലി ചെയ്യാന്‍ അനുവദിക്കുക എന്ന നയമാണ് പല കമ്പനികളും നടപ്പിലാക്കുന്നത്. എന്താണ് ഈ മോഡലിന്റെ വിജയ രഹസ്യം, ഗുണങ്ങള്‍ എന്തെല്ലാമാണ്.

മറ്റ് ബിസിനസുകളെക്കാള്‍ ചെലവ് കുറവ്
ഓഫീസ് നിര്‍മിക്കുക അല്ലെങ്കില്‍ ബിസിനസ് സ്‌പോട്ടുകളില്‍ ഓഫീസ് വാടകയ്ക്ക് എടുക്കുക എന്നത് ഒത്തിരി ചെലവ് വരുന്ന ഒരു കാര്യമാണ്. മാത്രമല്ല അതിന്റെ വാടക, വൈദ്യുതി, മെയ്ന്റന്‍സ് തുടങ്ങി ഒത്തിരി ചെലവുകള്‍ മാസം തോറും വഹിക്കേണ്ടതുണ്ട്. റിമോട്ടായി ജോലി ചെയ്യുമ്പോള്‍ ഒരു ഓഫീസിന്റെ ആവശ്യം വരുന്നില്ല എന്നതു കൊണ്ടുതന്നെ ഈ തുക മാര്‍ക്കറ്റിംഗിനായും, ജോലിക്കാര്‍ക്ക് കൂടുതല്‍ സാലറി നല്‍കുന്നതിനും കൂടാതെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനം ചെയ്തുകൊടുക്കുവാനും സാധിക്കും.
ധാരാളം സമയം
സാധാരണരീതിയില്‍ ഓഫീസിലേക്ക് വരുന്നതിനും തിരിച്ചുപോകുന്നതിനും ജീവനക്കാര്‍ക്ക് ഏറെ സമയം ചെലവഴിക്കേണ്ടി വരും. യഥാര്‍ത്ഥത്തില്‍ അത് പാഴായി പോകുന്ന സമയമാണ്. റിമോട്ട് സ്ഥാപനങ്ങളില്‍ യാത്രയുടെ ആവശ്യം വരാത്തതിനാല്‍ ഒത്തിരി സമയം ലാഭിക്കാന്‍ കഴിയും പ്രത്യേകിച്ചും ജോലിക്കാര്‍ക്ക്.
കഴിവുറ്റ ജീവനക്കാരെ നേടാം, ഇങ്ങനെ
റിമോട്ട് സ്ഥാപനങ്ങള്‍ക്കുള്ള ഏറ്റവും വലിയ ഗുണം ലോകത്തിലെ എവിടെ നിന്നും കഴിവുള്ളവരെ ജോലിയിലേക്ക് നിയമിക്കാന്‍ കഴിയും. മാത്രമല്ല വീട് വിട്ട് നില്‍്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും ഇത് വളരെയധികം ഗുണം ചെയ്യും. കൂടാതെ മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്കും ആ സ്ഥാപനം അനുവദിക്കുമെങ്കില്‍ റിമോട്ട് സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ സാധിക്കും. അത്തരത്തില്‍ സമര്‍ത്ഥരെ സ്ഥാപനത്തില്‍ നിയമിക്കാന്‍ കഴിയും.
പലപ്പോഴും ഉല്‍പ്പാദനക്ഷമത കൂടുതല്‍
പലപ്പോഴും നമ്മള്‍ വിചാരിക്കും ജോലിസ്ഥലത്ത് ചെന്ന് ജോലി ചെയ്താലേ കൂടുതല്‍ കാര്യക്ഷമമായി ജോലിചെയ്യാന്‍ കഴിയു എന്ന്. എന്നാല്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല 2018 ല്‍ നടത്തിയ പഠനത്തില്‍ പറയുന്നത് 13% കൂടുതല്‍ കാര്യക്ഷമത റിമോട്ടായി ജോലി ചെയ്യുന്നവരില്‍ കാണുകയുണ്ടായി. പലര്‍ക്കും പലസമയത്താവും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുക. ജോലിക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള സമയത്ത് ജോലി ചെയ്യാന്‍ റിമോട്ട് സ്ഥാപനത്തില്‍ സാധിക്കും.(എല്ലാ സ്ഥാപനങ്ങള്‍ക്കും കഴിയണമെന്നില്ല)
സ്‌ട്രെസ് ഇല്ലാത്ത ജോലി ബിസിനസ് കൂട്ടും
2025ഓടുകൂടി ഇന്ത്യയിലെ ജോലി ചെയ്യുന്ന ഭൂരിപക്ഷം ആളുകളുടെയും ശരാശരി പ്രായം 25 വയസ്സായിരിക്കും. പൊതുവെ യുവാക്കള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് 9 മണിമുതല്‍ 5 മണിവരെ ജോലി ചെയ്യാനല്ല. അവര്‍ കൂടുതല്‍ കാര്യക്ഷമമായി ജോലി ചെയ്യാന്‍ കഴിയുന്ന സമയത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. മാത്രമല്ല ഒരു ജോലി മാത്രം ചെയ്യുന്നതിന് പകരം കൂടുതല്‍ ജോലികള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതു കൊണ്ടുതന്നെ ഇത്തരത്തിലുള്ള റിമോട്ട് സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ജോലിക്കാരെ ലഭിക്കും


Tags:    

Similar News