ഒറ്റ ക്ലിക്കില്‍ ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യാം, കണക്റ്റഡ് ഫീച്ചറുകളുമായി ടാലിയുടെ പുതിയ പതിപ്പ്
പുതിയ ടാലി പ്രൈം 5.0 അവതരിപ്പിച്ചു
ബിസിനസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ ടാലി സൊല്യൂഷന്‍സ് പുതിയ ടാലി പ്രൈം 5.0 പുറത്തിറക്കി. ജി.എസ്.ടി പോര്‍ട്ടല്‍ സന്ദര്‍ശിക്കാതെ ജി.എസ്.ടി റിട്ടേണ്‍ ഫയലിംഗ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ സാധിക്കും. ഇ-ഇന്‍വോയ്‌സിങ്, ഇ-വേ ബില്‍ ജനറേഷന്‍, വാട്‌സ്ആപ് ഇന്റഗ്രേഷന്‍ തുടങ്ങിയ കണക്ടഡ് സേവനങ്ങളും പുതിയ പതിപ്പിലുണ്ട്. ഇതിനു പുറമെ മിഡില്‍ ഈസ്റ്റ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വര്‍ധിച്ച ഡിമാന്റ് കണക്കിലെടുത്ത് അറബി, ബംഗ്ലാ ഭാഷാ ഇന്റര്‍ഫേസുകളിലും ടാലി ലഭ്യമാകും.
വേഗത്തിലുള്ള ഡാറ്റാ ഡൗണ്‍ലോഡും അപ്ലോഡും, ജി.എസ്.ടി.ആര്‍1 റിട്ടേണ്‍ ഫയലിംഗ്, ജി.എസ്.ടി.ആര്‍-1 റികോണ്‍, ജി.എസ്.ടി.ആര്‍-3ബി റികോണ്‍ തുടങ്ങിയ പുതിയ റികോണ്‍ ഫ്‌ളെക്‌സിബിലിറ്റീസ്, റിസ്‌ക്ക് ഐഡന്റിഫിക്കേഷനിലും ലെഡ്ജര്‍ ക്രിയേഷനിലും ഉള്ള ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐ.ടി.സി) തുടങ്ങിയവ സാധ്യമാക്കുന്ന രീതിയില്‍ ജി.എസ്.ടി പോര്‍ട്ടലുമായി നേരിട്ടു കണക്ട് ചെയ്യുന്നവയടക്കം നിരവധി സവിശേഷതകളാണ് പുതുതായി അവതരിപ്പിച്ചതിലുള്ളത്. ബുക്ക് കീപ്പിംഗ് മുത റിട്ടേണ്‍ ഫയല്‍ വരെ പിന്തുണക്കുന്ന സംയോജിത അനുഭവങ്ങളാണ് ലഭ്യമാക്കുന്നത്. ഇ-ഇന്‍വോയ്‌സ് തയ്യാറാക്കല്‍, ഉപഭോക്തൃ സൗഹാര്‍ദ്ദ ഡാഷ്‌ബോര്‍ഡുകള്‍, വാട്‌സ്ആപ് ഇന്റഗ്രേഷന്‍, എക്‌സല്‍ ഇമ്പോര്‍ട്ട്‌സ് തുടങ്ങി നിലവിലുള്ളതും പുതിയതുമായ സംവിധാനങ്ങള്‍ വഴി ബിസിനസ് ആസൂത്രണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇവയ്ക്ക് കഴിയും. നിലവിലുള്ള എല്ലാ ടി.എസ്.എസ് വരിക്കാര്‍ക്കും പുതിയ പതിപ്പ് സൗജന്യമാണ്. ല്‍
അടുത്ത ഘട്ടം എ.ഐ
നിലവിലുള്ള 25 ലക്ഷത്തോളം വരുന്ന ഉപയോക്താക്കളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയും 30-40 ശതമാനം വരെയുള്ള സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കുമാണ്(സി.എ.ജി.ആര്‍) കമ്പനി പ്രതീക്ഷിക്കുന്നതെന്ന് ടാലി സൊല്യൂഷന്‍സ് സൗത്ത് സോണ്‍ ജനറല്‍ മാനേജര്‍ അനില്‍ ഭാര്‍ഗവന്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആയിരം കോടി രൂപയോളം വരുമാനം നേടാന്‍ കമ്പനിക്കായി. ഇത് 1,300 കോടിയായി വളര്‍ത്തുകയാണ് ലക്ഷ്യം. നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ പുതിയ അപ്‌ഡേറ്റുകള്‍ അധികം വൈകാതെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.