മികച്ച സംരംഭകന് 'മൈന്‍ഡ് സെറ്റ്' പ്രധാനം, ഇതാ പുതുക്കി പണിയാം മനോഭാവം
വ്യത്യസ്തനായ ബിസിനസുകാരനാകാന്‍ അറിയണം ചില കാര്യങ്ങള്‍
ഒരു സാധാരണ ബിസിനസുകാരനും റോള്‍ മോഡല്‍ ബിസിനസുകാരന്‍ അഥവാ ബിസിനസ് ഗുരുവാകുന്ന വ്യക്തിയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് അറിയാമോ?'മൈന്‍ഡ് സെറ്റ്'തന്നെ. അത് ഇരുവരിലും വ്യത്യസ്തമായിരിക്കും. പ്രാക്റ്റീസ് കൊണ്ടു മാത്രമേ അത്തരത്തിലൊരു മൈന്‍ഡ് സെറ്റ് ഉറപ്പിക്കാനാകൂ. ഇതാ ഒരു സംരംഭകന്‍ തന്റെ കര്‍മ വഴികളില്‍ മറന്നു പോകാന്‍ പാടില്ലാത്ത 4 കാര്യങ്ങള്‍ ഇവയാണ്.
ലക്ഷ്യം നിശ്ചയിക്കുക
ബിസിനസ് ഏത് മേഖലയിലായിരിക്കണം എന്നത് ഉറപ്പിക്കുകയും അതില്‍ തന്നെ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ബിസിനസുകാര്‍ വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളിലേക്ക് ബിസിനസിനെ വ്യാപിപ്പിക്കാറുണ്ട്. എന്നാല്‍ ഇത് പ്രാഥമിക ബിസിനസിനെ ബാധിക്കരുത്.
ഉപഭോക്താവ് ആരെന്നറിയുക
സംരംഭകര്‍ക്ക് തെറ്റുപറ്റാനിടയുള്ള മേഖലയാണിത്. തങ്ങളുടെ ഉപഭോക്താക്കള്‍ ആരെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ എന്തെന്ന് തിരിച്ചറിയാന്‍ കഴിയാത്തതും. ഉപഭോക്താക്കളെ പഠിക്കുക എന്നതാണ് സംരംഭകര്‍ ചെയ്യേണ്ടത്.
സഹായങ്ങള്‍ സ്വീകരിക്കുക
സംരംഭകര്‍ക്ക് ചില നേരങ്ങളില്‍ സഹായ സഹകരണങ്ങളോടുകൂടി മാത്രമേ മുന്നോട്ട് പോകാനാകുകയുള്ളു. ഈ അവസരങ്ങളില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ തെറ്റില്ല. സാമ്പത്തികമായും ആശയപരമായും ആരും തന്നെ പൂര്‍ണരല്ല എന്നത് ഓര്‍ക്കുക.
നിങ്ങള്‍ നിങ്ങളെ ബ്രാന്‍ഡ് ചെയ്യുക
നിങ്ങളുടെ ബിസിനസിനെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. നിങ്ങള്‍ക്ക് ചുറ്റുമുള്ളവരില്‍ നിങ്ങളുടെ വ്യക്തിത്വം മാത്രമല്ല ബിസിനസിനെക്കുറിച്ചുള്ള കാഴ്ചപ്പാട് വളര്‍ത്താനും അത് വളരെ പ്രധാനമാണ്.