ബിസിനസിൽ ഇക്കാര്യം ചെയ്‌താൽ ഉപഭോക്താവ് നിങ്ങളെ തേടി വരും
ഉപഭോക്താവില്‍ നിന്ന് നേരിട്ട് ബിസിനസ് അന്വേഷണങ്ങള്‍ ലഭിക്കാനും അതിന് കൃത്യമായ മറുപടി നല്‍കാനും ചെയ്യേണ്ട കാര്യങ്ങള്‍
ഒരു ദശാബ്ദത്തിന് മുമ്പ് നമുക്കൊരു ഉല്‍പ്പന്നമോ സേവനമോ ഉപഭോക്താക്കളിലേക്ക് എത്തിക്കണമെന്നുണ്ടെങ്കില്‍ പല വഴികള്‍ ഉണ്ടായിരുന്നു. അച്ചടി മാധ്യമങ്ങള്‍, ടെലിവിഷന്‍, ഹോര്‍ഡിംഗുകള്‍, മറ്റ് ഔട്ട്ഡോര്‍ മീഡിയകള്‍ തുടങ്ങിയവ വഴി പരസ്യങ്ങളായായിരുന്നു പ്രധാനമായും ജനങ്ങളിലേക്ക് എത്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഉപഭോക്താവില്‍ നിന്ന് നേരിട്ടുള്ള അന്വേഷണങ്ങള്‍ കിട്ടുന്നതിനായി പ്രധാനമായും ഡിജിറ്റല്‍ മേഖലയിലുള്ള മാര്‍ക്കറ്റിംഗിനെയാണ് ഏവരും ആശ്രയിക്കുന്നത്. ബ്രാന്‍ഡിനെ കുറിച്ച് ബോധവല്‍ക്കരണം നല്‍കാനായി അച്ചടി മാധ്യമ ങ്ങളെയും, ടിവി, തിയേറ്റര്‍ പരസ്യങ്ങള്‍, ഹോര്‍ഡിംഗുകള്‍ എന്നിവയെയും ഉപയോഗിക്കാറുണ്ട്. റീറ്റെയ്ല്‍ ഔട്ട്ലെറ്റുകള്‍ അല്ലാതെ സേവനങ്ങളും ഉല്‍പ്പന്നങ്ങളും ഉപഭോക്താവിലേക്ക് എത്തിക്കേണ്ടിവരുന്ന സ്ഥാപനങ്ങളില്‍ എല്ലാം തന്നെ ഒരു നല്ല ടെലി മാര്‍ക്കറ്റിംഗ് സിസ്റ്റവും എന്‍ക്വയറി മാനേജ്മെന്റ് പ്രോസസും ഉണ്ടാവേണ്ടതുണ്ട്.
ഡിജിറ്റൽ മാർക്കറ്റിംഗ് പ്ലാൻ
ഒരു ബിസിനസ് മോഡല്‍ രൂപപ്പെടുത്തുമ്പോള്‍ തന്നെ ടാര്‍ഗറ്റ് കസ്റ്റമര്‍ ആരാണ് എന്നതിനെപ്പറ്റി വ്യക്തത വരുത്തേണ്ടതാണ്. ഇത്തരം ഉപഭോക്താക്കളുടെ വരുമാനം, മറ്റു സാമൂഹിക-സാംസ്‌കാരിക താല്‍പ്പര്യങ്ങള്‍, വിദ്യാഭ്യാസ യോഗ്യത തുടങ്ങി പ്രസക്തമായ കാര്യങ്ങള്‍ അറിയാമെങ്കില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്ലാന്‍ രൂപപ്പെടുത്തുന്നതിന് വളരെ സഹായകരമാണ്. ചെറുകിട സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടീം ഉണ്ടാകുന്നതിനേക്കാള്‍ നല്ലത് ഈ സേവനം ഔട്ട്സോഴ്സ് ചെയ്യുന്നതാണ്. ഒരു ഉയര്‍ന്ന തുക ഈ മേഖലയില്‍ ചെലവഴിക്കുന്നുണ്ടെങ്കില്‍ ഒന്നില്‍ കൂടുതല്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പല സ്ഥാപനങ്ങള്‍ക്കും പലതായതുകൊണ്ട് ഒന്നില്‍ കൂടുതല്‍ ആളുകളില്‍ നിന്ന് സേവനങ്ങള്‍ സ്വീകരിക്കുമ്പോള്‍ കുറച്ചു കൂടി മികച്ച ഫലങ്ങള്‍ ലഭിക്കാം.
കൃത്യമായ ഒരു ബഡ്ജറ്റ് തയാറാക്കി സേവനങ്ങള്‍ നല്‍കുന്ന കമ്പനികളെ അറിയുകയും അതില്‍ നിന്ന് ലഭിക്കാവുന്ന എന്‍ക്വയറികളുടെ ഒരു ഉറപ്പ് തിരിച്ചു വാങ്ങുകയും ചെയ്യേണ്ടതാണ്. മിക്ക കമ്പനികള്‍ക്കും അവര്‍ വാങ്ങുന്ന മാനേജ്മെന്റ് ഫീസില്‍ ഉള്‍പ്പെടുത്തിയ സര്‍വീസുകളുടെ ഒരു ലിസ്റ്റ് ഉണ്ടാവും. ഇത് കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ഇതിനു പുറമേ നമ്മള്‍ ഡിജിറ്റല്‍ കമ്പനികളില്‍ മുടക്കുന്ന(google, Instagram, YouTube, etc.) തുകയുടെ കൃത്യമായ കണക്കുകളും റസീപ്റ്റുകളും വാങ്ങി പരിശോധിക്കേണ്ടതാണ്.
ലീഡ് മാനേജ്മെന്റ്
ഡിജിറ്റല്‍ പരസ്യങ്ങളുടെ പ്രതികരണങ്ങളായുള്ള അന്വേഷണങ്ങള്‍ രണ്ട് രീതിയിലാണ് വരാറുള്ളത്. അവയില്‍ ഒന്ന് പരസ്യത്തില്‍ നല്‍കിയ ഫോണ്‍ നമ്പറിലോ, വാട്സ്ആപ്പിലോ നേരിട്ട് ഉപഭോക്താവ് ബന്ധപ്പെടാം എന്നതാണ്.
പരസ്യം കാണുന്ന ഉപഭോക്താവ് തന്റെ ചില ഡാറ്റകളും തിരികെ ബന്ധപ്പെടാനുള്ള നമ്പറും ഉള്‍പ്പെടെ ഒരു ഫോം പൂരിപ്പിച്ച് എന്‍ക്വയറി ഇടുന്ന രീതിയാണ് മറ്റൊന്ന്. മാര്‍ക്കറ്റിംഗ് ചെയ്തു തുടങ്ങുന്നതിനു മുമ്പ് തന്നെ എന്‍ക്വയറികള്‍ കൈകാര്യം ചെയ്യേണ്ട രീതികളും കാര്യങ്ങളും തയാറാക്കിവെയ്ക്കണം.
ഉദാഹരണത്തിന് പരസ്യത്തില്‍ നല്‍കിയ നമ്പറില്‍ കൃത്യമായ പ്രതികരണം ഇല്ലാതിരുന്നാല്‍ ഇത് സ്ഥാപനത്തെ എങ്ങനെ ബാധിക്കും എന്നത് വ്യക്തമാണല്ലോ. അതുപോലെ ഒരു എന്‍ക്വയറി ഫോം സമര്‍പ്പിക്കുന്ന ഉപഭോക്താവിനെ ഒരു നിശ്ചിത സമയത്തിനുള്ളില്‍ തിരികെ ബന്ധപ്പെടാനായില്ലെങ്കില്‍ അതും സ്ഥാപനത്തിനെ പ്രതികൂലമായി ബാധിക്കും.
സി ആർ എം സോഫ്റ്റ്‌വെയർ
ദിനംപ്രതി നൂറു കണക്കിന് എന്‍ക്വയറികള്‍ വരുന്ന സ്ഥാപനങ്ങളില്‍ ഇത് കൃത്യമായിമോണിറ്റര്‍ ചെയ്യാനും ഫോളോ അപ്പ് ചെയ്യാനും നല്ലൊരു സിആര്‍എം സോഫ്റ്റ്വെയര്‍ (CRM customer relationship management) അത്യാവശ്യമാണ്. എത്ര പേരാണ് ഉപയോഗിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത തുകയ്ക്ക് ഡെവലപ്പറുടെ കയ്യില്‍ നിന്നും സോഫ്റ്റ്വെയര്‍ ഉപയോഗത്തിനുള്ള ലൈസന്‍സ് എടുക്കാവുന്ന സോഫ്റ്റ്‌വെയര്‍ ആസ് എ സര്‍വീസ്, സാസ് (SaaS) മോഡലില്‍ ധാരാളം സൊല്യൂഷനുകളും ഉണ്ട്. മിക്കവരും ഇങ്ങനെയാണ് സിആര്‍എം മാനേജ് ചെയ്യുന്നത്.
കോള്‍, എസ്എംഎസ്, വാട്‌സ്ആപ്പ് വഴി വരുന്ന എന്‍ക്വയറികള്‍ ഓട്ടോമാറ്റിക്കായി സിസ്റ്റത്തിലേക്ക് റെക്കോര്‍ഡഡ് ആകുന്ന ഫീച്ചറുകള്‍ ലഭ്യമാണ്. പിന്നീട് ഇതിലെ ഓരോ വ്യക്തിയുമായും ഉണ്ടാകുന്ന ആശയവിനിമയങ്ങളും നല്‍കുന്ന ക്വട്ടേഷന്‍ പോലെയുള്ള ഡോക്യുമെന്റുകളും എല്ലാം ഇത് സൂക്ഷിച്ചുവെയ്ക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫോളോ അപ്പ് ചെയ്യേണ്ട എന്‍ക്വയറികള്‍ ഓര്‍മപ്പെടുത്തുന്നതിനും ഇത് സഹായിക്കും.
സെയില്‍സ് ആന്‍ഡ് എന്‍ക്വയറി ഡാറ്റയുടെ മൊത്തത്തിലുള്ള ഒരു ചിത്രം ഡാഷ്-ബോര്‍ഡിലൂടെ നമുക്ക് സിആര്‍എം വഴി ലഭ്യമാകും. മൊത്തം എന്‍ക്വയറികളില്‍ സാധ്യത കൂടുതലുള്ളതും കുറവുള്ളതും, കിട്ടിയ സെയില്‍സും നഷ്ടപ്പെട്ടവയും എല്ലാം തരംതിരിച്ച് കിട്ടുന്നതിനാല്‍ കൃത്യമായി സെയില്‍സ് സംബന്ധമായ കാര്യങ്ങള്‍ ചെയ്തു പോകാന്‍ ഇത് വളരെയധികം സഹായിക്കും.
ഡിജിറ്റല്‍ പരസ്യങ്ങളിലൂടെയും മറ്റ് ക്യാമ്പയിനുകളിലൂടെയും ലഭിക്കുന്ന ലീഡുകള്‍ കൃത്യമായി ടെലി കോളിംഗ് എക്സിക്യൂട്ടിവ്സിനെ ഉപയോഗിച്ച് വിളിച്ച് ഫോളോ അപ്പ് ചെയ്യേണ്ടതാണ്.
ടെലി കോളിംഗ് ടീമിനെ എങ്ങനെ കണ്ടെത്തി, പരിശീലിപ്പിച്ച് കൃത്യമായി ഉപയോഗിക്കാം എന്നത് തുടര്‍ന്നുള്ള ലേഖനത്തില്‍ പ്രതിപാദിക്കാം.