ശ്രദ്ധിച്ചില്ലെങ്കില്‍ വിനയാവും; യുപിഐ ഇടപാടുകളില്‍ അറിയേണ്ട 5 കാര്യങ്ങള്‍

ചെറുതും വലുതുമായി ഒരോ മാസവും കോടിക്കണക്കിന് രൂപയാണ് യുപിഐ തട്ടിപ്പുകളിലൂടെ് നഷ്മാവുന്നത്

Update: 2022-04-20 09:37 GMT

രാജ്യത്ത് സാമ്പത്തിക ഇപാടുകള്‍ക്ക് യുപിഐ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുവരുകയാണ്. യുപിഐ ഇപാടുകള്‍ ഉയരുന്നതിനൊപ്പം അവ ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പുകളും ഏറെയാണ്. ചെറുതും വലുതുമായി ഒരു മാസം 200 കോടിയോളം രൂപ യുപിഐ തട്ടിപ്പുകളിലൂടെ ഉപഭോക്താക്കള്‍ക്ക് നഷ്മാവുന്നുണ്ട് എന്നാണ് കണക്ക്. ശ്രദ്ധിച്ചില്ലെങ്കില്‍ ഓണ്‍ലൈന്‍ ഇടത്തില്‍ എത്ര പരിചയമുള്ള ആളാണെങ്കിലും തട്ടിപ്പിന് ഇരയാവാം.

യുപിഐ ഇടപാടുകളില്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

  • അപരിജിതരുമായി യുപിഐ പിന്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാതിരിക്കുക. ബാങ്കിന്റേയോ യുപിഐ പേയ്‌മെന്റ് ആപ്പുകളുടേയോ പ്രതിനിധികള്‍ ഒരിക്കലും പിന്‍ നമ്പര്‍ പോലെയുള്ള വിവരങ്ങള്‍ നിങ്ങളോട് ആവശ്യപ്പെടില്ല.
  • പരിജിതമല്ലാത്ത നമ്പറില്‍ നിന്നോ ഇ-മെയില്‍ വിലാസത്തില്‍ നിന്നോ എത്തുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യിതിരിക്കുക. ക്യാഷ് ബാക്ക്, റിവാര്‍ഡ് തുടങ്ങിയ വാഗ്ദാനങ്ങളുമായി നിരവധി വ്യാജ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ ഏതെങ്കിലും പേയ്‌മെന്റ് ലിങ്കുകളിലൂടെ ഇപാട് നടത്തിയാല്‍, ശേഷം യുപിഐ പിന്‍ നമ്പര്‍ മാറ്റാന്‍ ശ്രദ്ധിക്കുക.
  • പലരും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ യുപിഐ സേവനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ളവരാവും. ഓര്‍ത്തുവെക്കാനുള്ള എളുപ്പത്തിന് പലപ്പോഴും എല്ലാ അക്കൗണ്ടുകളിലും സമാന യുപിഐ പിന്‍ നമ്പര്‍ ആവും ഉപയോഗിക്കുക. വ്യത്യസ്തമായ യുപിഐ പിന്‍ നമ്പറുകള്‍ സെറ്റ് ചെയ്യുകയും ഇടയ്ക്ക് അവ മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്നത് നല്ലതാണ്.
  • യുപിഐ ഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കാനുള്ള സൗകര്യം ലഭ്യമാണ്. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി പ്രതിദിന ട്രാന്‍സാക്ഷന്‍ പരിധി സെറ്റ് ചെയ്യുക. ഏതെങ്കിലും തരത്തില്‍ കബളിപ്പിക്കപ്പെട്ടാല്‍ വന്‍തുക നഷ്മാവുന്നത് ഇതിലൂടെ തടയാം.
  • എപ്പോഴും സ്വന്തം മൊബൈല്‍ ഡേറ്റ ഉപയോഗിച്ച് തന്നെ ഇടപാടുകള്‍ നടത്താന്‍ ശ്രമിക്കുക. അപരിജിതമായ ഓപ്പണ്‍ വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ യുപിഐ സേവനങ്ങള്‍ക്ക് ഉപയോഗിക്കരുത്.


മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കൂടാതെ ബാങ്കുമായി ബന്ധപ്പെട്ടു  മൊബൈലില്‍ വരുന്ന മേസേജുകള്‍ കൃത്യമായി ശ്രദ്ധിക്കണം. വാട്‌സ്ആപ്പും മറ്റും ഉപയോഗിക്കുന്ന ഇക്കാലത്ത് പലരും ഇത്തരം എസ്എംസുകള്‍ ശ്രദ്ധിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകള്‍ കൃത്യമായി പരിശോധിക്കുകയും സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാ ല്‍ ബാങ്ക് അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്.

Tags:    

Similar News