റബ്ബറിന്റെ ലഭ്യതക്കുറവും ചൈന ഡിമാന്‍ഡും വിപണിക്ക് ശക്തി പകരും

ഹ്രസ്വ കാലയളവില്‍ ചൈനയില്‍ വ്യാവസായിക വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പുനരാംരംഭിക്കുന്നതോടെ ഡിമാന്‍ഡിനെ സഹായിക്കും.

Update:2022-02-09 17:49 IST

വാര്‍ഷിക ശൈത്യ കാലം ഫെബ്രുവരി ആരംഭിച്ച് ഏപ്രില്‍ വരെ തുടരുന്ന വേളയില്‍ റബ്ബര്‍ ഇലകള്‍ പൊഴിയുകയും ഉല്‍പാദനം കുറയുന്ന സാഹചര്യമാണ് നിലവില്‍. ചൈനയില്‍ വസന്തോത്സവും പുതുവത്സര ആഘോഷങ്ങള്‍ക്കായി കഴിഞ്ഞ 10 ദിവസത്തോളം അവധി യായിരുന്നതിനാല്‍ വ്യാവസായിക രംഗം നിശ്ചലമായിരുന്നു. ചൈനയില്‍ ആഘോഷങ്ങള്‍ കഴിഞ്ഞെങ്കിലും ഫെബ്രുവരി 14 ന് വരെ തൊഴിലാളികള്‍ അവധി നീട്ടാന്‍ സാധ്യത ഉണ്ട്.

പ്രകൃതിദത്ത റബറിന്റെ ആഗോള ഡിമാന്‍ഡിന്റെ 43 ശതമാനം ചൈനയില്‍ നിന്നാണ്. ഹ്രസ്വ കാലയളവില്‍ ചൈനയില്‍ വ്യാവസായിക വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പുനരാംരംഭിക്കുന്നതോടെ റബ്ബര്‍ ഡിമാന്‍ഡ് വര്‍ധിക്കാനിടയുണ്ട്. അത് മാര്‍ക്കറ്റിന് താങ്ങ് നല്‍കുകയും ചെയ്യും.
എന്നാല്‍ ആഗോള തലത്തില്‍ ചില സംഭവ വികാസങ്ങള്‍ ഊഹക്കച്ചവടക്കാരെ അങ്ങേയറ്റം ജാഗ്രത പുലര്‍ത്താന്‍ പ്രേരിപ്പിക്കും. ഉക്രൈനും റഷ്യയും തമ്മില്ലുള്ള പിരിമുറുക്കങ്ങള്‍, അമേരിക്കന്‍ പലിശ നിരക്ക് വര്‍ധനവ്, ശക്തമായ ഡോളര്‍, ക്രൂഡ് ഓയില്‍ വില ഇടിയാനുള്ള സാധ്യത തുടങ്ങിയ കാരണങ്ങളാല്‍ ഊഹക്കച്ചവടക്കാരെ നഷ്ട സാധ്യത ഉള്ള നിക്ഷേപങ്ങള്‍ ഒഴിവാക്കാന്‍ കാരണമാകും. ഷാംഗ്ഹായ് അവധി വ്യാപാരത്തില്‍ സ്‌പോട്ട് മാര്‍ക്കറ്റിലെ അനൂകൂല സാഹചര്യങ്ങള്‍ പ്രതിഫലിക്കാന്‍ സാധ്യത ഇല്ല.
റബ്ബറിന്റെ ലഭ്യതക്കുറവും ഫെബ്രുവരി മധ്യത്തോടെ ചൈന വിപണി ഊര്‍ജിത മാകുന്നതും വിപണിക്ക് അനുകൂലമാകും. ആഗോള വിപണിയിലെ നേട്ടങ്ങള്‍ ഇന്ത്യന്‍ റബര്‍ വിപണിയില്‍ പ്രതിഫലിക്കും.


Tags:    

Similar News