സാറ്റലൈറ്റ് മാപ്പ് കിട്ടാന്‍ എങ്ങനെ ഫീസടയ്ക്കണം
നികത്തുനിലം കരഭൂമിയാക്കുമ്പോള്‍ സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം നിര്‍ദേശിക്കുന്നു അഡ്വ. അവനീഷ് കോയിക്കര
ചോദ്യം: ഡാറ്റാ ബാങ്കിന്റെ കോപ്പി ലഭിക്കാന്‍ പേജിന് 2 രൂപ നിരക്കില്‍ ട്രഷറിയില്‍ ഫീസടക്കാന്‍ കൃഷി ഭവനില്‍ നിന്ന് പറഞ്ഞു. എങ്ങിനെയാണ് ഫീസടക്കുക? (പോള്‍ തോമസ്, ചാലാക്കല്‍)
ഉത്തരം: നിങ്ങളുടെ അടുത്തുള്ള ട്രഷറിയില്‍ പോയി 0070-60-118-99 എന്ന ഹെഡില്‍ ഫീസടക്കാം. വിവരാവകാശ ചട്ടം 4 പ്രകാരം എ3 യോ അതില്‍ താഴെ വലുപ്പമുള്ള പേജിനോ 2 രൂപ വീതവും, എ3യില്‍ വലുപ്പമുള്ള പേപ്പറിന് യഥാര്‍ത്ഥ വിലയോ/ ഫോട്ടോ കോപ്പിയുടെ വിലയോ, സാമ്പിളുകള്‍ക്കും മോഡലുകള്‍ക്കും യഥാര്‍ത്ഥ ചിലവോ/ വിലയോ, ഡിസ്‌ക് ഒന്നിന് 50 രൂപയോ ആണ് ഫീസടക്കേണ്ടത്.
ചോദ്യം: സാറ്റലൈറ്റ് മാപ്പ് കിട്ടാന്‍ 1, 500 രൂപ ഫീസടക്കാന്‍ കൃഷി ഭവനില്‍ നിന്ന് പറഞ്ഞു. എങ്ങിനെയാണ് ഫീസടക്കുക? (സാവിത്രി, ചേരാനല്ലൂര്‍)
ഉത്തരം: 0435-104-97 എന്ന ട്രഷറി ഹെഡില്‍ ഫീസടക്കാം. ഓണ്‍ലൈനായും, ഡി.ഡി ആയും അടക്കാന്‍ ഇപ്പോള്‍ കഴിയില്ല. മുന്‍പ് അടച്ചത് സ്വീകരിക്കും. വില്ലേജില്‍ നിന്ന് ലഭിക്കുന്ന ഫീല്‍ഡ് മെഷര്‍മെന്റ് ബുക്ക് (എഫ്.എം.ബി) കൂടി ഒപ്പം നല്‍കണം.
ചോദ്യം: ഫീല്‍ഡ് മെഷര്‍മെന്റ് ബുക്ക് (എഫ്.എം.ബി) കിട്ടാന്‍ 590 രൂപ ഫീസടക്കാനാണ് വില്ലേജ് ഓഫീസില്‍ നിന്ന് പറയുന്നത്. ഏത് ഹെഡിലാണ് ഫീസടക്കുക? (മമ്മദ്, ബത്തേരി)
ഉത്തരം: 0029-00-800-92 എന്ന ട്രഷറി ഹെഡില്‍ വിവരാവകാശ ചട്ടം 4 പ്രകാരം ഫീസടക്കാം.