സൂപ്പര്‍ ആപ്പിലേക്ക് ഒരു ചുവടു കൂടി വെച്ച് ടാറ്റ ഗ്രൂപ്പ്
ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റാര്‍ട്ടപ്പായ ബിഗ്ബാസ്‌ക്കറ്റിന്റെ 68 ശതമാനം ഓഹരികള്‍ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കുന്നു
ആമസോണിനെയും റിലയന്‍സിനെയും കടത്തിവെട്ടി ഇ കൊമേഴ്‌സില്‍ രാജ്യത്തെ മുന്‍നിരയിലെത്താനുള്ള ടാറ്റ ഗ്രൂപ്പിന്റെ ശ്രമം ഒരു പടി കൂടി കടന്നു. പ്രമുഖ ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റാര്‍ട്ടപ്പായ ബിഗ്ബാസ്‌ക്റ്റിന്റെ 68 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങുകയാണ് ടാറ്റ ഗ്രൂപ്പ്. ഏകദേശം 9500 കോടി രൂപയാണ് ഇതിനായി ടാറ്റ ഗ്രൂപ്പ് ചെലവിടുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപ്പു മുതല്‍ സോഫ്റ്റ് വെയര്‍ വരെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന ടാറ്റ ഗ്രൂപ്പ് എതിരാളികളെ കടത്തിവെട്ടും വിധത്തിലുള്ള ഇ കൊമേഴ്‌സ് സൂപ്പര്‍ ആപ്പ് രൂപപ്പെടുത്താനുള്ള ശ്രമത്തിലാണിപ്പോള്‍. ഇതിന്റെ ഭാഗമായാണ് ഗ്രോസറി മേഖലയില്‍ നിന്നുള്ള ബിഗ്ബാസ്‌ക്കറ്റിനെ സ്വന്തമാക്കാന്‍ പദ്ധതിയിട്ടത്.
ബംഗളൂര്‍ ആസ്ഥാനമായുള്ള ബാഗ്ബാസ്‌ക്കറ്റ് കോവിഡ് കാലത്ത് വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്പ്കാര്‍ട്ടിനോടും ആമസോണിന്റെ ഫ്രെഷിനോടും മികച്ച മത്സരം കാഴ്ചവെച്ചിരുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച് ബിഗ്ബാസ്‌ക്കറ്റ് സഹസ്ഥാപകന്‍ ഹരി മേനോന്‍ അടക്കമുള്ള ഉന്നത മാനേജ്‌മെന്റ് മൂന്നോ നാലോ വര്‍ഷം കൂടി സ്ഥാപനത്തിനൊപ്പം നില്‍ക്കാനും ധാരണയായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.