സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എം.എസ്.എം.ഇ രജിസ്‌ട്രേഷന്‍ ആവശ്യമുണ്ടോ? ഇതാ പ്രധാന നേട്ടങ്ങള്‍

സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ധനം ഓണ്‍ലൈന്‍ ആരംഭിച്ച പംക്തിയായ സ്റ്റാര്‍ട്ടപ്പ് ഗൈഡിന്റെ മൂന്നാം അദ്ധ്യായം

Update:2024-03-13 14:39 IST

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഒട്ടേറെ പ്രയോജനങ്ങള്‍ എം.എസ്.എം.ഇ രജിസ്‌ട്രേഷനിലൂടെ ലഭ്യമാണ്. സാമ്പത്തിക സഹായത്തിനുള്ള അവസരങ്ങള്‍, സബ്‌സിഡികള്‍, ലളിതമായ നടപടിക്രമങ്ങള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടും.

ഇന്ത്യയില്‍ എം.എസ്.എം.ഇ രജിസ്‌ട്രേഷന്‍ വഴി നേടാവുന്ന ചില കാര്യങ്ങള്‍ ഇവയാണ്.
1. ഈട് ആവശ്യമില്ലാത്ത വായ്പ: ഈട് നല്‍കാതെ തന്നെ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭ്യമാക്കാന്‍ എം.എസ്.എം.ഇകള്‍ക്ക് കഴിയും. പണം കടമായി കിട്ടാന്‍ എളുപ്പമാണ് ഇത്തരം സംരംഭങ്ങള്‍ക്ക്.
2. പലിശയില്‍ ഇളവ്:
എം.എസ്.എം.ഇകള്‍ക്ക് നല്‍കുന്ന വായ്പകളുടെ പലിശയില്‍ ഇളവ് ലഭിക്കും. കടത്തിന്റെ അളവ് കുറയ്ക്കാന്‍ ഇത് സഹായകരമാണ്.
3. സബ്‌സിഡികള്‍: പേറ്റന്റ് രജിസ്‌ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ എന്നിങ്ങനെ പല ആവശ്യങ്ങള്‍ക്കും സബ്‌സിഡികള്‍ ലഭ്യമാണ്.
4. മുന്‍ഗണന മേഖല വായ്പ: മുന്‍ഗണന മേഖല വായ്പകള്‍ അനുവദിക്കുമ്പോള്‍ എം.എസ്.എം.ഇകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതുകൊണ്ട് ഇത്തരം സംരംഭങ്ങള്‍ക്ക് പണം എളുപ്പത്തില്‍ നേടാന്‍ കഴിയുന്നു.
5. സര്‍ക്കാര്‍ പദ്ധതികളുടെ സഹായം: ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം, പബ്ലിക് പ്രൊക്യുര്‍മെന്റ് പോളിസി എന്നിങ്ങനെ പല സര്‍ക്കാര്‍ പദ്ധതികളും പ്രോഗ്രാമുകളും ഈ സംരംഭങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.
6. കൃത്യമായ പണമിടപാടുകള്‍: ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുള്ള തിരിച്ചടവ് യഥാസമയത്ത് തന്നെ ആവശ്യപ്പെടാന്‍ എം.എസ്.എം.ഇകള്‍ക്ക് കഴിയും. ഇതിലൂടെ കൃത്യമായ കാഷ് ഫ്‌ളോ സാധ്യമാകും.
7. ഐ.എസ്. സര്‍ട്ടിഫിക്കേഷന്‍: എം.എസ്.എം.ഇകള്‍ക്കുള്ള ഐ.എസ്. സര്‍ട്ടിഫിക്കേഷന്‍ സൗജന്യമായതുകൊണ്ട് ഈ നടപടികളുടെ ചെലവ് ഒഴിവാക്കാം.
8. സ്ഥിരമായ രജിസ്‌ട്രേഷന്‍: ഈ സംരംഭങ്ങളുടെ രജിസ്‌ട്രേഷന്‍ സ്ഥിരമായതിനാല്‍ ഇത് പുതുക്കേണ്ട ആവശ്യമില്ല.
9. ലളിതമായ നടപടിക്രമങ്ങള്‍: എം.എസ്.എം.ഇ രജിസ്‌ട്രേഷന്‍ പേപ്പര്‍ലെസ് ആണ്. സെല്‍ഫ് ഡിക്ലറേഷന്‍ മാത്രമേ ഇതിനാവശ്യമുള്ളൂ, അതുകൊണ്ട് നടപടികള്‍ ഏറെ ലളിതമാണ്.
10. ഇന്റര്‍നാഷണല്‍ ട്രേഡിലെ പങ്കാളിത്തം: വിവിധങ്ങളായ സര്‍ക്കാര്‍ പദ്ധതികളും പ്രോഗ്രാമുകളും ഉപയോഗിച്ച് അന്താരാഷ്ട്ര വാണിജ്യത്തിന്റെ ഭാഗമാകാനുള്ള അവസരങ്ങള്‍ എം.എസ്.എം.ഇകള്‍ക്ക് ലഭ്യമാണ്.
ചുരുക്കത്തില്‍, എം.എസ്.എം.ഇ രജിസ്‌ട്രേഷന്‍ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ അനവധിയാണ്. ഇതിലൂടെ വായ്പകളും സബ്‌സിഡികളും മറ്റ് സാമ്പത്തിക സഹായങ്ങളും എളുപ്പത്തില്‍ നേടാന്‍ ഇവയ്ക്ക് കഴിയും.
ലളിതമായ  നടപടിക്രമങ്ങളും സര്‍ക്കാര്‍ പദ്ധതികളുടെയും പ്രോഗ്രാമുകളുടെയും സഹായങ്ങളും എം.എസ്.എം.ഇകള്‍ക്ക് ഒട്ടേറെ പ്രയോജനപ്രദമാണ്.
Tags:    

Similar News