ഇക്വിറ്റി ഫണ്ട് സമാഹരണം; സ്റ്റാര്‍ട്ടപ്പുകള്‍ അറിയണം ഗുണങ്ങളും ദോഷങ്ങളും
വന്‍ തോതില്‍ ഫണ്ട് ശേഖരിക്കാന്‍ താത്പര്യമുള്ള കമ്പനികള്‍ക്ക് യോജിച്ച മാര്‍ഗമാണ് ഇക്വിറ്റി ഫിനാന്‍സിംഗ്
സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി 'ധനംഓണ്‍ലൈന്‍' ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഗൈഡിന്റെ ഏഴാം അദ്ധ്യായമാണിത്. ഈ സീരീസിലെ മുഴുവന്‍ ലേഖനങ്ങളും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
നിക്ഷേപത്തിന് പകരമായി കമ്പനിയുടെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് വിറ്റ് മൂലധനം സമാഹരിക്കുന്ന രീതിയാണ് ഇക്വിറ്റി ഫണ്ട് റെയ്‌സിംഗ്. കമ്പനിയുടെ ഭാഗികമായ ഉടമസ്ഥാവകാശവും അതിന്റെ ലാഭ-നഷ്ടങ്ങളിലെ പങ്കും നിക്ഷേപകര്‍ക്ക് സ്വന്തമാകും എന്നര്‍ത്ഥം.
വ്യക്തികളുടെ അല്ലെങ്കില്‍ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനങ്ങളുടെ സ്വകാര്യ നിക്ഷേപങ്ങളിലൂടെയോ ഐ.പി.ഒ പോലെ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന ഓഹരികള്‍ വഴിയോ ഫണ്ട് സമാഹരിക്കുന്നത് ഇക്വിറ്റി ഫണ്ട് റെയ്‌സിംഗാണ്.
പണം തിരിച്ചുനല്‍കേണ്ടതില്ല എന്നതാണ് ഈ ഫണ്ട് സമാഹരണ രീതിയുടെ പ്രധാന സവിശേഷത. കൂടാതെ, പ്രമുഖ നിക്ഷേപകരുടെ ബിസിനസ് വൈദഗ്ദ്യവും മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളൂം ഇന്‍ഡസ്ട്രി ബന്ധങ്ങളും സ്റ്റാര്‍ട്ടപ്പിന് ലഭിക്കുകയും ചെയ്യും. എങ്കിലും, പലപ്പോഴും ഓഹരിയുടെ വില വായ്പയേക്കാള്‍ കൂടുതലായിരിക്കും. മാത്രമല്ല, ഓഹരി വില്‍ക്കുകയെന്നാല്‍ കമ്പനിയുടെ അവകാശം ഭാഗികമായി വിട്ടുനല്‍കുക എന്നാണര്‍ത്ഥം.
ഇക്വിറ്റി ഫിനാന്‍സിംഗിന്റെ ഒരു വകഭേദമാണ് ഇക്വിറ്റി ക്രൗഡ് ഫണ്ടിംഗ്. ബിസിനസുകള്‍ക്ക് കൂടുതല്‍ പേരുനേടാനും പ്രബലരായ നിക്ഷേപകരുമായി ബന്ധം സ്ഥാപിക്കാനും ഇത് സഹായിക്കും. പക്ഷേ, ഒരുപാട് നിക്ഷേപകരുമായി ഉടമസ്ഥാവകാശം പങ്കിടേണ്ടിവരികയും ചെയ്യും. ചുരുക്കത്തില്‍, അതീവ ശ്രദ്ധ ആവശ്യമുള്ളതും ലവേറിയതും ഏറെ സമയം വേണ്ടിവരുന്നതുമായ ഒരു മാര്‍ഗമാണ് ഇക്വിറ്റി ഫിനാന്‍സിംഗ്. പലപ്പോഴും പ്രധാന ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്ഥാപകരുടെ ശ്രദ്ധതിരിക്കാനും ഇത് കാരണമാകും. ചെ
ഇക്വിറ്റി ഫണ്ട് സമാഹരണത്തിന് പല വഴികൾ
1. പ്രൈവറ്റ് പ്ലേസ്‌മെന്റ്
ജനങ്ങള്‍ക്ക് പൊതുവായി നല്‍കാതെ ഏതാനും നിക്ഷേപകര്‍ക്ക് മാത്രം ഓഹരികള്‍ വില്‍ക്കുന്ന രീതി.
2. വെഞ്ച്വര്‍ ക്യാപ്പിറ്റല്‍
കമ്പനിയുടെ ഉടമസ്ഥാവകാശത്തില്‍ ഒരു പങ്കുനല്‍കി വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകളില്‍ നിന്ന് മൂലധനം സമാഹരിക്കുന്നു.
3. ഐ.പി.ഒ
സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെ പൊതുജനങ്ങള്‍ക്ക് ഓഹരി വിറ്റ് ഒരു കമ്പനിക്ക് പബ്ലിക് ആകാം.
4.ഇക്വിറ്റി ക്രൗഡ് ഫണ്ടിംഗ്
ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലൂടെ അനേകസംഖ്യം ആളുകളില്‍ നിന്ന് ഫണ്ട് സ്വരൂപിക്കാന്‍ കമ്പനികളെ ക്രൗഡ് ഫണ്ടിംഗ് സഹായിക്കും.
ഏത് കമ്പനിയും ഇക്വിറ്റി ഫണ്ട് സമാഹരണം തുടങ്ങുന്നതിനുമുന്‍പ് ഒരു ബിസിനസ് പ്ലാന്‍ തയ്യാറാക്കേണ്ടതുണ്ട്. അതോടൊപ്പം ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകളൂം സ്ഥാപനത്തിന്റെ മൂല്യനിര്‍ണ്ണയവും ആവശ്യമാണ്.
നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും സംരംഭകര്‍ പാലിക്കണം, ചിലപ്പോള്‍ നിയമ-സാമ്പത്തിക വിദഗ്ദരുടെ സഹായവും വേണ്ടിവരും. ഓരോ ഫണ്ട് സമാഹരണമാര്‍ഗത്തിനും അതിന്റേതായ ആവശ്യങ്ങളും നടപടിക്രമങ്ങളുമുണ്ട്. ഏത് ഫണ്ടിംഗ് വേണമെന്ന് തീരുമാനിക്കേണ്ടത് കമ്പനിയുടെ പ്രത്യേക ആവശ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ചാണ്.
മൂലധനത്തിന് പകരമായി കമ്പനിയുടെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് വില്‍ക്കുന്ന രീതിയാണ് ഇക്വിറ്റി ഫണ്ട് റെയ്‌സിംഗ് അല്ലെങ്കില്‍ ഇക്വിറ്റി ഫിനാന്‍സിംഗ്. ഇതിന്റെ ഗുണങ്ങള്‍ പലതാണ്.
1. തിരിച്ചടവ് വേണ്ട
വായ്പകളിലൂടെ ഫണ്ട് നേടുന്ന ഫിനാന്‍സിംഗ് രീതിയില്‍ നിന്ന് വ്യത്യസ്തമായി, ഇക്വിറ്റിയിലൂടെ സ്വരൂപിച്ച തുക തിരിച്ച് നല്‍കേണ്ടതില്ല.
2. ബിസിനസ് വൈദഗ്ദ്യവും സഹായങ്ങളും
പ്രബലരായ നിക്ഷേപകര്‍ക്ക് ബിസിനസ് രംഗത്തുള്ള വൈദഗ്ദ്യവും ബന്ധങ്ങളും കമ്പനിക്ക് ഉപയോഗപ്പെടുത്താം. അതോടൊപ്പം, അവരുടെ വിലയേറിയ മാര്‍ഗനിര്‍ദ്ദേശങ്ങളും മറ്റ് സഹായങ്ങളും ലഭിക്കും.
3. വലിയ മൂലധനം നേടാനുള്ള സാധ്യത
ഇക്വിറ്റി ഫിനാന്‍സിംഗ് വഴി കൂടുതല്‍ മൂലധനം സമാഹരിക്കാന്‍ കഴിയും. ഇതിലൂടെ കമ്പനിയുടെ വളര്‍ച്ച വേഗത്തിലാകും, സംരംഭം വാങ്ങാന്‍ ഉദ്ദേശിക്കുന്നവരുടെ താത്പര്യം വര്‍ദ്ധിപ്പിക്കാനും സാധിക്കും.
4. നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ട മാര്‍ഗം
കമ്പനിയുടെ ലാഭ-നഷ്ടങ്ങളില്‍ ഒരു പങ്കു ലഭിക്കുമെന്നതിനാല്‍ നിക്ഷേപകര്‍ക്ക് ഏറെ താല്‍പര്യമുള്ള ഒരു മേഖലയാണ് ഇക്വിറ്റി ഫിനാന്‍സിംഗ്.
ഗുണങ്ങള്‍ക്കൊപ്പം ഈ ഫിനാന്‍സിംഗ് രീതിക്ക് ദോഷങ്ങളുമുണ്ട്. വായ്പയേക്കാള്‍ ഉയര്‍ന്ന ഓഹരിവിലയാണ് ഇതിലൊന്ന്. ഓഹരികള്‍ ഒട്ടേറെ നിക്ഷേപകര്‍ക്ക് വില്‍ക്കുമ്പോള്‍ കമ്പനിയുടെ ഉടമസ്ഥാവകാശത്തിന് മാറ്റുകുറയും എന്നതും ഒരു ന്യൂനതയാണ്.
ഇക്വിറ്റി ഫണ്ട് റെയ്‌സിംഗിന്റെ അല്ലെങ്കില്‍ ഇക്വിറ്റി ഫിനാന്‍സിംഗിന്റെ പോരായ്മകള്‍
1. കുറയുന്ന ഉടമസ്ഥാവകാശം
നിക്ഷേപം നടത്തുന്നവര്‍ക്ക് ഓഹരി വില്‍ക്കുന്നതോടെ കമ്പനിയുടെ ഉടമസ്ഥാവകാശം സംരംഭകര്‍ക്ക് ഭാഗികമായി നഷ്ടപ്പെടും. യഥാര്‍ത്ഥ ഉടമകള്‍ക്ക് സ്ഥാപനത്തിന്റെ മേലുള്ള നിയന്ത്രണം കുറയുകയും ചെയ്യും.
2. മൂലധനത്തിന് നല്‍കേണ്ടത് ഉയര്‍ന്ന വില
പലപ്പോഴും വായ്പയായി ലഭിക്കുന്ന തുകയേക്കാള്‍ കൂടുതലായിരിക്കും ഓഹരികളുടെ വില. അതായത്, ഇക്വിറ്റി ഫിനാന്‍സിംഗ് ദീര്‍ഘകാലയളവില്‍ കമ്പനിക്ക് ചെലവേറിയ ഒരു കാര്യമായി മാറും.
3. കമ്പനിയുടെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത
പ്രമുഖരായ നിക്ഷേപകര്‍ കമ്പനിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതില്‍ ഇടപെടാം. സ്ഥാപകര്‍ക്ക് സംരംഭത്തിലുള്ള നിയന്ത്രണം നഷ്ടപ്പെടാന്‍ ഇത് കാരണമാകും.
4. ഏറെ സമയം വേണം, അതീവ ശ്രദ്ധയും
ഇക്വിറ്റി ഫിനാന്‍സിംഗിന്റെ നടപടിക്രമങ്ങള്‍ക്ക് വളരെയേറെ സമയവും അതീവ ശ്രദ്ധയും ആവശ്യമാണ്. ഇതിനായി ബിസിനസ് പ്ലാനും ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ് മെന്റുകളും കമ്പനിയുടെ മൂല്യനിര്‍ണ്ണയവും തയ്യാറാക്കേണ്ടതുണ്ട്.
5. നികുതി ഇളവുകള്‍ കുറവ്
വായ്പാ പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി ഇക്വിറ്റി ഫിനാന്‍സിംഗ് നികുതി ഇളവിന്റെ ആനുകൂല്യങ്ങളൊന്നും നല്‍കുന്നില്ല. ഇത് കമ്പനിക്ക് പ്രതികൂലമായ കാര്യമാണ്.
വന്‍ തോതില്‍ ഫണ്ട് ശേഖരിക്കാന്‍ താത്പര്യമുള്ള കമ്പനികള്‍ക്ക് യോജിച്ച മാര്‍ഗമാണ് ഇക്വിറ്റി ഫിനാന്‍സിംഗ്. എങ്കിലും ഏറെ ദോഷങ്ങളും പോരായ്മകളും ഇതിനുണ്ട്. ഇവ കൃത്യമായി മനസ്സിലാക്കേണ്ടത് പ്രധാനമാണ്.