ഡിജിറ്റലാകും പൂര്‍ണമായും; ഇന്ത്യക്ക് വേണ്ടത് 23 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം

ഏണ്‍സ്റ്റ് ആന്‍ഡ് യംഗ് റിപ്പോര്‍ട്ട് പറയുന്നത് ഡിജിറ്റല്‍ ഇന്ത്യയ്ക്ക് വേണ്ട ഇന്‍ഫ്രാസ്ട്രക്ചര്‍ വസ്തുതകള്‍.

Update:2022-01-24 18:35 IST

ഡിജിറ്റല്‍ സേവനങ്ങളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡും വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ ട്രാഫിക്കും പിന്തുണയ്ക്കാന്‍ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ 2025-ഓടെ 23 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആവശ്യമാണെന്ന് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡേഴ്സ് അസോസിയേഷന്റെ (ഡിഐപിഎ) സഹകരണത്തോടെ അടുത്തിടെ ഏണ്‍സ്റ്റ് ആന്‍ഡ് യംഗ് (ഇവൈ) പുറത്തിറക്കിയ സംയുക്ത റിപ്പോര്‍ട്ട് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2025-ഓടെ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഫിസിക്കല്‍ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ ആവശ്യമായ നിക്ഷേപത്തിനായുള്ള ഡാറ്റ പ്രൊജക്ഷന്‍ ആണ് ഇവര്‍ പുറത്തുവിട്ടിട്ടുള്ളത്.
'ഇത് ഹെല്‍ത്ത് ടെക്, എഡ്യൂടെക്, കണ്‍സ്യൂമര്‍ ടെക് എന്നിവയുടെ വികാസത്തിന് വഴിയൊരുക്കും. ഇപ്പോള്‍ ഈ മേഖലയില്‍ രണ്ടാം തട്ടിലുള്ള രാജ്യങ്ങളില്‍ ഇന്ത്യയാണ് മുന്നില്‍ നില്‍ക്കുന്നത്. 200 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇ-കൊമേഴ്സ് വിപണിയും 12 ബില്യണ്‍ ഡോളറിന്റെ എഡ്യൂടെക് വിപണിയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു' ഇ വൈ എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ടി എം ടി നേതാവ് പ്രശാന്ത് സിംഗാള്‍ പറഞ്ഞു.
ഇന്ത്യ ഡിജിറ്റലില്‍ നവീനത കൈവരിക്കുകയാണ്. ഈ വിപ്ലവം സംഭവിക്കണമെങ്കില്‍, നമുക്ക് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ടായിരിക്കണം. ടവര്‍ കമ്പനികള്‍ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികളായി മാറുകയാണ്. ഇതിന് അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ ഏകദേശം 20 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആവശ്യമാണ്. റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


Tags:    

Similar News