സാധാരണക്കാരുടെ ബജറ്റിലൊതുങ്ങുന്ന അഞ്ച് 5ജി ഫോണുകള്‍
വിപണിയിലെത്തിയ പുത്തന്‍ 'അഫോര്‍ഡബ്ള്‍' ഫോണുകളെ പരിചയപ്പെടാം.
ഇന്ത്യയില്‍ ടെലികോം കമ്പനികള്‍ ദിനംപ്രതിയെന്നോണം 5ജി സേവനം നഗരനഗരാന്തരം വ്യാപിപ്പിക്കുകയാണ്. 5ജി സേവനം വരുന്നെന്ന് പറഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴാണത് യാഥാര്‍ഥ്യമായത്. ഇതോടെ വിവിധ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളും പുത്തന്‍ 5ജി ഫോണുകള്‍ വിപണിയിലിറക്കാന്‍ മത്സരിക്കുകയാണ്. നേരത്തേ, പ്രീമിയം മോഡലുകളിലാണ് (25,000 രൂപയ്ക്ക് മുകളില്‍ വരുന്നത്) 5ജി ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 20,000 രൂപയ്ക്ക് താഴെയുള്ള ശ്രേണികളിലും ലഭ്യമാണ്. വിപണിയിലെത്തിയ പുത്തന്‍ 'അഫോര്‍ഡബ്ള്‍' ഫോണുകളെ പരിചയപ്പെടാം.
25 വാട്ട്സ് അതിവേഗ ചാര്‍ജിംഗ് പിന്തുണയും ഇതിനുണ്ട്. മികച്ച ദൃശ്യാനുഭവം നല്‍കുന്നതാണ് 6.6 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് സ്‌ക്രീന്‍. ഗൊറില്ല ഗ്ലാസ്-5 സുരക്ഷയും ഇതിലുണ്ട്. ആന്‍ഡ്രോയ്ഡ് 13ല്‍ അധിഷ്ഠിതമായ വണ്‍ യു.ഐ5 ആണ് ഓപ്പറേറ്റിംഗ്് സിസ്റ്റം (ഒ.എസ്). നാല് വര്‍ഷത്തിനകം രണ്ട് അപ്‌ഡേറ്റുകള്‍ ലഭ്യമാക്കുമെന്ന് സാംസംഗ് വ്യക്തമാക്കിയിട്ടുണ്ട്. 50 എം.പിയോട് കൂടിയ എഫ്/1.8 മെയിന്‍ ക്യാമറയാണ് പിന്നിലുള്ളത്. ഒപ്പം 2 എം.പി മാക്രോ ക്യാമറയും. 13 എം.പിയാണ് സെല്‍ഫി ക്യാമറ. കറുപ്പ്, പച്ച, പര്‍പ്പ്ള്‍ നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും. 4ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 14,490 രൂപയും 6 ജിബി, 128 ജിബി സ്റ്റോറേജ് പതിപ്പിന് 15,990 രൂപയുമാണ് വില.
പസഫിക് നൈറ്റ്, നോര്‍വേ ബ്ലൂ നിറഭേദങ്ങളില്‍ ലഭിക്കുന്ന ഫോണിന് 90 ഹെട്സ് റീഫ്രഷ് റേറ്റോടുകൂടിയ, 6.38 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് അമൊലെഡ് സ്‌ക്രീനാണുള്ളത്. ഒക്ടാ-കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 920 പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് 13ന്റെ പിന്തുണയുള്ള ഫണ്‍ടച്ച് ഒ.എസ് 13 ഓപ്പറേറ്റിംഗ് സംവിധാനം, 4500 എം.എ.എച്ച് ബാറ്ററി, 44 വാട്ട്സിന്റെ അതിവേഗ ചാര്‍ജിംഗ് എന്നിവയും സവിശേഷതയാണ്.
കോണിംഗ് ഗൊറില്ല ഗ്ലാസ് സുരക്ഷയുള്ളതാണ് സ്‌ക്രീന്‍. 6ജിബി, എട്ട് ജിബി റാം പതിപ്പുകളും 128 ജിബി, 256 ജിബി സ്റ്റോറേജ് പതിപ്പുകളുമുണ്ട്. ആന്‍ഡ്രോയ്ഡ് 12 അധിഷ്ഠിതമായ എം.ഐ.യു.ഐ 13 ആണ് ഒ.എസ്. പിന്നില്‍ മൂന്ന് ക്യാമറകളുണ്ട്. 48 എം.പിയാണ് പ്രധാന ക്യാമറ. ഒപ്പം 8 എം.പി അള്‍ട്രാ-വൈഡ്, രണ്ട് എം.പി മാക്രോ ക്യാമറകളും. 13 എം.പിയാണ് സെല്‍ഫി ക്യാമറ. വീഡിയോകളും ഫോട്ടോയും മികച്ച നിലവാരത്തിലെടുക്കാന്‍ ഇവ സഹായിക്കും. 6ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 18,999 രൂപയാണ്. 8 ജിബി റാം, 256 ജിബി സ്റ്റോറേജ് പതിപ്പിന് 20,999 രൂപയാണ് വില.
കോണിംഗ് ഗൊറില്ല ഗ്ലാസ് സുരക്ഷയുള്ളതും 120 ഹെട്സ് റീഫ്രഷ് റേറ്റോട് കൂടിയതുമായ 6.72 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് എല്‍.സി.ഡി സ്‌ക്രീന്‍, റിയല്‍മി യു.ഐ 4.0 ഒ.എസ് എന്നിവ മറ്റ് മികവുകളാണ്. 128 ജിബി സ്റ്റോറേജ് സൗകര്യത്തോടെ 6ജിബി(വില 18,999), 8ജിബി (വില 19,999)പതിപ്പുകളാണ് ഫോണിനുള്ളത്.
എം.ഐ.യു.ഐ 13 ആണ് ഒ.എസ്. പിന്നില്‍ ട്രിപ്പിള്‍-ക്യാമറ സംവിധാനമാണ്. 48 എം.പി പ്രധാന ക്യാമറ, എട്ട് എം.പി അള്‍ട്രാവൈഡ് ആംഗിള്‍ ക്യാമറ, രണ്ട് എം.പി മാക്രോ ക്യാമറ എന്നിവ ഇതിലുള്‍പ്പെടുന്നു. 13 എം.പിയാണ് മുന്നിലെ ക്യാമറ. സൈഡിലാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍. മിസ്റ്റീക് ബ്ലൂ, ഫ്രോസ്റ്റഡ് ഗ്രീന്‍, മാറ്റ് ബ്‌ളാക്ക് നിറഭേദങ്ങളില്‍ ഫോണുകള്‍ ലഭിക്കും. 4ജിബി, 6 ജിബി റാം പതിപ്പുകളില്‍ 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് സൗകര്യമാണുള്ളത്. വില 17,999 രൂപ മുതല്‍.