സാധാരണക്കാരന് നിരസിക്കാന്‍ സാധിക്കാത്ത പ്രതിമാസ പ്ലാനുകളുമായി ജിയോ, 33 ജി.ബി ഡാറ്റ, നിരക്കുകള്‍ ഇങ്ങനെ
249 രൂപയുടെ റീചാർജ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്
ഇന്ത്യയിലെ എല്ലാ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരും റീചാർജ് പ്ലാനുകൾ ഗണ്യമായി വർധിപ്പിച്ചിരിക്കുകയാണ്. റീചാർജ് പ്ലാനുകൾ ഇപ്പോൾ 25 ശതമാനം വരെ ചെലവേറിയതായും മാറിയിട്ടുണ്ട്.
ഈ അവസരത്തിലാണ് ജിയോയുടെ സാധാരണക്കാരന് താങ്ങാവുന്ന രണ്ട് റീചാർജ് പ്ലാനുകൾ ശ്രദ്ധേയമാകുന്നത്. ജിയോയുടെ 239 രൂപ, 249 രൂപ പ്രതിമാസ റീചാർജ് പ്ലാനുകളാണ് ഇവ.
239 രൂപ റീചാർജ് പ്ലാൻ കൂടുതൽ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 1.5 ജി.ബി ഡാറ്റയാണ് ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്. അതേസമയം 249 രൂപ പ്ലാൻ പ്രതിദിനം 1 ജി.ബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്.
പ്രത്യേകതകള്‍
ജിയോയുടെ 239 രൂപ റീചാർജ് പ്ലാൻ 22 ദിവസത്തെ വാലിഡറ്റിയാണ് നല്‍കുന്നത്. 249 രൂപയുടെ റീചാർജ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്. ജിയോയുടെ 239 രൂപ പ്ലാനില്‍ ഉപയോക്താവിന് ആകെ 33 ജി.ബി ഡാറ്റയാണ് ലഭിക്കുക. 249 രൂപയുടെ പ്ലാനില്‍ 28 ജിബി അതിവേഗ 4ജി ഡാറ്റയാണ് ലഭ്യമാകുന്നത്.
രണ്ട് പ്ലാനുകളും അൺലിമിറ്റഡ് കോളിംഗ്, ജിയോ സിനിമ, ജിയോ ടി.വി, ജിയോ ക്ലൗഡ് സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവയും പ്രതിദിനം 100 എസ്.എം.എസും വാഗ്ദാനം ചെയ്യുന്നുണ്ട്.
ജിയോയുടെ 249 രൂപയുടെ റീചാർജ് പ്ലാൻ കൂടുതല്‍ കാലയളവ് ആവശ്യമുള്ളവർക്കും ഫോൺ ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ട എന്ന് ആഗ്രഹിക്കുന്നവർക്കും സൗകര്യപ്രദമാണ്. അതേസമയം 239 രൂപ പ്ലാൻ കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്കും ഫോൺ കൂടുതൽ തവണ റീചാർജ് ചെയ്യാൻ തയ്യാറുള്ളവർക്കും വേണ്ടി ഒരുക്കിയിട്ടുളളതാണ്.