വോഡാഫോണ്‍ ഐഡിയ 5ജി സേവനം തുടങ്ങി; കേരളത്തില്‍ ഈ മേഖലകളില്‍ ലഭ്യം

കമ്പനി 5ജി സേവനം തുടങ്ങുന്നത് രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവില്‍

Update:2024-12-18 13:04 IST

Image created with Canva

ഉപയോക്താക്കൾക്കായി വോഡാഫോൺ 5ജി സേവനം ആരംഭിച്ചു. രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വോഡാഫോൺ 5ജി സേവനം ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുത്ത 17 സര്‍ക്കിളുകളിലാണ് ആദ്യ ഘട്ടത്തില്‍ 5ജി സേവനം ലഭ്യമാകുക.
3.3GHz, 26GHz സ്പെക്‌ട്രം ബാൻഡുകളുളള 5ജി സേവനമാണ് വോഡഐഡിയ നല്‍കുന്നത്. 5ജി സേവനം ലഭിക്കുന്നതിനായി വി.ഐ പ്രീപെയ്ഡ് ഉപയോക്താക്കൾ 475 രൂപയുടെ പ്ലാനിലും പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾ 1101 രൂപയുടെ പ്ലാനിലുമാണ് റീചാർജ് ചെയ്യേണ്ടത്. കേരളത്തില്‍ തൃക്കാക്കര, കാക്കനാട് ഭാഗങ്ങളിലാണ് സേവനം ലഭ്യമാകുക.
ഇന്ത്യയില്‍ വോഡഐഡിയ 
5ജി ലഭ്യമായ നഗരങ്ങള്‍ ഇവയാണ്.
 

1. രാജസ്ഥാൻ: ജയ്പൂർ (ഗാലക്സി സിനിമ, മാനസരോവർ ഇൻഡസ്ട്രിയൽ ഏരിയ, RIICO)

2. ഹരിയാന: കർണാൽ (HSIIDC, ഇൻഡസ്ട്രിയൽ ഏരിയ, സെക്ടർ-3)

3. കൊൽക്കത്ത: സെക്ടർ വി, സാൾട്ട് ലേക്ക്

4. കേരളം: തൃക്കാക്കര, കാക്കനാട്

5. യുപി ഈസ്റ്റ്: ലഖ്‌നൗ (വിഭൂതി ഖണ്ഡ്, ഗോമതിനഗർ)

6. യുപി വെസ്റ്റ്: ആഗ്ര (ജെപി ഹോട്ടലിന് സമീപം, ഫത്തേബാദ് റോഡ്)

7. മധ്യപ്രദേശ്: ഇൻഡോർ (ഇലക്‌ട്രോണിക് കോംപ്ലക്‌സ്, പർദേശിപുര)

8. ഗുജറാത്ത്: അഹമ്മദാബാദ് (ദിവ്യ ഭാസ്‌കറിന് സമീപം, കോർപ്പറേറ്റ് റോഡ്, മകർബ, പ്രഹ്ലാദ്‌നഗർ)

9. ആന്ധ്രാപ്രദേശ്: ഹൈദരാബാദ് (ഐഡ ഉപൽ, രംഗ റെഡ്ഡി)

10. പശ്ചിമ ബംഗാൾ: സിലിഗുരി (സിറ്റി പ്ലാസ സെവോക്ക് റോഡ്)

11. ബീഹാർ: പട്‌ന (അനിഷാബാദ് ഗോളാംബർ)

12. മുംബൈ: വര്‍ളി, മാറോൾ അന്ധേരി ഈസ്റ്റ്

13. കർണാടക: ബംഗളൂരു (ഡയറി സർക്കിൾ)

14. പഞ്ചാബ്: ജലന്ധർ (കോട്ട് കലൻ)

15. തമിഴ്നാട്: ചെന്നൈ (പെരുങ്കുടി, നേശപാക്കം)

16. പൂനെ -ശിവാജി നഗര്‍

17. ഡൽഹി: ഓഖ്‌ല ഇൻഡസ്ട്രിയൽ ഏരിയ ഫേസ് 2, ഇന്ത്യാ ഗേറ്റ്, പ്രഗതി മൈതാൻ

Tags:    

Similar News