ഈ ഐഫോണുകളാണോ നിങ്ങള്‍ ഉപയോഗിക്കുന്നത്? വാട്‌സാപ്പ് അധികകാലം ലഭിക്കില്ല! സ്വന്തമായി ചെക്ക് ചെയ്യാം
ഐ.ഒ.എസ് 12 ലും അതിനു ശേഷവുമുള്ളതിലാണ് വാട്‌സാപ്പ് സേവനം ലഭിക്കുന്നത്
മെസേജിംഗ് ആപ്പായ വാട്‌സാപ്പ് മേയ് 25 മുതല്‍ ചില പഴയകാല ഐഫോണുകളോട് വിടപറയുകയാണ്. ഇതിനു മുന്നോടിയായി ഉപയോക്താക്കള്‍ക്ക് അഞ്ച് മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. വാട്‌സാപ്പ് ലഭിക്കണമെന്നുള്ളവര്‍ ഫോണ്‍ അപ്‌ഡേറ്റ് ചെയ്യുകയോ മറ്റ് മാര്‍ഗങ്ങള്‍ തേടുകയോ ചെയ്യേണ്ടി വരും.
നിലവില്‍ ഐ.ഒ.എസ് 12 ലും അതിനു ശേഷവുമുള്ള മോഡലുകളിലാണ് വാട്‌സാപ്പ് സേവനം ലഭിക്കുന്നത്. ഐ.ഒ.എസ് 15.1 ല്‍ തുടര്‍ന്നും സേവനം ലഭിക്കുന്നതാണ് ഇനി വരാനിരിക്കുന്ന അപ്‌ഡേറ്റ്. കൂടുതല്‍ ഫീച്ചറുകളും മറ്റും ഉള്‍പ്പെടുത്താനാണ് അപ്‌ഡേറ്റ് വഴി കമ്പനി ഉദ്ദേശിക്കുന്നത്.
ഈ ഫോണുകള്‍ മാറണം
ഐ.ഫോണ്‍ 5 എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവയാണ് പുതിയ അപ്‌ഡേറ്റ് വരുമ്പോള്‍ വാട്‌സാപ്പിനു പുറത്താകുന്നത്. ഐ.ഒ.എസ്. 12.5.7 വരെയുള്ളതിലാണ് വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റ് ലഭ്യമാകുക. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് പഴയ മോഡലുകള്‍ ഉപയോഗിക്കുന്നതെന്നാണ് വാട്‌സാപ്പിന്റെ യൂസര്‍ ഡേറ്റ വ്യക്തമാക്കുന്നത്.
എങ്ങനെ ചെക്ക് ചെയ്യാം
ഉപയോക്താക്കള്‍ക്ക് സ്വന്തമായി തന്നെ പുതിയ പുതിയ അപ്‌ഡേറ്റ് കിട്ടുമോ എന്ന് പരിശോധിക്കാനാകും. ഫോണ്‍ സെറ്റിംഗ്‌സില്‍ ജനറല്‍ എന്ന ഓപ്ഷന്‍ എടുക്കുക. അതില്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി. വാട്‌സാപ്പിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡിലും വാട്‌സാപ്പ് ബിസിനസിലും ഈ അപ്‌ഡേഷന്‍ മാറ്റം വരുത്തും.