ഇടിമണ്ണിക്കല്‍ എഡ്ജ് ഒപ്റ്റിക്കല്‍സ്: കണ്ണ് കാക്കാം, പൊന്നുപോലെ! അതിവേഗം വളര്‍ന്ന്‌ കേരളത്തില്‍ നിന്നൊരു റീറ്റെയ്ല്‍ ശൃംഖല

15 വര്‍ഷത്തിനുള്ളില്‍ മൂന്ന് ജില്ലകളിലായി ഉയര്‍ന്നത് 13 ഷോറൂമുകള്‍

Update:2025-01-05 09:32 IST

ഡോ. ടോണി ഇടിമണ്ണിക്കല്‍

'കണ്ണിലെ കൃഷ്ണമണി പോലെ ഞാന്‍ നിന്നെ കാത്തോളാം' എന്ന് പറയുന്ന ആരെങ്കിലും കണ്ണിനെ അങ്ങനെ കാത്ത് സൂക്ഷിക്കാറുണ്ടോ? സംശയമാണ് അല്ലെ? അമിതമായ സ്‌ക്രീന്‍ ഉപയോഗവും പൊടിയും മറ്റ് പ്രശ്നങ്ങളുമൊക്കെ പലരിലും അതിവേഗം കാഴ്ച പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കാലത്താണ് നമ്മുടെയൊക്കെ ജീവിതം. കൊച്ചുകുട്ടികള്‍ മുതല്‍ കണ്ണടകള്‍ ഉപയോഗിക്കേണ്ടി വരുന്നു.

2050 ഓടെ ലോകത്തിലെ 50 ശതമാനം പേര്‍, അതായത് രണ്ട് പേരില്‍ ഒരാള്‍ മയോപിയ ബാധിതനാകുമെന്നാണ് ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം കാഴ്ചാ പ്രശ്‌നങ്ങളില്‍ (വിഷന്‍ എറര്‍) 90 ശതമാനവും പരിഹരിക്കപ്പെടുന്നത് കണ്ണടകളിലൂടെയാണ്. ഇതില്‍ 10 ശതമാനം മാത്രമാണ് സര്‍ജറികളിലൂടെ മാറ്റുന്നത്. അതുകൊണ്ട് ഒപ്റ്റിക്കല്‍ ബിസിനസിനും അത്രയേറെ പ്രാധാന്യമുണ്ട്. ജീവിതത്തോട് അത്രയും അടുത്ത് നില്‍ക്കുന്ന കണ്ണടകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വ്യക്തിഗതമായ ശ്രദ്ധയാണ് പരമപ്രധാനം. ഏതെങ്കിലും ഒരു കണ്ണട എന്നതല്ല, ശരിയായ കാഴ്ചയ്ക്ക് ശരിയായ കണ്ണടകള്‍ തന്നെ വേണം.
ഈ ഒരു വിഷനിലാണ് പ്രമുഖ ജൂവല്‍റി ഗ്രൂപ്പായ ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന് കീഴിലുള്ള ഇടിമണ്ണിക്കല്‍ എഡ്ജ് ഒപ്റ്റിക്കല്‍സിന്റെ പ്രവര്‍ത്തനം. എംബിബിഎസും ഒഫ്താല്‍മോളജിയില്‍ പി.ജി ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുള്ള ഡോ. ടോണി ഇടിമണ്ണിക്കല്‍ നയിക്കുന്ന ഒപ്റ്റിക്കല്‍ ശൃംഖലയാണ് ഇടിമണ്ണിക്കല്‍ എഡ്ജ് ഒപ്റ്റിക്കല്‍സ്.
പ്രൊഫഷണലിസത്തിന്റെ മുഖം ഓരോ വ്യക്തിയുടെയും ജോലിയുടെ സ്വഭാവം, ജോലിയുടെ സമയദൈര്‍ഘ്യം എന്നിവയൊക്കെ കണക്കിലെടുത്ത്, വളരെ പേഴ്സണലൈസ്ഡായി കണ്ണടകള്‍ ഡിസൈന്‍ ചെയ്യുകയാണ് എഡ്ജ് ഒപ്റ്റിക്കല്‍സ്. ഇതിനായി എഐ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളും ഇവിടെ ഉപയോഗിക്കുന്നു. ലെന്‍സ് മെഷര്‍മെന്റും ഫ്രെയിം സെലക്ഷനും കസ്റ്റമൈസ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് 
കംഫർട്ട്‌
 നല്‍കാനും ഇത് സഹായിക്കും. മാത്രമല്ല, ഉപഭോക്താവ് ആഗ്രഹിക്കുന്ന ഫ്രെയിമുകളില്‍ ലെന്‍സ് ഘടിപ്പിക്കാന്‍ കംപ്യൂട്ടര്‍ അധിഷ്ഠിതമായ മെഷീനുകളും ഇവിടെ ഉപയോഗിക്കുന്നു. കണ്ണിന്റെയും കണ്ണടയുടെയും ലെന്‍സ് സെന്ററിംഗിനായി ഫ്രഞ്ച് നിര്‍മിത ഐകോഡ് മെഷീനുകളും ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ തന്നെ ഇത്തരം മെഷീന്‍ ആദ്യമായി അവതരിപ്പിച്ചത് എഡ്ജ് ഒപ്റ്റിക്കല്‍സാണ്. ഓരോരുത്തരുടെയും പ്രൊഫഷനനുസരിച്ച് കണ്ണടകള്‍ കണ്ടെത്തിക്കൊടുക്കുന്നതിന് ലെന്‍സ് ഡിസ്പെന്‍സിംഗ് വിഭാഗം സഹായിക്കും. മുമ്പ് വിഷന്‍ എറര്‍ ഉള്ളവര്‍ക്ക് അവരുടെ മനസിനിണങ്ങുന്ന ഫ്രെയിമുകള്‍ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ഏത് ഫ്രെയിമിലും ലെന്‍സുകള്‍ സെറ്റ് ചെയ്യാനാകുമെന്ന് ഇടിമണ്ണിക്കല്‍ എഡ്ജ് ഒപ്റ്റിക്കല്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ഡോ. ടോണി ഇടിമണ്ണിക്കല്‍ പറയുന്നു.

ഫാഷന്‍ ഡെസ്റ്റിനേഷന്‍


ഫാഷന്‍ ഇഷ്ടപ്പെടുന്നവരുടെ ഒരു ഡെസ്റ്റിനേഷനായും ചുരുങ്ങിയ കാലം കൊണ്ട് എഡ്ജ് സ്റ്റോറുകള്‍ മാറി. ഡിറ്റ, അക്കോണി, മേബാക്, ടോംഫോഡ്, വെര്‍സാചെ, ബര്‍ബെറി, പ്രാഡ, മോണ്ട്ബ്ലാങ്ക്, ഗുച്ചി, ഫ്രഞ്ച് കണക്ഷന്‍ തുടങ്ങിയ നൂറില്‍പ്പരം ആഗോള ബ്രാന്‍ഡുകള്‍ എഡ്ജ് ഷോറൂമുകളില്‍ അണിനിരത്തിയിട്ടുണ്ട്. 10,000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള ബ്രാന്‍ഡുകളാണിത്. ഇതു കൂടാതെ എഡ്ജിന്റെ സ്വന്തം ബ്രാന്‍ഡില്‍ ആയിരം രൂപ മുതലുള്ള കണ്ണടകള്‍ 18 മാസത്തെ വാറന്റിയില്‍ ലഭ്യമാക്കുന്നുണ്ട്.

വലിയ വിപണി, സാധ്യതകളും ഏറെ

ലോകത്തില്‍ 800 കോടിയോളം ജനങ്ങളുണ്ട്. അതായത് 1600 കോടിയോളം കണ്ണുകള്‍. ഓരോ കണ്ണും ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഇത്രയും കണ്ണുകളുടെ പരിചരണമാണ് ഒപ്റ്റിക്കല്‍ ബിസിനസിന്റെ സാധ്യത. ഇപ്പോഴത്തെ കാലത്ത് നാല്‍പ്പത് വയസ് മുതല്‍ ഒരാള്‍ കണ്ണടയെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടി വരുന്നുണ്ട്. ഒരായുസില്‍ രണ്ടോ അതിലധികമോ കണ്ണടകള്‍ ഏറ്റവും കുറഞ്ഞത് ഉപയോഗിക്കേണ്ടി വരും. ഇത് ഒപ്റ്റിക്കല്‍ ബിസിനസ് മേഖലയ്ക്ക് നല്‍കുന്ന അവസരം ചെറുതല്ല.
കണ്ണട ബിസിനസ് മേഖല ഇപ്പോഴും അസംഘടിതമായി തുടരുകയാണ്. ഒന്നോ രണ്ടോ ബ്രാന്‍ഡുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പ്രാദേശിക കച്ചവടമാണ് കൂടുതലും. ജൂവല്‍റി മേഖല പോലെ ധാരാളം വന്‍കിട ബ്രാന്‍ഡുകള്‍ വരുമ്പോഴേ ഈ മേഖല ഇനിയും വളര്‍ച്ച പ്രാപിക്കുകയുള്ളൂവെന്ന് ഡോ. ടോണി ചൂണ്ടിക്കാട്ടുന്നു. പ്രാദേശികമായ വിശ്വാസ്യത നേടിയെടുത്താല്‍ മാത്രമേ ബ്രാന്‍ഡുകള്‍ക്ക് വളരാനാകൂ.
ആളുകള്‍ക്ക് അവര്‍ക്ക് അനുയോജ്യമായ കണ്ണടകള്‍ ലഭിക്കുമ്പോഴുണ്ടാകുന്ന ആത്മവിശ്വാസം അവരുടെ ജോലിയില്‍ വരെ പ്രകടമായ മെച്ചപ്പെടുത്തലുണ്ടാക്കാന്‍ സഹായിക്കും. നമ്മുടെ ബ്രാന്‍ഡിനോടുള്ള അവരുടെ പ്രതിപത്തിയും ഇതുവഴി ഉയരും. ഇടിമണ്ണിക്കല്‍ എന്ന ബ്രാന്‍ഡിന് മൊത്തത്തില്‍ ഇതിന്റെ നേട്ടമുണ്ടാകുമെന്നാണ് ഞങ്ങളുടെ അനുഭവത്തില്‍ നിന്ന് വ്യക്തമാകുന്നത്. ബിസിനസില്‍ നിന്നുള്ള ലാഭത്തേക്കാള്‍ ആളുകളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളാണ് ഈ ബിസിനസില്‍ നിന്ന് ലഭിക്കുന്ന സംതൃപ്തി. ബിസിനസിലെ ലാഭമെങ്ങനെയുണ്ട് എന്നതിനേക്കാള്‍ ഗൂഗ്ള്‍ റിവ്യൂ എങ്ങനെയുണ്ട്, സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ എങ്ങനെയാണ് എന്നൊക്കെയാണ് എന്റെ അപ്പന്‍ ചോദിക്കാറുള്ളത്. ഗൂഗ്ള്‍ റിവ്യൂ തിരഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാണാനാകുക സര്‍വീസ്, ടെക്‌നോളജി, പ്രൈസ് എന്നീ വാക്കുകളാണ്. ഇതു തന്നെയാണ് ഇടിമണ്ണിക്കല്‍ എഡ്ജിനെ വ്യത്യസ്തമാക്കുന്നതും.- 
ഡോ. ടോണി പറയുന്നു.
കസ്റ്റമേഴ്സില്‍ നിന്ന് ധാരാളം പരാതികള്‍ ഉണ്ടാകാനിടയുള്ള ഇന്‍ഡസ്ട്രികളിലൊന്നാണിത്. അതേസമയം സംതൃപ്തിയും നല്‍കുന്നു. ചില കസ്റ്റമേഴ്സ് വിലയേക്കാളുപരി അവരുടെ സുഖത്തിനാണ് പ്രാധാന്യം നല്‍കുന്നത്. അവര്‍ക്ക് അനുയോജ്യമായ കണ്ണടകള്‍ ലഭ്യമാക്കുമ്പോള്‍ അവര്‍ സംതൃപ്തരാകും.

ഡോക്ടറുടെ സാരഥ്യത്തിലൊരു കണ്ണടക്കട

പിതാവ് സണ്ണി തോമസാണ് 15 വര്‍ഷം മുമ്പ് ഇടിമണ്ണിക്കല്‍ എഡ്ജ് ഒപ്റ്റിക്കല്‍സിന് തുടക്കമിടുന്നത്. അഞ്ച് വര്‍ഷം മുമ്പ് ഡോ. ടോണി ഇടിമണ്ണിക്കല്‍ ഇതിന്റെ സാരഥ്യത്തിലേക്ക് എത്തി. ബ്രാന്‍ഡ് എന്ന രീതിയില്‍ എഡ്ജിനെ വളര്‍ത്തിയതും പുതിയ ഷോറൂമുകള്‍ തുടങ്ങിയതും ടോണിയുടെ നേതൃത്വത്തിലാണ്.
''പീഡിയാട്രീഷ്യനാകാനായിരുന്നു എനിക്ക് താല്‍പ്പര്യം. എന്നാല്‍ കുട്ടിക്കാലം മുതല്‍ അപ്പന്റെ ബിസിനസുകളില്‍ പങ്കാളിയായിരുന്നതിനാലാകും, പഠനത്തിന്റെ ഒരു ഘട്ടത്തില്‍ ഒഫ്താല്‍മോളജിയാണ് എന്റെ വഴിയെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് മെഡിക്കല്‍ കോളെജില്‍ നിന്ന് എം.ബി.ബി.എസും യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററില്‍ നിന്ന് ഒഫ്താല്‍മോളജിയില്‍ പി.ജി ഡിപ്ലോമയും കരസ്ഥമാക്കിയ ശേഷം ഇടിമണ്ണിക്കല്‍ എഡ്ജ് ഒപ്റ്റിക്കല്‍സിന്റെ മാനേജിംഗ് പാര്‍ട്ണറായി ചുമതലയേറ്റു'' ഡോ. ടോണി ഇടിമണ്ണിക്കല്‍ പറയുന്നു.

ഡോ.ടോണി ഇടിമണ്ണിക്കല്‍, സണ്ണി തോമസ്, അമ്പിള്‍ സണ്ണി, നിയ, നീമ

നല്ലൊരു ടീം കെട്ടിപ്പടുക്കുന്നതിലായിരുന്നു ആദ്യം ശ്രദ്ധ നല്‍കിയത്. ടീമംഗങ്ങള്‍ക്ക് പരിശീലനം നല്‍കാനായി അക്കാദമിയും ആരംഭിച്ചു. ലെന്‍സ് ഡിസ്‌പെന്‍സിംഗ് ട്രെയിനിംഗ് സ്ഥാപനത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്. ഇതില്‍ വിജയിക്കുന്നവരെയാണ് ഷോറൂമുകളില്‍ നിയമിക്കുന്നത്. സാധാരണ കണ്ണടക്കടകളില്‍ നിന്ന് കാഴ്ചയില്‍ വ്യത്യസ്തമാക്കാന്‍ ഡിസ്പ്ലേ സൈഡ് ആകെ മാറ്റി, ഒപ്പം ബ്രാന്‍ഡിംഗിലും വലിയ മാറ്റം കൊണ്ടുവന്നു. ആധുനിക ടെക്നോളജികളെ കൂടുതലായി ഉപയോഗപ്പെടുത്താനും പ്രത്യേകം ശ്രദ്ധിച്ചു.
നിലവില്‍ എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി13 ഷോറൂമുകളാണ് ഇടിമണ്ണിക്കല്‍ എഡ്ജ് ഒപ്റ്റിക്കല്‍സിനുള്ളത്. താമസിയാതെ തൃശൂരില്‍ പുതിയ ഷോറൂം തുറക്കും. മറ്റ് ജില്ലകളിലേക്കും സാന്നിധ്യം വിപുലപ്പെടുത്താനുള്ള പഠനത്തിലാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 സ്റ്റോറുകള്‍ കേരളത്തില്‍ തുറക്കുകയാണ് ലക്ഷ്യം. ഓണ്‍ലൈന്‍ സ്റ്റോറും ഉടന്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ഡോ. ടോണി പറയുന്നു.
സണ്ണി തോമസാണ് എജ്ഡിന്റെ മാനേജിംഗ് ഡയറക്ടര്‍. ടോണിയെ കൂടാതെ അമ്മ അമ്പിള്‍ സണ്ണി, സഹോദരിമാരായ നീമ, നിയ എന്നിവരും മാനേജിംഗ് പാര്‍ട്ണര്‍മാരാണ്. പര്‍ച്ചേസിംഗ് വിഭാഗത്തിന്റെ ചുമതല ഇവര്‍ വഹിക്കുന്നു. അന്താരാഷ്ട്ര എക്സിബിഷനുകളിലും മറ്റും പങ്കെടുത്താണ് പുതിയ ട്രെന്‍ഡുകള്‍ കണ്ടെത്തുന്നത്.
Tags:    

Similar News