ലിയോറ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ മുന്നിലുള്ളത് വലിയ ലക്ഷ്യം, സുസ്ഥിര വളര്‍ച്ച
ആഭരണ വ്യാപാര മേഖലയില്‍ ദക്ഷിണേന്ത്യയില്‍ സ്ഥാനമുറപ്പിക്കാന്‍ ഒരുങ്ങുകയാണ് ലിയോറ
ആഭരണ വ്യാപാര മേഖലയില്‍ പുതിയവിജയഗാഥ രചിക്കാനൊരുങ്ങുകയാണ് ലിയോറ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. എല്‍ദോസ് പി.കെ എന്ന യുവ സംരംഭകന്‍ തുടക്കമിട്ട സംരംഭം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാന്നിധ്യമുറപ്പിക്കാനുള്ള ശ്രമത്തിലാണ്. നിലവില്‍ മൂന്ന് ജൂവല്‍റി സ്ഥാപനങ്ങള്‍ സ്വന്തമായുള്ള ലിയോറ ഗ്രൂപ്പ്, അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ 40ലേറെ ഷോറൂമുകള്‍ തുറക്കുകയും 1200ലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ് പ്രവര്‍ത്തിക്കുന്നത്.
ലിയോറയുടെ തുടക്കം
ജൂവല്‍റി വ്യാപാര രംഗത്ത് കോര്‍പ്പറേറ്റ് മേഖലയില്‍ 14 വര്‍ഷത്തെ പ്രവൃത്തിപരിചയവുമായാണ് 2019ല്‍ എല്‍ദോസ് പി.കെ ലിയോറ ഗോള്‍ഡ് ആന്ഡ്ഡയമണ്ട്സിന് തുടക്കമിടുന്നത്. കര്‍ണാടകയിലെ കൊടക് ഗോണിക്കൊപ്പയിലാണ് ആദ്യ ഷോറൂം തുറന്നത്. മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന വിശാലമായ ഷോറൂം വളരെ പെട്ടെന്നു തന്നെ ജനശ്രദ്ധയാകര്‍ഷിച്ചു.
സവിശേഷമായ ആഭരണങ്ങളും വ്യക്തിപരമായ സേവനങ്ങളുമൊരുക്കി ലിയോറ ഉപഭോക്താക്കളുടെ മനംകവര്‍ന്നു. രണ്ടാമത്തെ ഷോറൂം കേരളത്തില്‍ മീനങ്ങാടി-ബത്തേരി റോഡിലും മൂന്നാമത്തെ ഷോറൂം മൈസൂരുവിലെ പെരിയപട്ടണത്തും തുറന്നു. ഉടനെ ഓരോ ഷോറൂമുകള്‍ കൂടി കേരളത്തിലും കര്‍ണാടകയിലും തുറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.
916 പരിശുദ്ധിയുള്ള ബിഐഎസ് എച്ച്യുഐഡി സര്‍ട്ടിഫൈഡ് സ്വര്‍ണാഭരണങ്ങളാണ് ലിയോറ ജൂവല്‍റികളില്‍ വില്‍ക്കുന്നത്. ഐജിഐ സര്‍ട്ടിഫിക്കേഷനോട് കൂടി വിവിഎസ്-ഇഎഫ് ഡയമണ്ട് ആഭരണങ്ങളും ഉന്നത ഗുണമേന്മയുള്ള വെള്ളി ആഭരണങ്ങളും ഉപഭോക്താക്കളിലേക്കെത്തിക്കുന്നുണ്ട്. കോഴിക്കോട് എരഞ്ഞിപ്പാലത്താണ് കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. യുവവ്യവസായികള്‍ക്കായി ഏര്‍പ്പെടുത്തിയ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡും ഗോവ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍ പിള്ളയില്‍ നിന്ന് എല്‍ദോസ് കരസ്ഥമാക്കിയിട്ടുണ്ട്. മികവിനുള്ള അംഗീകാരമായി ഐഎസ്ഒ സര്‍ട്ടിഫിക്കേഷനും സ്ഥാപനം നേടിയിട്ടുണ്ട്.
എല്‍ദോസ് എന്ന സംരംഭകന്‍
കേരള, തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ എരുമാട് സ്വദേശിയാണ് എല്‍ദോസ്. ജീവിത സാഹചര്യങ്ങള്‍ പ്രതികൂലമായതിനെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ച് ജോലി അന്വേഷിച്ച് ഇറങ്ങുകയായിരുന്നു അദ്ദേഹം. അങ്ങനെയാണ് പ്രമുഖ ജൂവല്‍റി ഗ്രൂപ്പിന്റെ സെയില്‍സ് ട്രെയിനിയായി ജോലിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് 14 വര്‍ഷത്തോളം രണ്ട് പ്രമുഖ ജൂവല്‍റി ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചു. സ്വന്തമായൊരു സംരംഭം എന്ന എക്കാലത്തെയും സ്വപ്നം വീണ്ടും മനസിലെത്തുന്നത് ആ സമയത്താണ്. തനിക്ക് ഏറെ പരിചയമുള്ള ഒരു മേഖല തന്നെ തിരഞ്ഞെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അങ്ങനെയാണ് ലിയോറ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ തുടക്കം.നിക്ഷേപകര്‍ക്ക് അവസരം
അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ ദക്ഷിണേന്ത്യയിലെ വിവിധ ചെറുപട്ടണങ്ങളിലായി 40ലേറെ ഷോറൂമുകള്‍ എന്ന ലക്ഷ്യവുമായാണ് ലിയോറ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മുന്നോട്ട് പോകുന്നത്. ജൂവല്‍റി മേഖലയില്‍ താല്‍പ്പര്യമുള്ള നിക്ഷേപകരെ ഒപ്പം കൂട്ടിയായിരിക്കും ഈ യാത്രയെന്ന് എല്‍ദോസ് പറയുന്നു. മധ്യവര്‍ഗത്തെ ആകര്‍ഷിക്കുന്ന തരത്തില്‍ അവര്‍ക്ക് താങ്ങാവുന്ന വിലയില്‍ ആകര്‍ഷകമായ ഡിസൈനുകളോടെ ഒരുക്കുന്ന ആഭരണങ്ങളാകും ലിയോറയുടെ ഷോറൂമുകളില്‍ ഉണ്ടാകുക.വന്‍കിട ജൂവല്‍റികളുടെ സേവനം മെട്രോ നഗരങ്ങളിലും വലിയ പട്ടണങ്ങളിലും മാത്രം ലഭ്യമാകുമ്പോള്‍, അതേ സൗകര്യങ്ങളുമായി ചെറു പട്ടണങ്ങളില്‍ സേവനം എത്തിക്കുകയാണ് ലിയോറയുടെ ലക്ഷ്യമെന്ന് എല്‍ദോസ് പറയുന്നു. 2030 ഓടെ 40 ഷോറൂമുകള്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താനാണ് പദ്ധതി. 700 ഓളം പേര്‍ക്ക് നേരിട്ടും 500ലേറെ പേര്‍ക്ക് പരോക്ഷമായും ജോലി നല്‍കാനും ഇതിലൂടെ കഴിയും. നിലവില്‍ 60 ജീവനക്കാരാണ് ലിയോറ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ ഉള്ളത്.
ഹോള്‍സെയില്‍ രംഗത്തേക്ക്
ഒരു സാധാരണ ജൂവല്‍റിയെ സംബന്ധിച്ച് ഡയമണ്ട് ആഭരണങ്ങള്‍ വില്‍ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഉപഭോക്താവിന്റെ സംശയങ്ങള്‍ തീര്‍ത്ത് ഏറ്റവും പുതിയ ഡിസൈനിലുള്ള ആഭരണങ്ങള്‍ അവര്‍ക്ക് നല്‍കാന്‍ ഈ മേഖലയില്‍ മികച്ച അറിവും നിക്ഷേപവും വേണം. ഇവിടെയാണ് ലിയോറ ഗ്രൂപ്പ് സംരംഭകര്‍ക്ക് പ്രതീക്ഷയുമായി എത്തുന്നത്.വന്‍കിട ജൂവല്‍റികള്‍ക്ക് മാത്രമല്ല, ചെറുകിട ഇടത്തരം ജൂവല്‍റികള്‍ക്കും ഡയമണ്ട് ആഭരണങ്ങള്‍ വിജയകരമായി വില്‍പ്പന നടത്താനാകും എന്ന ആത്മവിശ്വാസം നല്‍കുകയാണ് ലിയോറ. ചെറുകിടക്കാര്‍ക്ക് ഡയമണ്ട് ആഭരണങ്ങളെ കുറിച്ച് വിശദമായ പരിശീലനം നല്‍കുകയും കിടയറ്റ ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലിയോറ ഗ്രൂപ്പ് പുതിയ ഡയമണ്ട് ഹോള്‍സെയില്‍ വിഭാഗത്തിന് തുടക്കമിടുന്നത്.
അടുത്ത മാസം അവസാനത്തോടെ ഡയമണ്ട് ആഭരണങ്ങള്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് എല്‍ദോസ് പറയുന്നു. കടുത്ത മത്സരം ചെറുകിട, ഇടത്തരം ജൂവല്‍റികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വന്‍കിട ജൂവല്‍റികള്‍ നല്‍കുന്ന വിലയിലും മറ്റുമുള്ള ആഭരണങ്ങള്‍ നല്‍കാന്‍ അവര്‍ക്ക് പരിമിതികളേറെയാണ്. മാത്രമല്ല, വന്‍കിടക്കാര്‍ ഡയമണ്ട് ആഭരണ വില്‍പ്പനയിലൂടെയാണ് പിടിച്ചുനില്‍ക്കുന്നതെങ്കില്‍ ചെറുകിടക്കാര്‍ക്ക് അതിന് കഴിയാത്ത സ്ഥിതിയാണ്. ഇത് മറികടക്കാനാണ് ലിയോറ സഹായ ഹസ്തവുമായി എത്തുന്നത് എന്ന് എല്‍ദോസ് പറയുന്നു. വിവരങ്ങള്‍ക്ക്: ഫോണ്‍: +91495 3142591, 62387 37237. ഇ-മെയ്ല്‍: info@lioragroup.co.in. വെബ്സൈറ്റ്: www.lioragroup.co.in.
ജൂവല്‍റി മേഖലയിലെ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് എല്‍ദോസ് പി.കെ സംസാരിക്കുന്നു
Q. ലാബ് ഗ്രോണ്‍ ഡയമണ്ടുകള്‍ വിപണിയില്‍ എത്തുന്ന സാഹചര്യത്തില്‍ എന്താണ് ഡയമണ്ട് വിപണിയിലെ സാധ്യതകള്‍?
ലാബ് ഗ്രോണ്‍ ഡയമണ്ടുകള്‍ ചെറിയതോതില്‍ പ്രകൃതിദത്ത ഡയമണ്ടുകളുടെ വില്‍പ്പനയെ ബാധിച്ചേക്കാം. വിലക്കുറവായിരിക്കും ലാബില്‍ നിര്‍മിച്ചെടുക്കുന്ന ഡയമണ്ടുകളുടെ ആകര്‍ഷണം. എന്നാല്‍ പ്രകൃതിദത്ത ഡയമണ്ടുകള്‍ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ഉണ്ട്. ആഢ്യത്തത്തിന്റെ പ്രതീകമായി ധരിക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍ ശുദ്ധമായിരിക്കണമെന്ന നിര്‍ബന്ധമുള്ളവരാണവര്‍. അതുകൊണ്ടു തന്നെ ശുദ്ധമായ ഡയമണ്ട് ആഭരണങ്ങളുടെ ഡിമാന്‍ഡ് കുറയാന്‍ പോകുന്നില്ല. ലിയോറയില്‍ ഞങ്ങള്‍ 3000 രൂപയില്‍ തുടങ്ങുന്ന പ്രകൃതിദത്ത ഡയമണ്ടുകളുടെ കളക്ഷനുകള്‍ ഒരുക്കിയിട്ടുണ്ട്.
Q ഗുണനിലവാരമുള്ള ഡയമണ്ട് എങ്ങനെ തിരിച്ചറിയാം, ഇതിലെ ചതിക്കുഴികള്‍ എന്തൊക്കെയാണ്?
കട്ട്, കളര്‍, കാരറ്റ്, ക്ലാരിറ്റി എന്നീ 4 'സി'കളിലൂടെയാണ് ഡയമണ്ടിന്റെ ഗുണനിലവാരം അളക്കുന്നത്.ഏറ്റവും മൂല്യമേറിയ ഗുണനിലവാരത്തോടു കൂടിയാണ് ലിയോറ ഡയമണ്ട്‌സ് ആഭരണങ്ങള്‍ വിപണിയിലെത്തിക്കുന്നത്. ഞങ്ങള്‍ വില്‍ക്കുന്ന ഓരോ ആഭരണങ്ങളും ഐജിഐ സര്‍ട്ടിഫിക്കേഷന്‍ ഉള്ളവയാണ്. അതുകൊണ്ടു തന്നെ ബൈബാക്കില്‍ 100 ശതമാനം മൂല്യം ലഭിക്കുന്നു.
Q ജൂവല്‍റി ബിസിനസിലെ സാധ്യതകളും വെല്ലുവിളികളും എന്തൊക്കെയാണ്?
ആഭരണ വ്യാപാര രംഗത്തെ നിക്ഷേപം സുരക്ഷിതമാണെന്ന് തന്നെ പറയാം. കാരണം നിക്ഷേപിച്ച മൂല്യത്തിന്റെ അധികവും സ്വര്‍ണമോ ഡയമണ്ടോ ആയി നിലനില്‍ക്കുന്നതു കൊണ്ട് നഷ്ടസാധ്യത കുറവാണ്. മാത്രമല്ല, വ്യക്തമായ ആസൂത്രണം നടത്തി മുന്നോട്ട് പോകുകയാണെങ്കില്‍ മികച്ച ലാഭവും ഉയര്‍ച്ചയും ഈ മേഖലയില്‍ ഉണ്ടാകും. സ്വര്‍ണത്തിന്റെ വില നാള്‍ക്കുനാള്‍ കൂടി വരുന്നതു മൂലം നിക്ഷേപത്തിന് ഉയര്‍ന്ന വരുമാനവും ലഭിക്കുന്നു.
Q ജൂവല്‍റി മേഖലയില്‍ വിജയിക്കാന്‍ സംരംഭകര്‍ എന്താണ് ചെയ്യേണ്ടത്?
മറ്റുള്ള ബിസിനസുകളില്‍ നിന്ന് ജൂവല്‍റി മേഖല വ്യത്യസ്തമായി നില്‍ക്കുന്നത് അതിന്റെ നിക്ഷേപ മൂല്യം കൊണ്ടാണ്. ഈ മേഖലയെ കുറിച്ചുള്ള വ്യക്തമായ അറിവും ബിസിനസ് ചെയ്യാനുള്ള ഊര്‍ജസ്വലതയും ഉണ്ടെങ്കില്‍ വിജയിക്കാനാകും. ഈ മേഖലയിലുള്ളവര്‍ക്ക് ലിയോറ കണ്‍സള്‍ട്ടന്‍സി സര്‍വീസിലൂടെ ആവശ്യമായ പരിശീലനവും നല്‍കുന്നുണ്ട്.