കഞ്ഞികുടി മുട്ടുമോ? അരിവില കൂടാന്‍ കാരണമാകുന്ന നീക്കവുമായി മോദിസര്‍ക്കാര്‍; പക്ഷേ കര്‍ഷകര്‍ക്ക് നേട്ടം

കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം, പക്ഷേ കേരളത്തിന് തിരിച്ചടിയും

Update:2024-09-28 15:49 IST
അരി കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കി കേന്ദ്രസര്‍ക്കാര്‍. 2023 ജൂലൈയിലായിരുന്നു വിവിധയിനം അരി ഇനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നത്.
ഹരിയാന ഉള്‍പ്പെടെ കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യമുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതും വരാനിരിക്കുന്നതുമാണ് കേന്ദ്രത്തെ പെട്ടെന്ന് തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്. ഉത്പാദനം വര്‍ധിച്ചതും കാര്‍ഷകരുടെ പ്രതിഷേധവും തീരുമാനത്തിലേക്ക് നയിക്കുന്നതിന് കാരണമായി.

കാര്‍ഷികമേഖലയ്ക്ക് നേട്ടം

കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം. അരി ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വില കിട്ടാന്‍ കയറ്റുമതിയിലൂടെ സാധിക്കും. അതേസമയം ആഭ്യന്തര വിപണിയില്‍ അരിവില ഉയരാനും നീക്കം ഇടയാക്കും. അരിക്കായി ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് തീരുമാനം തിരിച്ചടിയാകും. വിപണിയില്‍ അരിവില കൂടുമെന്നാണ് വിവരം.
കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പിക്കാന്‍ കയറ്റുമതി വിലക്ക് നീക്കിയതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. കയറ്റുമതി തീരുവയിലും സര്‍ക്കാര്‍ കുറവു വരുത്തിയിട്ടുണ്ട്. മുമ്പ് 20 ശതമാനമായിരുന്ന തീരുവ 10 ശതമാനമായിട്ടാണ് താഴ്ത്തിയത്.
Tags:    

Similar News