അഞ്ച് കോടി നഷ്ടത്തില്‍ നിന്ന് ₹430 കോടിയുടെ ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ച സംരംഭകന്‍!

നാച്വറല്‍സ് സലൂണിന്റെ സാരഥി സി.കെ കുമരവേല്‍ ധനം ടൈറ്റന്‍സ് ഷോയില്‍

Update:2024-12-22 11:00 IST

സലൂണ്‍ രംഗത്ത് ബ്രാന്‍ഡഡ് ശൃംഖലകളുമായി പുതു ബിസിനസ് ചരിത്രമെഴുതിയ നാച്വറൽസ് സലൂണിന്റെ മേധാവി സി.കെ കുമരവേല്‍ ധനം ടൈറ്റന്‍സ് ഷോയില്‍ മനസു തുറക്കുന്നു. 5 കോടി രൂപ കടത്തില്‍ നിന്ന് 430 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്ത പ്രചോദനാത്മക കഥകളാണ് കുമരവേല്‍ പങ്കുവയ്ക്കുന്നത്. കടങ്ങള്‍ മറികടക്കാന്‍ സഹായിച്ച കാര്യങ്ങള്‍, പരാജയങ്ങളെ നേരിട്ട രീതികള്‍, എന്തിനോടും പോസിറ്റീവ് സമീപനം സ്വീകരിക്കാന്‍ മനസിനെ പാകപ്പെടുത്തിയത് തുടങ്ങിയവയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ പുതുതലമുറ ബിസനസുകള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണ്.

ഫ്രാഞ്ചൈസിംഗിലൂടെയാണ് നാച്വറല്‍സിന്റെ വളര്‍ച്ച. എങ്ങനെ പുതു സംരംഭകര്‍ക്ക് ഫ്രാഞ്ചൈസിംഗ് അവസരങ്ങള്‍ പ്രയോജനപ്പെടുത്താം, ഫ്രാഞ്ചൈസിംഗ് സമീപനം എങ്ങനെയായിരിക്കണം തുടങ്ങിയ കാര്യങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നു. റിലയന്‍സ് പോലുള്ള വമ്പന്‍മാരുമായി സഹകരിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചും അദ്ദേഹം തുറന്നു പറയുന്നുണ്ട്.
ലോകത്തെ നമ്പര്‍ വണ്‍ സലൂണ്‍ ചെയിനായി നാച്വറല്‍സിനെ മാറ്റുകയാണ് സി.കെ കുമരവേലിന്റെ ലക്ഷ്യം. 2025 ഓടെ ലോകവ്യാപകമായി 3,000 സലൂണുകളും 1,000 വനിതാ സംരംഭകരെയും സൃഷ്ടിക്കുകയും 50,000ത്തിലധികം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക എന്ന ദീര്‍ഘകാല വിഷനോടെയാണ് അദ്ദേഹത്തിന്റെ ചുവടുവയ്പുകള്‍.


വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സാണ് ധനം ടൈറ്റന്‍സ് ഷോയുടെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.
ചാനല്‍ സന്ദര്‍ശിക്കാന്‍ താഴെയുള്ള ലിങ്ക് തുറക്കാം: www.youtube.com/@dhanam_online 

In this inspiring interview, C K Kumaravel, Co-Founder & CMD, Naturals Salon & Spa talks about overcoming debt, dealing with failures, creating a positive mindset, the initial years of building Naturals, the impact of audio learning, his franchising strategy, possibility of partnering with Reliance and much more in this fun and insightful interview.

Tags:    

Similar News