ജീവിതത്തില്‍ ഒരു മനോവിഷമമുണ്ടായിരുന്നു, നാല്പതാം വയസില്‍ അത് മാറ്റി! ടാറ്റ സ്റ്റീല്‍ എം.ഡിക്ക് യുവാക്കള്‍ക്ക് നല്‍കാനുമുണ്ട് ഒരുപദേശം

ടാറ്റ സ്റ്റീല്‍ മാനേജിംഗ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ടി.വി നരേന്ദ്രന്റെ ശീലങ്ങള്‍ ഇങ്ങനെയൊക്കെ

Update:2024-12-17 16:12 IST

ലോകത്തിന്റെ ഏതു കോണിലായാലും രാവിലെ  അഞ്ച് മണിക്ക് എഴുന്നേൽക്കുക. ഒമ്പത് കിലോമീറ്റര്‍ ദൂരം ഓടുക. ഒമ്പതു മണിയോടെ ഓഫീസ് ജോലി തുടങ്ങുക, രാത്രി 10നുള്ളില്‍ ഉറങ്ങുക. രാജ്യത്തെ മുന്‍നിര കമ്പനികളിലൊന്നായ ടാറ്റ സ്റ്റീലിനെ നയിക്കുന്ന ടി.വി നരേന്ദ്രന്‍ ബിസിനസില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും കണിശതയും അച്ചടക്കവും പാലിക്കുന്ന ഒരു വ്യക്തിയാണ്.

ബിസിനസും ജീവിതവും ഒരുമിച്ചു കൊണ്ടു പോകുന്നതിലും അദ്ദേഹത്തിന് വ്യക്തമായ രീതികളുണ്ട്. ബിസിനസിലെ സംഘര്‍ഷങ്ങള്‍ വീട്ടില്‍ കൊണ്ടുപോകാറില്ല. ബിസിനസിലായിരിക്കുമ്പോള്‍ പൂര്‍ണമായും ബിസിനസിലും വീട്ടിലായിരിക്കുമ്പോള്‍ പൂര്‍ണമായും വീട്ടിലും ആയിരിക്കുക എന്നതാണ് നയം. രാത്രി എട്ട് മണിക്ക് ശേഷം ഓഫീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യാറില്ലെന്നും അദ്ദേഹം പറയുന്നു.
ധനം ടൈറ്റന്‍സ് ഷോയിലാണ് അദ്ദേഹം തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും ശീലങ്ങളെ കുറിച്ചും മനസ് തുറന്നത്. നാല്പതാം വയസില്‍ ഡ്രംസ് പഠിച്ചതിനെയും  ഇഷ്ടഭക്ഷണത്തെ കുറിച്ചുമെല്ലാം അദ്ദേഹം ഈ അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്.

വീഗാലാന്‍ഡ് ഡെവലപ്പേഴ്സാണ് ധനം ടൈറ്റന്‍സ് ഷോയുടെ പ്രസന്റിംഗ് സ്പോണ്‍സര്‍.
ചാനല്‍ സന്ദര്‍ശിക്കാന്‍ താഴെയുള്ള ലിങ്ക് തുറക്കാം: www.youtube.com/@dhanam_online
In this delightful conversation Mr. T V Narendran, Global CEO & MD, Tata Steel opens about his powerful daily habits, his love for music and sports, his favourite holiday destination, his biggest regret, work-life balance and much more.
Tags:    

Similar News