കൊച്ചിയിലെ മുന്‍ പ്രധാനമന്ത്രിയുടെ ചെറുമകന്‍, ടാറ്റ സ്റ്റീലിന്റെ കോടികള്‍ പ്രതിഫലം വാങ്ങുന്ന മലയാളി ബോസുമായി എക്‌സ്‌ക്ലൂസീവ് അഭിമുഖം
പഠന ശേഷം ടാറ്റ സ്റ്റീലില്‍ ജോലിക്ക് കയറിയതും പടിപടിയായി കമ്പനിയുടെ ഉന്നത പദവിയില്‍ എത്തിയതുമെല്ലാം അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിക്കുന്നു;
ഐക്യകേരളത്തിന് മുമ്പ് കൊച്ചി നാട്ടുരാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഇ.ഇക്കണ്ട വാര്യരുടെ ചെറുമകന്‍, 7,000 കോടി രൂപയുടെ കടത്തില്‍ നിന്നും 42,000 കോടി രൂപ ലാഭത്തിലേക്ക് ടാറ്റാ സ്റ്റീലെന്ന ഭീമന്‍ കമ്പനിയെ നയിച്ച മലയാളി, കോടികള്‍ പ്രതിഫലം പറ്റുന്ന ടാറ്റ സ്റ്റീലിന്റെ ഗ്ലോബല്‍ സി.ഇ.ഒയും എം.ഡിയുമായ ടി.വി നരേന്ദ്രന്‍ മനസ് തുറക്കുന്നു. കുട്ടിക്കാലത്ത് പറവൂരിനടുത്തുള്ള ചേന്ദമംഗലത്ത് അച്ഛന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ധനം ബിസിനസ് മീഡിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പങ്കുവക്കുന്നു.
ടി.വി നരേന്ദ്രന്റെ വാക്കുകള്‍
ഞാനൊരു മലയാളിയാണ്. അച്ഛനും അമ്മയും കേരളത്തിലാണ് ജനിച്ചത്. ജംഷഡ്പൂരില്‍ ജനിച്ച ഞാന്‍ കോയമ്പത്തൂരിലാണ് പഠിച്ചത്. മുത്തച്ഛനെയും മുത്തശ്ശിയുമൊക്കെ കാണാന്‍ കേരളത്തില്‍ വരുമായിരുന്നു. അച്ഛന്റെ മാതാപിതാക്കള്‍ പറവൂരിനടുത്ത ചേന്ദമംഗലത്തായിരുന്നു താമസിച്ചിരുന്നത്. അച്ഛന്റെ പിതാവ് കേരളത്തില്‍ അറിയപ്പെടുന്ന ഒരാളായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഇക്കണ്ട വാര്യര്‍. തികഞ്ഞ ഗാന്ധിയനായ അദ്ദേഹം രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച ശേഷം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്നും പറയുന്നു. നരേന്ദ്രന്‍
പഠന ശേഷം ടാറ്റ സ്റ്റീലില്‍ ജോലിക്ക് കയറിയതും പടിപടിയായി കമ്പനിയുടെ ഉന്നത പദവിയില്‍ എത്തിയതുമെല്ലാം അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. കമ്പനിയില്‍ പുതിയ ആളുകളെ തിരഞ്ഞെടുക്കുന്നത് എങ്ങനെ, ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുമ്പോള്‍ പരിഗണിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ തുടങ്ങി പ്രതിസന്ധികളെ അവസരങ്ങളാക്കി മുന്നേറുന്ന രീതികളിലേക്കും അദ്ദേഹം മനസ് തുറക്കുന്നു.
ചാനല്‍ സന്ദര്‍ശിക്കാന്‍ താഴെയുള്ള ലിങ്ക് തുറക്കാം. www.youtube.com/@dhanam_online